Monday, April 21, 2025

Cricket news

‘അവനായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി’; ഗംഭിറിന്റെ വെളിപ്പെടുത്തലില്‍ അതിശയിച്ച് ക്രിക്കറ്റ് ലോകം

വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ശ്രീലങ്കയ്ക്കെതിരായ 2011 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഇന്ത്യയ്ക്കായി നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചു ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം...

കലാശപ്പോരിന് പിന്നാലെ മാക്‌സ്‌വെല്ലിന് കോഹ്‍ലിയുടെ ‘സ്‍പെഷ്യൽ ഗിഫ്റ്റ്’ – വിഡിയോ

ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ആസ്‌ട്രേലിയയോട് തോൽവിയേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളോട് എളുപ്പം കീഴടങ്ങിയ കംഗാരുക്കൾ കലാശപ്പോരിൽ ജയംപിടിക്കുമെന്ന് രോഹിത് ശർമയും സംഘവും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. വിഷയാഘോഷത്തോടെ ഓസീസും തകർന്ന സ്വപ്നങ്ങളുമായി കണ്ണീരോടെ ഇന്ത്യയും മൈതാനം വിട്ടെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമംഗങ്ങളായ വിരാട്...

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സൂര്യകുമാര്‍ ക്യാപ്റ്റന്‍; ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20...

ലോകകിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകര്‍

അഹമ്മദാബാദ്: ലോകകപ്പില്‍ ആറാം കിരീടം നേടിയശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നൊരു ചിത്രമാണ് ഇതിനിടെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ലോകകപ്പ് കിരീടത്തിന് മുകളില്‍ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണയുന്ന മിച്ചല്‍ മാര്‍ഷിന്‍റെ ചിത്രത്തിന് നേരെയാണ് വിമര്‍ശനം. മാര്‍ഷിന്‍റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ്...

തന്ത്രങ്ങള്‍ പിഴച്ചതോ, ഭാഗ്യം മുഖംതിരിച്ചതോ? ഇന്ത്യക്ക് ചുവട്‌തെറ്റിയത് എവിടെ?

ഒരു സുന്ദര സ്വപ്‌നം പോലെയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള യാത്ര. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ആ കുതിപ്പ് ഒരു മാസത്തിനിപ്പുറം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു, ഇന്ന് എവിടെയാണ് പിഴച്ചത്? അപരാജിതരായി...

അഹമ്മദാബാദില്‍ ടോസ് കിട്ടിയാല്‍ ബൗളിംഗോ ബാറ്റിംഗോ? പിച്ചൊരുക്കിയ ക്യൂറേറ്റര്‍ പറയാനുളളത് ഇങ്ങനെ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കലാശക്കൊട്ടിനാണ് ഞായറാഴ്ച്ച അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. മൂന്നാം ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണയാണ്. എട്ടാം തവണ ഓസീസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണയും അവര്‍ കിരീടം നേടി. അവസാനം കിരീടം 2015ല്‍ ആരോണ്‍ ഫിഞ്ചിന്...

രോഹിത് ശര്‍മ ടോസിടുമ്പോള്‍ നാണയം പതിക്കുന്നത് എവിടെ? ടോസ് വിവാദത്തില്‍ പാകിസ്താനില്‍ ‘തമ്മിലടി’

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതിനു പിന്നാലെ പുതിയ വിവാദവും തലപൊക്കുകയാണ്. പാകിസ്താനിലാണ് ഇന്ത്യയുടെ പത്താംവിജയത്തിനു പിന്നാലെ തമ്മിലടി ശക്തമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടോസിടലാണ് വിവാദത്തിന് ആധാരം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു പിന്നാലെ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സിക്കന്ദര്‍ ബഖ്ത് ആണ് പാക് ടെലിവിഷന്‍ ചര്‍ച്ചയില്‍ വിവാദത്തിന് ആസ്പദമായ...

ഏകദിന ലോകകപ്പ്: വാങ്കഡെയിലെ പിച്ചില്‍ ഇന്ത്യന്‍ തിരിമറി?, പ്രതികരിച്ച് ഐസിസി

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനല്‍ ആവേശപ്പോരട്ടത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദിയായത്. മത്സരത്തിനുമുമ്പ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ വിവാദം തലപൊക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിനായി ഇന്ത്യ ക്രിക്കറ്റ് ടീമും ബിസിസിഐയും ഏകപക്ഷീയമായി പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മത്സരത്തിന് മുന്നോടിയായി വാങ്കഡെ പിച്ചിലെ ഗ്രാസ് നീക്കം ചെയ്യാന്‍ ബിസിസിഐ ക്യൂറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസി...

പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്

ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ...

ലോകകപ്പിലെ ഫ്ലോപ്പ് ഇലവന്‍, ഓപ്പണറായി ബാവുമ, നായകനായി ബട്‌ലര്‍, ഒരു ഇന്ത്യന്‍ താരവും ടീമില്‍

മുംബൈ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉര്‍ന്നവരും പ്രതീക്ഷ കാക്കാത്തവരും ആയി നിരവധി താരങ്ങളുണ്ട്. ലോകകപ്പിന് മുമ്പെ സെമി ലൈനപ്പ് പ്രവചിച്ചതില്‍ ഇന്ത്യയും ഓസ്ട്രേലിയയും സെമിയെലെത്തിയെങ്കിലും അപ്രതീക്ഷിത എന്‍ട്രിയായി എത്തിയത് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും സെമിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം...
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img