Monday, April 21, 2025

Cricket news

ദക്ഷിണാഫ്രിക്കന്‍ പര്യടനം: ഏകദിന ടീമില്‍ സഞ്ജുവും; ടി20 ടീമിനെ രോഹിത് നയിക്കും! പൂജാര, രഹാനെ പുറത്ത്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി വാര്‍ത്തി. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, രോഹിത് ശര്‍മ ടി20 ലോകകപ്പിലേക്ക് നായകനായി തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ടീം പ്രഖ്യാപനം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പൊന്നും ഇതുവരെ വന്നിട്ടില്ല. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കഴിഞ്ഞ ടി20 ലോകകപ്പിന്...

ചരിത്രമെഴുതി ഉ​ഗാണ്ട; ടി20 ലോകകപ്പിലേക്ക് ​യോ​ഗ്യത നേടി; സിംബാബ്‌വെ പുറത്ത്

ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോ​ഗ്യത നേടി ഉ​ഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉ​ഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉ​ഗാണ്ടൻ‌ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്. 2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്.‌...

ടി20 ലോകകപ്പ്: അവര്‍ രണ്ടുപേരെയും ഇന്ത്യ ടീമിലെടുത്തില്ലെങ്കിൽ അതിലും വലിയ മണ്ടത്തരമില്ലെന്ന് ആന്ദ്രെ റസല്‍

കൊല്‍ക്കത്ത: അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണ് ഇന്ത്യന്‍ ടീമില്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അവസരം ലഭിച്ച യുവതാരങ്ങളായ റുതുരാജ് ഗെയ്ക്‌വാദും യശസ്വി ജയ്‌സ്വാളും ഇഷാന്‍ കിഷനുമെല്ലാം വെടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍...

‘ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ സഞ്ജു’; തന്റെ പേരില്‍ കള്ളം പറയരുതെന്ന് അശ്വിന്‍

മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി താരങ്ങളുടെ കൈമാറ്റങ്ങളെ ചൊല്ലി വലിയ ചര്‍ച്ച നടന്നുവരികയാണ്. ഇതിനിടയിലാണ്‌ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടന്നുവരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ സമീപിച്ചുവെന്നാണ് പ്രചാരണം. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാംസണെ പരിഗണിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. എം.എസ്.ധോണിക്ക് പിന്‍ഗാമിയായി...

ഐപിഎല്‍ 2024: മുംബൈ ആദ്യം ചോദിച്ചത് ഹാര്‍ദ്ദിക്കിനെ അല്ല, മറ്റൊരു താരത്തെ, എന്നാല്‍ ഗുജറാത്ത് വഴങ്ങിയില്ല

ഐപിഎല്‍ പുതിയ സീസണിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വിജയ നായകനെ തന്നെ മുംബൈയ്ക്ക് കൈമാറിയത്. പക്ഷേ മുംബൈ ഗുജറാത്തിനോട് ആവശ്യപ്പെട്ട ആദ്യം താരം ഹാര്‍ദിക് അല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു എംഐ ആദ്യം...

ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ ഒഴിവാക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. താരലേലം നടക്കാനിരിക്കെ ആര്‍സിബിയുടെ അക്കൗണില്‍ 40.75 കോടി ബാക്കിയുണ്ട്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡിംഗിലൂടെ എടുത്തപ്പോഴുള്ള തുക കുറയും. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നീ പ്രമുഖരെ...

സ്റ്റോക്സിന് പിന്നാലെ റൂട്ടും പിന്‍മാറി, ഐപിഎല്ലില്‍ താരകൈമാറ്റം ഇന്ന് അവസാനിക്കും; ഇതുവരെ കൈമാറിയ താരങ്ങള്‍

മുംബൈ: ഐപിഎൽ താരലേലത്തിന് മുന്‍പ് ഫ്രാ‌ഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ബെന്‍ സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന്‍ താരമായിരുന്ന ജോ റൂട്ടും ഐപിഎല്ലില്‍ നിന്ന് പിന്മാറി. കഴിഞ്ഞ...

എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ടീമിലെ ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി അദ്ദേഹമാണ്: വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍നിന്നും തനിക്കു ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. എല്ലായ്പ്പോഴും തനിക്കു അടുത്തേക്കു വരികയും കാര്യങ്ങള്‍ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ് രോഹിത്തെന്നു സഞ്ജു വ്യക്തമാക്കി. എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് ആയിരിക്കും. ഹേയ് സഞ്ജു, എന്താക്കെയുണ്ട്? നീ...

വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം മാര്‍ലോണ്‍ സാമുവല്‍സിന് ആറ് വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക്

ദുബായ്: വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം മാര്‍ലോണ്‍ സാമുവല്‍സിന് ആറ് വര്‍ഷത്തേയ്ക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി നിയമലംഘനത്തിനാണ് താരത്തെ വിലക്കിയിരിക്കുന്നത്. നവംബര്‍ 11 മുതല്‍ വിലക്ക് നിലവില്‍വന്നു. ക്രിക്കറ്റ് കളിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത്, ലഭിച്ച അനുകൂല്യങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തത്, അന്വേഷണ ഉദ്യോഗസ്ഥരുമായ സഹകരിക്കാതിരുന്നത്, അന്വേഷണത്തിന് ഉപകരിക്കുന്ന വിവരങ്ങള്‍ മറച്ചുവെയ്ക്കുക...

രോഹിത് ശര്‍മ ഇനി ഇന്ത്യയുടെ ടി20 മത്സരങ്ങള്‍ക്കില്ല! മതിയാക്കിയതായി റിപ്പോര്‍ട്ട്; തീരുമാനം നേരത്തെയെടുത്തത്

മുംബൈ: ടി20 ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല. പിന്നീട് ടീമിനെ നയിച്ചിരുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം രോഹിത്...
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img