Thursday, September 19, 2024

Cricket news

വിരാട് കോലിയുടെ പുറത്താകലില്‍ വിവാദം, തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ ടീം

ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലിനെച്ചൊല്ലി വിവാദം. മാത്യു കുനെമാനിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് 44 റണ്‍സെടുത്ത് വിരാട് കോലി പുറത്തായത്. കുന്നെമാനിന്‍റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ച കോലിക്കെതിരെ ഓസ്ട്രേലിയ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തു. അമ്പയറായ നിതിന്‍ മേനോന്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ റിവ്യു വിരാട്...

സഞ്ജുവിനെതിരെ ലോബി?, ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു അക്കാര്യം ചെയ്യണം; തുറന്നുപറഞ്ഞ് ബാല്യകാല കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഒളിക്യാമറ വീഡിയോ പുറത്തു വന്നതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് നേരെ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല കോച്ച് ബിജു ജോര്‍ജ്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറുമായി ബന്ധപ്പെട്ട പല...

ശരിക്കും ടീം ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയോ? വസ്തുത ഇതാണ്

ടെസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തി എന്ന് ഐസിസി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതേത്തുടര്‍ന്ന് ലോകമെങ്ങും ചര്‍ച്ചയും വാര്‍ത്തകളുമുണ്ടായി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമതെത്തിയെന്ന തരത്തില്‍ വെബ്‌സൈറ്റില്‍ അടയാളപ്പെടുത്തിയത് ഐസിസിക്ക് സംഭവിച്ച വസ്തുതാപരമായ പിഴവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുകയും ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐസിസി...

ഇതില്‍പ്പരം ഒരു ആസാധ്യ ക്യാച്ച് സ്വപ്നം കാണാന്‍ പോലുമാവില്ല, വാഴ്ത്തി സച്ചിനും മൈക്കല്‍ വോണും-വീഡിയോ

മുംബൈ: ക്രിക്കറ്റില്‍ പല അസാധ്യ ക്യാച്ചുകളും ഫീല്‍ഡര്‍മാര്‍ കൈയിലൊതുക്കുന്നതുകണ്ട് നമ്മള്‍ കണ്ണുതള്ളി ഇരുന്നിട്ടുണ്ട്. ബൗണ്ടറി ലൈനില്‍ സിക്സ് പോവേണ്ട പന്ത് പറന്നു പിടിച്ച് ഫീല്‍ഡിലേക്ക് എറിഞ്ഞ് തിരിച്ചുവന്ന് വീണ്ടും കൈയിലൊതുക്കുന്നത് ഇപ്പോള്‍ ഒരു പുതുമപോലുമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ചരിത്രകാരനായ ഓംകാര്‍ മാന്‍കമേ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍...

കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് ഷമി,കോഹ്ലി ഇനി അതിനായി ഷമിയോട് മത്സരിക്കണം

കോഹ്ലി എന്ന ബാറ്റ്സ്മാന്റെ ക്ലാസ്സിനെ ആരും ചോദ്യം ചെയ്യില്ല. അയാൾ കളിക്കുന്ന ചില ഷോട്ടുകൾ അയാളേക്കാൾ അഴകിൽ കളിക്കാൻ ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല എന്നതും ശ്രദ്ധിക്കണം. സിക്സുകൾ നേടുന്നതിൽ പോലും അയാളിൽ ആ ക്ലാസ്സുണ്ട്. ഗ്രൗണ്ടിന്റെ നാലുപാടും യദേഷ്ടം സിക്‌സും ഫോറം അടിക്കുന്ന രീതി കോഹ്‌ലിക്ക് ഇല്ല. അതിനാൽ തന്നെ കോഹ്ലി സിക്സറുകളുടെ എന്നതിന്റെ...

