ടീം ഇന്ത്യ ടി-20 ലോകകപ്പ് വീണ്ടുമുയര്‍ത്തി. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത്. ഇന്ത്യന്‍ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്നു ഈ വിജയം. വിജയാഘോഷങ്ങളുടെ അലകള്‍ ഇനിയും ഒടുങ്ങിയിട്ടില്ല.
ഏത് ലോകകപ്പ് ടൂര്‍ണമെന്റും അവസാനിക്കുമ്പോള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഘത്തേയും കാത്തിരിക്കുന്നത് കോടികളാണ്....
ബാര്‍ബഡോസ്: കന്നി ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റണ്‍സ് ജയം. അവസാന ഓവര്‍വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. ആറു പന്തില്‍...
ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്. ആദില്‍ റഷീദ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പകരം ക്രീസിലെത്തിയത്.
സ്പിന്നര്‍മാരായ ആദില്‍ റഷീദും...
വ്യാഴാഴ്ച ഗയാനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടന്നത് വരെയുമുള്ള യാത്രയെ കുറിച്ച് നായകന്‍രോഹിത് ശര്‍മ്മ ഒരു നിമിഷം ചിന്തിച്ചു. മത്സരത്തിന് ശേഷം അദ്ദേഹം ഡ്രസ്സിംഗ് റൂമിന് പുറത്ത് ഇരിക്കുമ്പോള്‍ അല്‍പ്പം വികാരാധീനനായിരുന്നു. ക്യാപ്റ്റന്റെ തോളില്‍ വിരാട് കോഹ്ലി സൗഹൃദപരമായ ഒരു ടാപ്പ് നല്‍കിയപ്പോള്‍ രോഹിത്...
ട്രിനിഡാഡ്: പുലി പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞത് പോലെയായി ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയില്‍ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56ന് എല്ലാവരും പുറത്തായി. 10 റണ്‍സ് നേടിയ ഒമര്‍സായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന്...
ഗയാന: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം നടക്കുക. എന്നാല്‍ മത്സരത്തിന് മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗയാനയില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത...
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. സസെക്‌സും ലെസ്റ്റഷെയറും തമ്മില്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ലെസ്റ്റഷെയറിന്റെ താരം ലൂയിസ് കിമ്പെറാണ് സസെക്‌സിനായി പന്തെറിഞ്ഞ റോബിന്‍സന്റെ ഓവറില്‍ അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സ് അടിച്ചെടുത്തത്....
സെന്റ് വിന്‍സന്റ്: സെമി സാധ്യതകള്‍ മാറിമറിഞ്ഞ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊടുക്കം അഫ്ഗാനിസ്താന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാന്‍ സെമിയിലെത്തിയത്. 8 റണ്‍സിനാണ് അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.116-റണ്‍സെന്ന ലക്ഷ്യം 12.1 ഓവറില്‍ മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. എന്നാല്‍,...
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് എയ്ഡൻ മാക്രത്തിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനിടെ മഴയെത്തിയതോടെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസായി ചുരുങ്ങി. 16.2...
ന്യൂഡല്ഹി: വഖഫ് ഭേദഗതിബില്ല് ലോക്സഭയില് പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്സഭാ സ്പീക്കര് ഓം ബിര്ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്....