Tuesday, November 26, 2024

Cricket news

വിമാനയാത്രയ്ക്കിടെ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യം പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷന്‍

രാജ്‌കോട്ട്: വിമാനയാത്രയ്ക്കിടെ അണ്ടര്‍ 23 ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ചണ്ഡീഗഢില്‍ നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കെത്തിയ താരങ്ങളുടെ ബാഗില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. സികെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെ തോല്‍പിച്ച ശേഷം 2024 ജനുവരി 25നുള്ള സൗരാഷ്ട്ര താരങ്ങളുടെ മടക്ക യാത്രയാണ് വിവാദത്തിലായിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾ...

ചീത്തവിളി കേട്ട് മടുത്ത് സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുത്തു; വിശാഖപട്ടണത്ത് അരങ്ങേറ്റം?

വിശാഖപട്ടണം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്‍മാരുടെ കണ്ണില്‍ പതിയാതിരുന്ന താരം. ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന മുംബൈയുടെ 26 വയസുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്‍ഫറാസിനെ മുമ്പ്...

ഇന്ത്യൻ ടീമിലെ എല്ലാവരും മദ്യപിക്കും, എന്നിട്ട് എന്നെ മാത്രം അവർ കുടിയനാക്കി; വെളിപ്പെടുത്തി ധോണിയുടെ സഹതാരം

മീററ്റ്: എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി അടക്കമുളള ഇന്ത്യൻ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി  മുന്‍ ഇന്ത്യൻ പേസര്‍ പ്രവീണ്‍ കുമാര്‍. ഒരു കാലത്ത് തന്‍റെ സ്വിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ്‍ കുമാര്‍ 2007-2012 കാലഘട്ടത്തില്‍ ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍...

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവന്‍ശി

പട്‌ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ശി. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിലാണ് 12കാരായ വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി....

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ പോര് ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്നാം മത്സരം ജൂൺ 12ന് യു.എസ്.എയുമായും അവസാന മത്സരം 15ന് കനഡക്കെതിരെയുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങ​ൾ യു.എസ്.എയിൽ അരങ്ങേറുമ്പോൾ സൂപ്പർ 8...

തീക്കാറ്റായി സിറാജ്, ആറ് വിക്കറ്റ് നേട്ടം; ദക്ഷിണാഫ്രിക്ക 55 റൺസിന് പുറത്ത്

കേപ്ടൗണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സിറാജിന്...

പാണ്ഡ്യയുടെ വില 100 കോടി! ഞെട്ടിപ്പിച്ച് മുംബൈ-ഗുജറാത്ത് ട്രാൻസ്ഫർ വിവരങ്ങൾ

മുംബൈ: ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിൽനിന്നു തിരിച്ചുപിടിച്ചത് കഴിഞ്ഞ മാസമായിരുന്നു. പിന്നാലെ ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് രോഹിത് ശർമയ്ക്കു പകരക്കാരനായി മുംബൈ താരത്തെ ക്യാപ്റ്റനുമാക്കി. ഇതിന്റെ അലയൊലികൾ ഇപ്പോഴും തീർന്നിട്ടില്ല. അതിനിടെയാണ് ഹർദികിനെ സ്വന്തമാക്കാൻ ഗുജറാത്തുമായി മുംബൈ നടത്തിയ വമ്പൻ ഇടപാടിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഹർദികിനെ സ്വന്തമാക്കാൻ മുംബൈ...

ഗസ ഐക്യദാർഢ്യത്തിൽ ഐസിസി: ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ഓസീസ് ക്യാപ്റ്റൻ

മെൽബൺ: ഗസ ഐക്യദാർഢ്യത്തിൽ ഐസിസി വിലക്ക് നേരിട്ട സഹതാരം ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ആസ്‌ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്ത്. ഗസ ഐക്യദാർഢ്യവുമായി സമാധാന സന്ദേശവും അടയാളവും പ്രദർശിപ്പിച്ച സംഭവത്തിലാണ് ഐസിസി നിലപാടെടുത്തത്. മാനുഷിക സന്ദേശങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കാൻ പാടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. എന്നാൽ മത്സരത്തിൽ കറുത്ത ആംബാൻഡ്...

മുംബൈയ്ക്ക് തിരിച്ചടി; പുതിയ നായകൻ ഹാർദിക് ഐപിഎല്‍ കളിച്ചേക്കില്ല, തിരിച്ചടിയായത് കണങ്കാലിനേറ്റ പരിക്ക്

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ മുംബൈ ഇന്ത്യൻസ് ടീം നായക സ്ഥാനത്തേക്ക് എത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ ഐപിഎൽ നഷ്ടമായേക്കുമെന്ന് സൂചന. നവംബറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്ക് മൂലം ചികിത്സയിലായിരുന്നു ഹാർദിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഹാർദിക് പാണ്ഡ്യ മുബൈയിലേക്ക് തിരിച്ചെത്തുന്നതും നായക സ്ഥാനമേൽക്കുന്നതും. ഗുജറാത്ത് ടൈറ്റന്‍സിനെ...

രോഹിത്തിനുവേണ്ടി ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ സമീപിച്ചോ; ഒടുവിൽ പ്രതികരിച്ച് ചെന്നൈ സിഇഒ

ചെന്നൈ: ഐപിഎല്‍ ലേലത്തിന് പിന്നാലെ വീണ്ടും കളിക്കാരുടെ ട്രേ‍ഡ് വിന്‍ഡോ തുറന്നിരിക്കുകയാണ്. ടീമുകള്‍ക്ക് പരസ്പരം കളിക്കാരെ കൈമാറാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ലേലത്തിന് മുമ്പ് ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ടീമീലെത്തിച്ചത് ഇത്തരത്തില്‍ ട്രേഡ‍ിലൂടെയായിരുന്നു. ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നും ചെന്നൈ...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img