‘ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്’; സഞ്ജുവിന്റെ കാര്യത്തില്‍ തുറന്നുപറച്ചിലുമായി ഉത്തപ്പ

ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നത് സങ്കടകരമാണ്. ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുമ്പോഴും അടുത്ത മത്സരത്തില്‍ തഴയപ്പെടുന്ന അവസ്ഥയാണ് സഞ്ജു നേരിടുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ തുടരവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ. 100 ശതമാനവും സഞ്ജു...

ഉമ്രാന്‍ മാലിക്കിന്‍റെ തീപ്പന്ത്; ബ്രേസ്‌വെല്ലിന്‍റെ ബെയ്ല്‍സ് തെറിച്ചത് 30വാര സര്‍ക്കിളിന് പുറത്ത്-വീഡിയോ

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുമ്പോള്‍ ജയവുമായി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുരി കരുത്തില്‍ 234 റണ്‍സടിച്ചപ്പോഴെ കിവീസിന്‍റെ പരമ്പര മോഹം ബൗണ്ടറി കടന്നിരുന്നു. മറുപടി...

ഐപിഎല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളറുടെ പേര് വെളിപ്പെടുത്തി ക്രിസ് ‌ഗെയ്ല്‍

മുംബൈ: ഐപിഎല്ലില്‍ മാത്രമല്ല ടി20 ക്രിക്കറ്റിലെ തന്നെ യൂണിവേഴ്സല്‍ ബോസാണ് ക്രിസ് ഗെയ്‌ല്‍. ബൗളര്‍മാരുടെ കശാപ്പുകാരനായ ഗെയ്‌ലിന് സ്പിന്നര്‍ ആയാലും പേസര്‍ ആയാലും ഒരുപോലെയാണ്. ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിച്ചിട്ടുള്ള ഗെയ്‌ലിനെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ആരായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ഐപിഎല്ലില്‍ ഗെയ്‌ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളവര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍...

രഞ്ജി ട്രോഫിയില്‍ 74 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 54ന് ഓള്‍ ഔട്ട്, വിദര്‍ഭക്ക് റെക്കോര്‍ഡ്

നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ റെക്കോര്‍ഡ് വിജയവുമായി വിദര്‍ഭ. നാലാം ഇന്നിംഗ്സില്‍ 74 റണ്‍സ് മാത്രം വിജയലക്ഷ്യം മുന്നോട്ടുവെച്ച വിദര്‍ഭ എതിരാളികളെ 54 റണ്‍സിന് പുറത്താക്കി 18 റണ്‍സിന്‍റെ അവിസ്മരണീയ ജയം സ്വന്തമാക്കുകയായിരുന്നു. ഗുജറാത്ത് നിരയില്‍ 18 റണ്‍സെടുത്ത സിദ്ധാര്‍ത്ഥ് ദേശായി മാത്രമാണ് രണ്ടക്കം കടന്ന ഏക ബാറ്റര്‍....

സഞ്ജു എവിടെ എന്ന് സൂര്യയോട് ഫാന്‍സ്, മനം നിറച്ച് താരത്തിന്റെ പ്രതികരണം

നാല് മാസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം കാര്യവട്ടത്ത് ഒരു മത്സരം എത്തിയപ്പോള്‍ അത് വിവാദങ്ങളില്‍ കുളിച്ചു. മത്സരം ആവേശമുള്ളതായിരുന്നെങ്കിലും ഒഴിഞ്ഞ കസേരകള്‍ സാക്ഷിയാക്കി ഇന്ത്യയ്ക്ക് വമ്പന്‍ ജയം ആഘോഷിക്കേണ്ടിവന്നു. മലയാളി താരം സഞ്ജു സാംസണിന്റെ അഭാവവും മലയാളികള്‍ക്ക് അത്രമേല്‍ ഉള്‍ക്കൊള്ളാനായില്ല. ഇപ്പോഴിതാ മത്സരത്തിനിടെ കാണികള്‍ സഞ്ജു എവിടെയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനോട് ചോദിക്കുന്നതിന്റെയും...
- Advertisement -spot_img

Latest News

എന്താണ് എംപോക്‌സ്?, രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത...
- Advertisement -spot_img