റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഇഷാന് കിഷന്റെ സെഞ്ചുറിയും ജാര്ഖണ്ഡിന് കരുത്തായില്ല. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ജാര്ഖണ്ഡ് മൂന്നാം ദിനം 340 റണ്‍സിന് പുറത്തായി. 135 റണ്സിന്റെ നിര്ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില് അതിവേഗം സ്കോര് ചെയ്താല് അവസാന ദിവസം വിജയത്തിലേക്ക്...
ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പരിക്ക് ടീം ഇന്ത്യയെ വലയ്ക്കുകയാണ്. ഇന്ത്യക്ക് മാത്രമല്ല, ബംഗ്ലാദേശ് ടീമിനും പരിക്കിന്റെ ആശങ്കയുണ്ട് എന്നാണ് റിപ്പോര്ട്ടുകള്. ബംഗ്ലാ ടെസ്റ്റ് നായകന്‍ ഷാക്കിബ് അല് ഹസനെ സ്കാനിംഗിനായി ആശുപത്രിയില് പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് വാഹനങ്ങള് ലഭ്യമാകാതെ വന്നതിനാലാണ് ആംബുലന്സില് ഷാക്കിബിനെ ചെക്കപ്പിനായി കൊണ്ടുപോയതെന്നും ബംഗ്ലാദേശ്...
റാവല്‍പിണ്ടി: വിക്കറ്റുകള്‍ വീഴ്ത്താനും ബാറ്റര്‍മാരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുന്ന പന്തുകള്‍ എറിയാനും ക്രിക്കറ്റില്‍ ധാരാളം തന്ത്രങ്ങള്‍ പുറത്തെടുക്കുന്നവരെ കാണാറുണ്ട്. എന്നാല്‍, പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ 'കുതന്ത്രം' കണ്ട് കാണികളടക്കം ഒന്ന് അമ്പരുന്നു. മത്സരത്തിന്‍റെ 73-ാം ഓവറിലാണ് സംഭവം. റോബിന്‍സണ്‍ ആണ് ബൗള്‍ ചെയ്യാന്‍ എത്തിയത്.
ഈ സമയം ജാക്ക് ലീച്ചിനെ അടുത്തേക്ക്...
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് ഉമ്രാനെ ടീമിലേക്ക് വിളിച്ചത്. തോളിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. നാളെയാണ് ആദ്യ മത്സരം. അതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി...
മുംബൈ: അടുത്തമാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍...
ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് മിഷന്‍ 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെ ആരംഭിക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്ലി ഇനി ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമാകില്ല എന്നതാണ് വലിയ വാര്‍ത്ത. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കും.
രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മുഹമ്മദ്...
ക്രൈസ്റ്റ് ചര്‍ച്ച്: ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്. ഡാരി മിച്ചലിന് വിക്കറ്റ് നല്‍കി റിഷഭ് പന്ത് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെയും...
അഡ്ലെയ്ഡ്: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങി. ആ തോല്‍വി...
അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 പന്തില്‍ 50 റണ്‍സാണ് കോലി നേടിയത്. ഹാര്‍ദിക്കിനൊപ്പം (63) ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ കോലി വലിയ പങ്കുവഹിച്ചു. ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ലും കോലി പിന്നിട്ടു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000 റണ്‍സ് പിന്തുടരുന്ന ആദ്യ താരമായിരിക്കുകയാണ് കോലി....
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു....