കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസ്സായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ആയുര്‍ദൈര്‍ഘ്യം മൂന്ന്...
കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ കര്‍ണാടകയില്‍ ജാഗ്രത ശക്തമാക്കുന്നു. അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു കൊടകിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കോവിഡ് പെരുകുന്നതിനാൽ ആളുകൾ ആവശ്യമായ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് വ്യക്തമാക്കിയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം അടിയന്തര ഉന്നതതല...
ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന.
ഒരു മാസത്തിനിടെ...
ദില്ലി:ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ...
ബെംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരിച്ച മുറികളിലും മാസ്‌ക് നിർബന്ധമാക്കി. പനിയുള്ളവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സർക്കാർ നിർദേശിച്ചു. ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
കേന്ദ്രത്തിൽനിന്ന് പുതിയ നിർദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം റാൻഡം ടെസ്റ്റിങ്...
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി...