ന്യൂഡൽഹി ∙ ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്.
ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്....
ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരണവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ധീന്‍ ഉവൈസി. പി.എഫ്.ഐക്കെതിരായ നിരോധനം എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്ക് നേരെയുമുള്ള നിരോധനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ നയങ്ങളെ താന്‍ വ്യക്തിപരമായി എതിര്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു പാര്‍ട്ടിയെ മുഴുവനായും പഴിചാരുന്നത് ശരിയല്ലെന്നും...
ന്യൂദല്‍ഹി: അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ട്വിറ്റര്‍. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയതെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന്...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...