Tuesday, November 26, 2024

fifa world cup 2022

‘ഇവനെയാരാ ഇങ്ങോട്ട് കയറ്റി വിട്ടത്’; കേറിനിരങ്ങി സാള്‍ട്ട് ബേ, ദേഹത്ത് പിടിച്ച് വലിച്ചു, ദേഷ്യത്താല്‍ മുഖം ചുവപ്പിച്ച് മെസി; വീഡിയോ വൈറല്‍

ഖത്തര്‍ ലോകകപ്പ് ഫൈനലിന് പിന്നാലെ വിവാദത്തിലായി സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ പ്രമുഖ പാചക വിദഗ്ധന്‍ ഷെഫ് നുസ്രെത് ഗോക്‌ചെ. അര്‍ജന്റീന ടീമില്‍ നുഴഞ്ഞുകയറി വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി താരം കൈയിലെടുത്തതാണ് വിവാദമായിരിക്കുന്നത്. സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, സാള്‍ട്ട് ബേ വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട്....

‘എംബാപ്പെയെ രാത്രിയിൽ കണ്ടാൽ ഞെട്ടി പനി പിടിച്ചു കിടക്കും’; ഫ്രഞ്ച് ടീമിനെയൊകെ അധിക്ഷേപിച്ച് ടി ജി മോഹൻദാസ്

തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി...

ദീപിക പാദുക്കോണ്‍ ലോകകപ്പ് അനാവരണത്തിന് എത്തിയത് എങ്ങനെ; ഖത്തര്‍ ക്ഷണിച്ചിട്ടോ?, ഉത്തരം ഇതാണ്

ദോഹ: ദീപിക പാദുക്കോണ്‍ ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത് കഴിഞ്ഞ ദിവസം മുതല്‍ വലിയ വാര്‍ത്തയായിരുന്നു. ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ദീപിക നായികയായി എത്തുന്ന ചിത്രം പഠാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന വിവാദങ്ങളുടെ പാശ്ചത്താലത്തില്‍ ദീപികയുടെ ഒരു ആഗോള വേദിയിലെ സാന്നിധ്യം ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി ഇന്ത്യയിലെ ചൂടേറിയ...

ജയിച്ചാലും തോറ്റാലും അര്‍ജന്‍റീനക്കും ഫ്രാന്‍സിനും കൈനിറയെ പണം; ലോകകപ്പ് സമ്മാനത്തുക ഇങ്ങനെ

ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഞായറാഴ്ച കിരീടപ്പോരാട്ടത്തിനിറങ്ങുകയാണ്. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് കോടികളാണ്. അതും ഒന്നോ പത്തോ നൂറോ കോടിയല്ല. ലോകകപ്പ് ജേതാക്കൾക്ക് 42 മില്യണ്‍ ഡോളറാണ്(ഏകദേശം 348 കോടി രൂപ) സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്നവര്‍ക്കും കിട്ടും കൈനിറയെ പണം. 30 മില്യണ്‍...

ഖത്തറിലും ലോകകപ്പിന് പുതിയ അവകാശികളില്ല, വിജയി ആരെങ്കിലും കാത്തിരിക്കുന്നത് മൂന്നാം കിരീടം

ദോഹ: ഖത്തറില്‍ നടക്കുന്നത് ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ 22ാം പതിപ്പാണ്. കലാശപ്പോരിന് ലയണല്‍ മെസിയുടെ അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ ബൂട്ടുകെട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പ്. ലോകകപ്പിന് ഇത്തവണയും പുതിയ അവകാശികളുണ്ടാകില്ല. ഫൈനലില്‍ ജയം ആര്‍ക്കൊപ്പമായാലും സ്വന്തമാകുക മൂന്നാം ലോകകിരീടമാണ്. യുറുഗ്വായ്, ഇറ്റലി, ജര്‍മനി, ബ്രസീല്‍, ഇംഗ്ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ എട്ട് ടീമുകള്‍ക്ക് മാത്രമാണ്...

അത് ഗോളാണോ? പന്ത് വര കടന്നിരുന്നില്ലേ?; ജപ്പാന്റെ വിജയഗോളില്‍ വിവാദം- നിയമം ഇതാണ്

ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് കളി ലൈവായി കണ്ടിരുന്നവര്‍ പോലും ആദ്യമൊന്ന്...

സ്പെയിന് സമനില മതി, ജര്‍മനിക്ക് ജയിച്ചാലും പോരാ… ഗ്രൂപ്പ് ഇയില്‍ ഇന്ന് മരണക്കളി

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനവട്ട മത്സരങ്ങളിലേക്കെത്തുമ്പോള്‍ പോരാട്ടങ്ങള്‍ കടുക്കുകയാണ്. അവസാന മത്സരം കഴിയാതെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയാത്തവരില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനുമുള്‍പ്പെടെയുണ്ട്. ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും. യഥാക്രമം 2010ലെയും 2014ലെയും ലോകചാമ്പ്യന്മാരാണ് സ്പെയിനും ജര്‍മനിയും. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്. സ്പെയിന്...

മെസിക്കൊപ്പം കളിക്കണം! 11 വര്‍ഷം മുമ്പുള്ള അല്‍വാരസിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദോഹ: അര്‍ജന്റീനയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നത് ജൂലിയന്‍ അല്‍വാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. അല്‍വാരസിന്റെ ബാല്യകാല സ്വപ്നത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ ഗോള്‍ പതിനൊന്ന് കൊല്ലം മുമ്പുള്ളൊരു ദൃശ്യവും, സ്വപ്നവു മാണിത്. അര്‍ജന്റൈന്‍ ക്ലബ് അത്‌ലറ്റികോ കല്‍ക്കീനായി മൈതാനത്ത് വിസ്മയം തീര്‍ക്കുന്ന അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ? ലോകകപ്പില്‍ കളിക്കണം....

ലോകകപ്പ് ഫുട്ബോള്‍ ട്രാക്ക് ചെയ്യാന്‍ ജിയോ സിനിമ അല്ലാതെയുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ നാടും നഗരവുമെല്ലാം അതാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പിന്നാലെയാണ്. ഓഫീസ് സമയം, വിദ്യാഭ്യാസം, യാത്ര, മറ്റ് കാരണങ്ങൾ കാരണം ആഗ്രഹിക്കുന്ന സമയത്ത് കളി കാണാൻ പറ്റാത്ത നിരവധി പേരുണ്ട്. അവർക്ക് ഫുട്ബോൾ ട്രാക്കിംഗ് ആപ്പുകൾ ഒരു ആശ്വാസമാണ്. ഗെയിമുകൾ, പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ അടക്കമുള്ള...

നെയ്മർക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും അടുത്ത മത്സരം നഷ്ടമാകും; ബ്രസീലിന് ആശങ്കയേറുന്നു

ദോഹ: ഖത്തറില്‍ ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ. പരിക്ക് ബ്രസീല്‍ ടീം ക്യാമ്പില്‍ കനത്ത ആശങ്ക വിതയ്ക്കുകയാണ്. ഇതിഹാസ താരം നെയ്മർക്ക് പിന്നാലെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്സ‍ർലൻഡിനെതിരായ കാനറികളുടെ അടുത്ത മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. 'വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്കാനിംഗിന് വിധേയരാക്കി. ഇരുവരുടെയും കാല്‍ക്കുഴയിലെ ലിഗമെന്‍റിന് പരിക്കുണ്ട്. അടുത്ത മത്സരം എന്തായാലും...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img