Tuesday, November 26, 2024

congress

കര്‍ണാടക നിയമസഭ ‘ശുദ്ധീകരിക്കാന്‍’ ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

ദില്ലി : മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂൺ 12 ന് ജബല്‍ പൂരില്‍ തുടക്കമാകും. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുലിന്‍റെ സംസ്ഥാനപര്യടനം യോഗത്തില്‍ നിശ്ചയിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍...

‘അഞ്ച് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കും’; കർണാടകയിൽ രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കും....

‘അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ’; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

കോഴിക്കോട്: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂയെന്ന് സുധാകരന്‍ പരിഹസിച്ചു. അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ...

ഒന്നുകില്‍ തെരഞ്ഞെടുപ്പ്, അല്ലെങ്കില്‍ സ്വാധീനം നഷ്ടപ്പെട്ടെന്ന തോന്നല്‍; അവിടെ ബി.ജെ.പി കലാപം നടത്തിയിരിക്കും- രാമനവമി സംഘര്‍ഷത്തില്‍ ശിവസേനയും കോണ്‍ഗ്രസും

ന്യൂദല്‍ഹി: രാമനവമി ശോഭായാത്രക്കിടെ രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്-ശിവസേന നേതാക്കള്‍ രംഗത്ത്. രാമനവമിയുടെ മറവില്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് ബംഗാളിലും ബീഹാറിലും അരങ്ങേറിയതെന്ന് മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എവിടെയൊക്കെ തെരഞ്ഞെടുപ്പ് നടക്കാനുണ്ടോ, അവിടെയൊക്കെ കലാപങ്ങള്‍ക്ക് ശ്രമിക്കുന്നതാണ് ബി.ജെ.പിയുടെ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങള്‍...

‘അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്?, രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്നാണ് വിളിക്കുന്നത്, അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കും’; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അഹങ്കാരിയും ഭീരുവുമാണെന്നും അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക പറഞ്ഞു. അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്? അദാനിയുടെ...

കര്‍ണാടകയില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും. 2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍...

‘മോദീ..നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യവും ദൈവവുമൊന്നുമല്ല’ ; മോദിയെ വിമര്‍ശിക്കുന്നത് എന്നു മുതലാണ് രാജ്യത്തോടുള്ള വിമര്‍ശനമായതെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ മോദി- കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ രാജ്യദ്രോഹമെന്ന നിലയില്‍ ചിത്രീകരിച്ച ബി.ജെ.പി സംഘ് പരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് രൂക്ഷമായി മറുപടി നല്‍കി കോണ്‍ഗ്രസ്. ‘നിങ്ങളുടെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് എങ്ങനെയാണ് രാജ്യത്തിന് എതിരെയുള്ള വിമര്‍ശനം ആകുന്നത്. നിങ്ങള്‍ ഒരു പ്രധാനമന്ത്രി മാത്രമാണ്. നിങ്ങള്‍ രാജ്യമോ സ്രഷ്ടാവോ അല്ല’ കോണ്‍ഗ്രസ്...

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാർത്ഥികളേയും കുറിച്ച് കോൺ​ഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. എന്നാൽ ലിസ്റ്റ് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് സമർപ്പിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്ന് കോൺ​ഗ്രസ് പറയുന്നു. മത്സരിക്കാൻ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് നിലവിൽ...

‘മാപ്പില്ലാത്ത കുറ്റം’: മൗലാന ആസാദിന്‍റെ ചിത്രം ഒഴിവാക്കിയതിൽ ക്ഷമ ചോദിച്ച് കോൺഗ്രസ്

ഡല്‍ഹി: പ്ലീനറി സമ്മേളന പരസ്യത്തില്‍ നിന്ന് മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിൽ ക്ഷമ ചോദിച്ച് കോൺഗ്രസ്. മാപ്പില്ലാത്ത കുറ്റമാണിതെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പ്രതികരണം. റായ്പൂരിലെ 85ആം പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദം....
- Advertisement -spot_img

Latest News

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

തിരുവനന്തപുരം: ആര്‍ഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാര്‍ശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം. നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന...
- Advertisement -spot_img