ദുബൈ: തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ജൂലൈ 6 മുതല്‍...
അബുദാബി: 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ.
റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഷെയ്ഖ്...
അബുദാബി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്.
മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ...
അബുദബി: 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദബി ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ ആണ് പട്ടിക പുറത്തുവിട്ടത്. ദുബായ്, അജ്മാൻ, റാസൽ ഖൈമ തുടങ്ങിയ യുഎഇ നഗരങ്ങൾ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നംബിയോയുടെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ എട്ടാം തവണയാണ് യുഎഇ തലസ്ഥാനം ഒന്നാം...
ദുബൈ: 2023-ൽ യുഎഇയിലെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവന കേന്ദ്രങ്ങൾ കണ്ടുപിടിച്ച് ദുബൈ. മോശം റേറ്റിങ് കിട്ടിയ സ്ഥാപനങ്ങളിലെ മാനേജർമാരെ മാറ്റാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഏറ്റവും മോശം കേന്ദ്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട കൽബ ഹോസ്പിറ്റലിന്റെ ഡയറക്ടറെ യുഎഇ വൈസ് പ്രസിഡന്റ് മാറ്റി. മികച്ച റേറ്റിങ് നേടുന്ന സ്ഥാപനങ്ങളിലെ...
ദുബൈ: ദുബൈയുടെ സ്വന്തം വാർഷിക ദുബൈ റൈഡ് സൈക്ലിംഗ് നാളെ നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നവംബർ 12 ഞായറാഴ്ച രാവിലെ ഷെയ്ഖ് സായിദ് റോഡ് അടക്കും. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്,...
ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപനക്ക്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണമുള്ള വീടാണ് വിൽപനക്ക് വെച്ചത്. ഇന്ത്യക്കാരടക്കമുള്ള ശതകോടീശ്വരന്മാർ വീട് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 750 ദശലക്ഷം ദിർഹമാണ് (204 ദശലക്ഷം ഡോളർ-ഏകദേശം 2000 കോടി ഇന്ത്യൻ രൂപ) വില പറയുന്നത്. ദുബൈയിലെ ഏറ്റവും ഉയർന്ന ചെലവിൽ നിർമിച്ച...
ദുബൈ, ആരെയും മോഹിപ്പിക്കുന്ന ഒരു നഗരത്തിന്റെ പേരാണിന്നിത്. പ്രവാസിയായോ സന്ദർശകനായോ ഒരിക്കൽ ദുബൈയിൽ എത്തിയാൽ അധികമാളുകളുടേയും പ്രിയപ്പെട്ട ഇടമായി മാറാൻ ഈ നഗരത്തിന് ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അത്രയേറെ ജീവിത സൗകര്യങ്ങളും സൗഹൃദ അന്തരീക്ഷവുമാണ് ഭരണാധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
അതിവിശാലമായ ദുബൈ നഗരത്തിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്തുകയെന്നത്...
ദുബായ് : ലോകത്ത് ഏറ്റവുംകൂടുതൽ കോടീശ്വരൻമാരുള്ള നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്ത് ദുബായ്. ഈ വർഷത്തെ ഹെൻലി ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പുതുതായി നടത്തിയ ആഗോള പഠനത്തിൽ 13 ശതകോടീശ്വരന്മാരും 68,000 കോടീശ്വരന്മാരും ദുബായിലുണ്ട്.
അബുദാബി, ഷാർജ, റിയാദ്, ദോഹ എന്നീ നഗരങ്ങൾ ആഗോളപട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു വേഗത്തിൽ വളരുന്നതായും പഠനം വ്യക്തമാക്കുന്നു.
റിപ്പോർട്ട്...
5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. 735 അടി ഉയരമുള്ള റിസോർട്ടിൻ്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ് ലക്ഷ്യം. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിൻ്റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് റിസോർട്ടിൽ പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നൈറ്റ്...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...