Tuesday, November 26, 2024

Cricket news

കളമറിഞ്ഞ് മുംബൈയും രാജസ്ഥാനും; എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും: ഐപിഎൽ മിനി ലേലം അവലോകനം

ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും മികച്ചുനിന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ലേലം ‘ഫൺ’ ആയി എടുത്തത്. (ipl mini auction analysis) മുംബൈ ഇന്ത്യൻസ് ലേലത്തിൽ ഏറെ...

ഐപിഎല്‍ താരലേലത്തില്‍ ആരുമെടുത്തില്ല! പിന്നാലെ മറുപടി കൊടുത്ത് ഫില്‍ സാള്‍ട്ട്; അതും വെടിക്കെട്ട് സെഞ്ചുറിയോടെ

ട്രിനിഡാഡ്: നാലാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 75 റണ്‍സിന് തോല്‍പ്പിച്ചതോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 267-3 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആന്ദ്രേ റസല്‍ വെടിക്കെട്ടിനിടയിലും വിന്‍ഡീസ് 15.3 ഓവറില്‍ 192 റണ്‍സില്‍ ഓള്‍ഔട്ടായി. 57 പന്തില്‍ 119...

ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ മാറ്റം

മുംബൈ: ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ കാതലായ മാറ്റം. വരും സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാമെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ബാറ്റര്‍മാരും ബൗളര്‍മാരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ കടുക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ്...

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും! കാര്യങ്ങളെല്ലാം വ്യക്തം; പുതിയ ടീമിനെ നിര്‍ദേശിച്ച് ആരാധകര്‍

മുംബൈ: രോഹിത് ശര്‍മ വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും. ഹാര്‍ദിക് പണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെയാണ് രോഹിത്തിന്റെ നീക്കം. പ്ലെയര്‍ ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പണ്ഡ്യയെ സ്വന്തമാക്കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ യുഗം അവസാനിക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹാര്‍ദിക്കിനെ പുതിയ നായകനായി...

‘മുംബൈയിലേക്ക് വരാം, നായകനാക്കണം’: ഹാർദിക് നേരത്തെ ഉപാധിവെച്ചു

മുംബൈ: നായകസ്ഥാനം ലഭിച്ചാൽ മാത്രമെ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചൂവരുവെന്ന ഉപാധി ഹാർദിക് പാണ്ഡ്യ വെച്ചിരുന്നതായി റിപ്പോർട്ടുകൾ. താരത്തെ ഗുജറാത്തിൽ നിന്ന് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഹാർദിക് ഇക്കാര്യം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഹാർദികിന്റെ നായകസ്ഥാനം സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നുമാണ് അറിയുന്നത്. 2022ലാണ് അതുവരെ മുംബൈക്കൊപ്പമുണ്ടായിരുന്ന ഹാർദിക്, ടീം വിട്ട്...

ഇന്ത്യക്ക് ഇരട്ട പ്രഹരം! ഷമി ടെസ്റ്റ് പരമ്പരയ്ക്കില്ല, ഏകദിനത്തില്‍ മറ്റൊരാളും പുറത്ത്

ജൊഹന്നസ്‍ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് ടീം ഇന്ത്യക്ക് ഇരട്ട തിരിച്ചടികളുടെ വാർത്ത. ഏകദിന സ്ക്വാഡില്‍ നിന്ന് പേസർ ദീപക് ചാഹർ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയപ്പോള്‍ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് പരമ്പര കളിക്കാനാവില്ല എന്നും ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ്...

ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ

ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിജയത്തിന് പിന്നാലെ അടുത്ത കൊല്ലം പുതിയ ടി10 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കാനാണ് ആലോചന. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെ ലീഗ് ആരംഭിക്കാനുള്ള പണിപ്പുരയിലാണ് ബിസിസിഐ എന്നും ‘മണി കൺട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ മാതൃകയിലെ പുതിയ പരീക്ഷണത്തിന് ഒട്ടേറെ കടമ്പകളുണ്ട്. ഐപിഎൽ ടീമുകളുടെ സമ്മതമാണ്...

നിതീഷോ, ശ്രേയസോ; തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഐപിഎല്ലില്‍ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: അടുത്ത ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും. ശ്രേയസിന് പകരം നിതീഷ് റാണയെ ക്യാപ്റ്റനാക്കാനായിരുന്നു ടീം മെന്‍റര്‍ ഗൗതം ഗംഭീറിന് താല്‍പര്യമെങ്കിലും ശ്രേയസില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താല്‍കാലിക...

കേരളം 67ന് ഓൾഔട്ട്; ക്വാർട്ടറിൽ നാണംകെട്ട തോൽവി

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പ്രിലിമിനറി പ്രീക്വാർട്ടറിലെ ഗംഭീരവിജയത്തിനുശേഷം ക്വാർട്ടറിൽ രാജസ്ഥാനുമുന്നിൽ ആയുധംവച്ചു കീഴടങ്ങി കേരളം. സൗരാഷ്ട്രയിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ അഭാവത്തിൽ 200 റൺസിന്റെ നാണംകെട്ട തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കരുത്തരായ രാജസ്ഥാനെ 267 റൺസിൽ ഒതുക്കാനായെങ്കിലും മറുപടി ബാറ്റിങ്ങിൽ വെറും 67 റൺസിൽ തകർന്നടിഞ്ഞു കേരളം. മഹിപാൽ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്: പരമ്പരയ്ക്ക് ശേഷം സൂപ്പര്‍ താരം വിരമിച്ചേക്കും

വരാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ വിരമിച്ചേക്കും. എല്‍ഗര്‍ വിരമിക്കല്‍ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയ്ക്കായി 84 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 36-കാരന്‍ 37.28 ശരാശരിയില്‍ 5146 റണ്‍സ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്യുകയും ടെംബ ബാവുമ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു....
- Advertisement -spot_img

Latest News

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് എണ്ണിയതെന്ന് റിപ്പോർട്ട്. നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്രയിലെ വോട്ടർമാരുടെ ഡാറ്റ വിശകലനം...
- Advertisement -spot_img