Tuesday, November 26, 2024

bjp

ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി നൂറ് സീറ്റ് പോലും തികയ്ക്കില്ല, തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്- നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ് പന്തെന്നും തീരുമാനം അതിവേഗം എടുക്കണമെന്നും മഹാഗത്ബന്ധന്‍ റാലിയില്‍ സംസാരിക്കവെ നിതീഷ് വ്യക്തമാക്കി. “കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പൊരുതിയാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലേക്ക് ചുരുക്കാന്‍...

മോദി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നില്ല- ആത്മഹത്യ ചെയ്യാനുള്ള അനുമതിയെങ്കിലും കേന്ദ്രം ഞങ്ങള്‍ക്ക് തരണം; ഉള്ളി വിലയിടിവില്‍ കേന്ദ്രത്തോട് കര്‍ഷകര്‍

മുംബൈ: ഉള്ളിയുടെ വില വിപണയില്‍ ക്രമാതീതമായി കൂപ്പുകുത്തിയതോടെ പ്രധാനമന്ത്രിയോട് ആത്മഹത്യ ചെയ്യാനുള്ള അനുവാദമെങ്കിലും തരണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. വിള ഉത്പാദിപ്പിക്കാന്‍ ചെലവാക്കുന്ന പണം പോലും വില്‍പനയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോദി സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3.5...

“കെ സുരേന്ദ്രനെ പുറത്താക്കണം’; കാസർകോട്‌ ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു

കാസർകോട് : സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് കാസർകോട്ടെ ബിജെപി പ്രവർത്തകർ. സുരേന്ദ്രനെയും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു. ഉദയഗിരി, പാറക്കട്ട, ജെ പി കോളനി, കറന്തക്കാട് പ്രദേശങ്ങളിലാണ്  ബിജെപി പ്രവർത്തകൻ ജ്യോതിഷിന്റെ ചരമവാർഷികദിനത്തിൽ ബോർഡ്‌ സ്ഥാപിച്ചത്‌. ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി ബലിദാനികളെ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു; കേസ് ഫയലുകള്‍ മജിസ്‌ട്രേറ്റിന് കൈമാറി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം കഴിഞ്ഞ ദിവസം മജിസട്രേറ്റിന് കൈമാറി. 2023 ജനുവരി 10നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച്...

ബിജെപിക്ക് ലഭിച്ചത് 1917.12 കോടി രൂപ; കോണ്‍ഗ്രസിന് 541.27 കോടി, 2021-22 സാമ്പത്തിക വര്‍ഷത്തെ സംഭാവന കണക്ക് പുറത്ത്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. കേന്ദ്ര ഭരണ പാര്‍ട്ടിയായ ബിജെപിക്ക് 1917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 1033.7 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ലഭിച്ചത്. 854.46 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 541.27 കോടി...

മഞ്ചേശ്വരം കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; കെ സുരേന്ദ്രന്‍ ഒന്നാം പ്രതി

കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലാകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും...

ഭീമൻ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ആരോപണം, കത്തിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകർ, പ്രതിഷേധം

കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും  ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി. അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ്...

കർണാടക നിയമസഭയിൽ സവർക്കറിന്റെ ചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ, എതിർപ്പുമായി പ്രതിപക്ഷം

ബെംഗളൂരു: കർണാടക നിയമസഭയ്ക്കുള്ളിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

നിരോധിച്ചത് 74 ടിവി ചാനലുകള്‍; 104 ഓണ്‍ലൈന്‍ ചാനലുകള്‍; പൂട്ടിച്ചത് 25 വെബ്സൈറ്റുകള്‍; മാധ്യമ വിലക്കിന്റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ 74 ടി.വി ചാനലുകൾ നിരോധിച്ചു. രണ്ടു വർഷത്തിനുള്ളിൽ 104 ഓൺലൈൻ വാർത്ത ചാനലുകളും നിരോധിച്ചുവെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 2018ൽ 23 , 2019ൽ 10 , 2020ൽ 12 ,...

മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി: കെ.സുരേന്ദ്രൻ

മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയില്‍ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലിംലീഗ് തികഞ്ഞ ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടത് മുന്നണിക്ക് നേരത്തെ മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ്...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img