പാരീസ്: യുദ്ധ നിയമങ്ങളൊക്കെ ലംഘിച്ച് അക്രമണം ശക്തമാക്കാനൊരുങ്ങുന്ന ഇസ്രയേലിനെ ലോകരാജ്യങ്ങളെല്ലാം കൈവിടുകയാണ്. ഇപ്പോഴിതാ ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തി വെച്ചിരിക്കുകയാണ് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്.
ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെ മാക്രോൺ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാൽ ഗാസയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി....