തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്‍റ്...
അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം അടിച്ചുമാറ്റി മോഷ്ടാക്കൾ. മുംബൈ മലാഡിൽ ഓവ് ചാലിന് കുറുകെ വച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ ഇളക്കി കൊണ്ടുപോയത്. ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം ജൂണ്‍ 26ന് പുലര്‍ച്ചെയാണ് അഴിച്ചുമാറ്റി കൊണ്ടുപോയത്. അദാനി ഇലക്ട്രിസിറ്റി ഓഫീസില്‍ കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന പാലമാണ് കാണാതായത്....
ന്യൂഡല്‍ഹി: അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങൾ പരസ്യപ്പെടുത്താതെന്നാണ് കേന്ദ്രസർക്കാർ രേഖാമുലം ലോക്‌സഭയെ അറിയിച്ചത്.
അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കേന്ദ്രസർക്കാർ നടത്തിയ സൂക്ഷ്മ പരിശോധനാ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയാണ് ലോക്‌സഭയിൽ ചോദ്യമുന്നയിച്ചത്. സെബി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം...
ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന്...
ദില്ലി: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻഡിടിവി പ്രസിഡന്റ് ആയിരുന്ന സുപർണ സിംഗ് എന്നിവരും രാജി അറിയിച്ചു.
എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആർആർപിആർ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. പിന്നാലെ...
ദില്ലി : ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം എൽഐസി പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആരായുമെന്ന് മാനേജിംഗ് ഡയറക്ടർ രാജ്കുമാർ വിശദീകരിച്ചു. അദാനിയുടെ വിവിധ കമ്പനികളിൽ വൻ നിക്ഷേപം നടത്തിയ എൽഐസിക്ക് ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ നഷ്ടം സംഭവിച്ചിരുന്നു.
ഹിൻഡൻബെർഗ് തുറന്ന് വിട്ട ആഘാതത്തിൽ...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കമ്പോളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സെബി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ഇന്ത്യാ സര്‍ക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ല. അത്രയ്ക്കു ഗൗരവമായ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വാക്കുകളില്‍ ”ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന...
അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെ ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍(ആര്‍.ആര്‍.പി.ആര്‍.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. ഇന്നലെ രാത്രി 11നാണ് ഇരുവരും രാജിക്കാര്യം കമ്പനിയെ അറിയിച്ചത്.
രാജിവെച്ചെങ്കിലും പ്രൊമോട്ടര്‍മാര്‍ എന്ന നിലയില്‍ ഇരുവര്‍ക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിതം എന്‍.ഡി.ടി.വിയില്‍ തുടര്‍ന്നും ഉണ്ടാകും....
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...