Friday, January 24, 2025

Cricket news

ഏകദിന ലോകകപ്പ്: ഗില്ലിന് പകരക്കാരനെ തേടി ഇന്ത്യ, രണ്ട് താരങ്ങള്‍ക്ക് സജ്ജരായി ഇരിക്കാന്‍ നിര്‍ദ്ദേശം

ഏകദിന ലോകകപ്പില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതനായ താരം നിലവില്‍ നിരീക്ഷണത്തിലാണ്. ഗില്ലിന് പകരമായി ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും താരത്തിന് വേണ്ടവിധം തിളങ്ങാനായില്ല. ഇപ്പോഴിതാ ഗില്ലിന് പകരം കളിക്കാന്‍ രണ്ട് കളിക്കാരെ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. ലഭിക്കുന്ന വിവരം അനുസരിച്ച് യശ്വസി ജയ്സ്വാളിനും ഋതുരാജ്...

നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍ രോഹിത്തും സംഘവും; ഇന്ത്യക്ക് പിന്നില്‍ കെനിയ മാത്രം! കൂടെ അയര്‍ലന്‍ഡും

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതിന് പിന്നാലെ അനാവശ്യ റെക്കോര്‍ഡും ടീമിനെ തേടിയെത്തി. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. കിഷനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ രോഹിത്തിനേയും ശ്രേയസിനേയും ജോഷ് ഹേസല്‍വുഡ് ഒരോവറില്‍ മടക്കുകയായിരുന്നു. മൂവരും മടങ്ങുമ്പോള്‍...

ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടിൽ നമസ്കരിച്ച് പ്രാര്‍ഥനയിൽ മുഴുകി പാക് താരം മുഹമ്മദ് റിസ്‌വാൻ-വീഡിയോ

ഹൈദരാബാദ്: ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഗ്രൗണ്ടില്‍ നമസ്കരിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍. നെതര്‍ലന്‍ഡ്സ് ഇന്നിംഗ്സിനിടെയായിരുന്നു ഗ്രൗണ്ടിന്‍റെ മധ്യത്തില്‍ റിസ്‌വാന്‍ പ്രാര്‍ത്ഥനാനിരതനായത്. കടുത്ത വിശ്വാസിയായ റിസ്‌വാന്‍ ഇതാദ്യമായല്ല, മത്സരസമയം ഗ്രൗണ്ടില്‍ നമസ്കരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതി കളിക്കുമ്പോഴും റിസ്‌വാന്‍ മത്സരത്തിനിടെ നമസ്കരിച്ചിരുന്നു. ഇന്നലെ മത്സരത്തിന്‍റെ ഡ്രിങ്ക്സ് ബ്രേക്കിനിടെ ടീമിലെ...

ഏകദിന ലോകകപ്പ്: ഗില്ലിന് പനി, ഇപ്പോഴിതാ സൂപ്പര്‍ താരത്തിന് പരിക്ക്, ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരം

സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബര്‍ 8) നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തില്‍ 24 കാരനായ താരം കളിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതിനു പുറമേ മറ്റൊരു അശുഭ വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക്...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം. 4 വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ പാകിസ്താനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താന്‍ ഒരു മെഡല്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റണ്‍സില്‍ ഒതുക്കിയ അഫ്ഗാന്‍ 4 വിക്കറ്റും 13 പന്തും ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളികള്‍. മറുപടി ബാറ്റിംഗില്‍ ഇടക്കിടെ...

ആദ്യ മത്സരം തന്നത് വലിയ സൂചന, 2007 മുതൽ 2019 ലോകകപ്പ് വരെയുള്ള കണക്കുകളിലെ സാമ്യത ഇന്നലെയും; കപ്പ് അവർക്ക് തന്നെ!

ചില കാര്യങ്ങൾ അങ്ങനെയാണ് തുടക്കം തന്നെ നമുക്ക് ചില സൂചനകൾ കിട്ടും. ആദ്യം അത് നമുക്ക് മനസിലാക്കണം എന്നില്ല, എന്നാൽ എല്ലാം കഴിഞ്ഞ് അവസാനം അത് സംഭവിച്ച് കഴിയുമ്പോൾ നമുക്ക് ഞെട്ടൽ ഉണ്ടാകും. 2007 മുതൽ 2019 വരെയുള്ള 4 ലോകകപ്പുകളിൽ കണക്കുകൾ നോക്കിയാൽ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി നേടിയ നേടിയ താരത്തിന്റെ ടീം...

ഇന്ത്യയിലാണ് ഞങ്ങളെന്ന് തോന്നിയില്ല; ബാബര്‍ അസം

ഇന്ത്യയുടെ ആതിഥേയത്വത്തെ പ്രശംശിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ഇതുപോലൊരു സ്വീകരണം ഇന്ത്യയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നാട്ടിലേത് പോലെ തന്നെയാണ് ഇവിടെ തോന്നിയത്. നല്ല ആതിഥേയത്വമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലാണ് ഞങ്ങളെന്ന് തോന്നിയില്ല. നാട്ടിലേത് പോലെയായിരുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. ടീമിനോടുള്ള ആളുകള്‍ പ്രതികരിച്ച വിധം ഞങ്ങളെല്ലാവരും ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു. നൂറ്...

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയ ഓരോരുത്തരെയും വിളിച്ച് സംസാരിച്ചിരുന്നു, തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത്...

എന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ ഇന്ത്യൻ താരമാണ്, അവൻ പലപ്പോഴും എന്നെ തകർത്തെറിഞ്ഞിരുന്നു: ഡെയ്ൽ സ്റ്റെയിൻ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണെന ചോദ്യം ഉയരുമ്പോൾ പലരും പറയുന്ന ഒരു പേരായിരിക്കും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നിന്റെ പേര്. തന്റെ മികച്ച കരിയറിൽ, പിച്ചിൽ തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് സ്റ്റെയിൻ വെളിപ്പെടുത്തി. 2023 ഏകദിന ലോകകപ്പിനിടെ സ്റ്റാർ സ്‌പോർട്‌സിനോട്...

ഏകദിന ലോകകപ്പ്: ഒരു ടീമിനും ബീഫ് വിളമ്പില്ല, മട്ടണ്‍ കറിയും ഹൈദരാബാദി ബിരിയാണിയും ആവശ്യപ്പെട്ട് പാക് ടീം

ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുന്ന ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ബാബര്‍ അസമിനും കൂട്ടര്‍ക്കും കാണികളുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉയര്‍ന്ന സുരക്ഷയ്ക്ക് പുറമേ, പാകിസ്ഥാന്‍ ടീം ഹൈദരാബാദില്‍ ചില സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കുന്നു. വെള്ളിയാഴ്ച (സെപ്റ്റംബര്‍ 29) ന്യൂസിലന്‍ഡിനെതിരായ അവരുടെ ആദ്യ സന്നാഹ മത്സരത്തിന്...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img