രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും നീണ്ട വരണ്ട കാലത്തിന് പിന്നാലെ മഞ്ഞ് വീഴ്ചയില്‍ കശ്മീര്‍ കുളിരണിഞ്ഞു. പിന്നാലെ സഞ്ചാരികളുടെ വരവും ആരംഭിച്ചു. കശ്മീര്‍ വീണ്ടും സജീവമായി. ഇതിനിടെ കശ്മീരിലെ മഞ്ഞ് വീഴ്ചയെ കുറിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ഈ വീഡിയോകളില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ...
ഹിമാചൽപ്രദേശിൽ കനത്തമഴയിലും മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 29 ആയി. ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ശിവക്ഷേത്രം തകർന്നാണ് ഒൻപതുപേർ മരിച്ചത്. കഴിഞ്ഞ 55 മണിക്കൂറായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഓഗസ്റ്റ് 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സമ്മർ ഹിൽസിലെ ശിവക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ 7.15...
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ഇത് നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറും തുടർന്ന് മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് സമീപത്താകും ചുഴലിക്കാറ്റ് രൂപപ്പെടുക. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമായേക്കും .മോക്കയുടെ സഞ്ചാരപാതയും പ്രഭാവും വിലയിരുത്തുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
അതേ സമയം...
സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്താ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാൽ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. കേരള...
സംസ്ഥാനത്ത് ലഭിച്ചിരുന്ന വേനൽ മഴയുടെ അളവിൽ ഇന്നു മുതൽ കുറവ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടെ ചൂട് കൂടുവാനും സാധ്യതയുണ്ട്.
ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല....
തിരുവനന്തപുരം: കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ...
കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനം കടുത്തചൂടിന്റെ പിടിയിലമർന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയാണ് ചൂട് കൂടിത്തുടങ്ങുന്നതെങ്കിൽ ഫെബ്രുവരിയോടെതന്നെ ചൂട് കടുക്കുന്നതാണ് സമീപവർഷങ്ങളിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് കൂടുന്നതെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ജില്ലയിലെ കൂടിയ ചൂടാണിത്. തൃശ്ശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് വ്യാഴാഴ്ച സംസ്ഥാനത്ത്...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...