Tuesday, November 26, 2024

fifa world cup 2022

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി...

”മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാനാണോ നിങ്ങൾ വന്നത്”; വൈറലായി സൗദി കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം

ഖത്തർ ലോകപ്പില്‍‌ തങ്ങളുടെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ...

വിറപ്പിച്ച് മൊറോക്കോ; അവസരങ്ങള്‍ നഷ്ടമാക്കി ക്രൊയേഷ്യ, ഗോളില്ലാ സമനില

ദോഹ: ഫിഫ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ക്രോയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ കളം പിടിച്ച മൊറോക്കോ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രോയേഷ്യയെ വിറപ്പിച്ചു. ആറാം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രോയേഷ്യ കോര്‍ണര്‍ നേടിയെങ്കിലും ഗോളിലേക്കുള്ള വഴി തുറന്നില്ല....

താടിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം; ഐതിഹാസിക വിജയത്തിലും സൗദിക്ക് വേദനയായി ഷെഹ്‌രാനി

ലോകകപ്പില്‍ അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്‌രാനിയുടെ പരിക്ക്. സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് ഷെഹ്രാനിക്ക് പരിക്കേറ്റത്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സിന്റെ കാല്‍മുട്ട് ഷെഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. സൗദി ബോക്സിനുള്ളിലേക്ക് വന്ന അര്‍ജന്റീനയുടെ ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിന് ഇടയിലാണ് മുഹമ്മദ് അല്‍ ഒവൈസിയുമായി ഷെഹ്‌രാനി കൂട്ടിയിടിക്കുന്നത്....

ലോകം ഞെട്ടി! ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ

ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും...

ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

റിയാദ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടനത്തിന് ഖത്തറിന് കൂടുതല്‍ പിന്തുണയുമായി സൗദി അറേബ്യ. ഖത്തറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ എന്ത് അധിക സഹായവും നല്‍കണമെന്ന് സൗദി അറേബ്യയിലെ മന്ത്രാലയങ്ങളോടും ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ഏജന്‍സികളോടും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. സൗദി കായിക മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍...

ഖത്തർ ലോകകപ്പ് വേദിയിൽ സേവന സന്നദ്ധനായി കുമ്പള ബംബ്രാണ സ്വദേശിയും

ദോഹ: ലോകം കാല്‍പന്തുകളിയുടെ ആരവത്തിന് ദിവസങ്ങള്‍ എണ്ണുമ്പോള്‍ ഖത്തര്‍ എന്ന കൊച്ചു രാജ്യം കരുതി വെച്ച അതിശയങ്ങള്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണികളായി എത്തുന്ന ഖത്തര്‍ ലോകകപ്പിന് സാക്ഷിയാവാന്‍ ഫിഫയുടെ വളണ്ടിയര്‍ കുപ്പായമണിഞ്ഞ് കുമ്പള ബംബ്രാണയിലെ സിദ്ധീഖും ഉണ്ടാവും. കഴിഞ്ഞ ഏകദേശം 10 വര്‍ഷമായിട്ട് ഖത്തറില്‍ നടക്കുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ വളണ്ടിയര്‍ യൂണിഫോം...

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി വലിച്ചുകീറിയത് ഫാന്‍സുകാര്‍ ഉയര്‍ത്തിയ പോര്‍ച്ചുഗല്‍ പതാക; ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്. കണ്ണൂരിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡയില്‍ എടുത്തു. എന്നാല്‍, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചു. ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ കണ്ണൂരില്‍ ടീമിന്റെ പതാക...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img