Tuesday, November 26, 2024

Accident

ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി, കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്...

ആരിക്കാടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഡ്രൈവര്‍ ഗുരുതരനിലയില്‍

കുമ്പള: ആരിക്കാടി ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ ബാഗല്‍കോട്ടെ ശിവരാജി(30)നെ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും തകര്‍ന്നു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കര്‍ണ്ണാടകയില്‍ നിന്നു സൂരംബയലിലെ ദേശീയപാത നിര്‍മ്മാണ മിക്‌സിംഗ്‌ പ്ലാന്റിലേക്കു ജല്ലിപ്പൊടിയുമായി വരുകയായിരുന്ന ടിപ്പറും ഒഴിഞ്ഞ ഗ്യാസ്‌ സിലിണ്ടര്‍ കയറ്റി മംഗലാപുരത്തേക്കു പോവുകയായിരുന്ന ലോറിയും...

കാര്‍ ഓടിക്കുന്നതിനിടയില്‍ ഫോണ്‍ കോള്‍; വാഹനത്തില്‍ നിന്നിറങ്ങി ഫോണെടുത്ത യുവാവ് കണ്ടത്…

കാലിഫോര്‍ണിയ: അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ പറ്റിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല കാലിഫോര്‍ണിയ സ്വദേശിയായ മൌറിഷിയോ ഹെനാവോ. കാര്‍ ഓടിക്കുന്നതിനിടയില്‍ വന്ന ഫോണ്‍ കോളാണ് യുവാവിന് രക്ഷയായത്. കാര്‍ റോഡ് സൈഡിലൊതുക്കിയ ശേഷം ഫോണുമെടുത്ത് പുറത്തേക്ക് യുവാവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വലിയൊരു പാറക്കഷ്ണം കാറിന്‍റെ മുകളിലേക്ക് വീണത്. ആഡംബര കാറിന്‍റെ വലിയൊരു ഭാഗവും പാറ വീണ്...

റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ...

വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു...

വിന്‍ഡോ സീറ്റില്‍ യാത്ര ചെയ്യവേ ജനലിലൂടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറി; ട്രെയിൻ യാത്രക്കാരന് ദാരുണാന്ത്യം

ദില്ലി: ട്രെയിനിൽ യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തിൽ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹിതേഷ് കുമാർ എന്ന യാത്രക്കാരനാണ് മരിച്ചത്. സീറ്റിൽ ജനലിനരികെ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചൽ എക്‌സ്പ്രസിലാണ് സംഭവം. ദൻവാറിനും സോമനയ്ക്കും ഇടയിൽ രാവിലെ 8:45നായിരുന്നു അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി....

മഞ്ചേശ്വരം പൊസോട്ട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി മലബാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ബസ് യാത്രക്കാരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.  

അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്

വാഹനമോടിക്കുമ്പോൾ തെറ്റായ രീതിയിലുള്ള ഓവർടേക്കിങും പെട്ടെന്നുള്ള ട്രാക്ക് മാറ്റവും മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമായി അബൂദബി പോലീസ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ബോധവർക്കരണ വീഡിയോയിലാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. https://twitter.com/ADPoliceHQ/status/1577200345553334272 മറ്റു വാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കുന്നത് ഒഴിവാക്കുക. ഓവർടേക്ക് ചെയ്യുമ്പോഴോ മറ്റു റോഡിലേക്കോ ട്രാക്കിലേക്കോ മാറുമ്പോഴോ മറ്റു...

ട്രെയിൻ വന്നുകൊണ്ടിരിക്കെ യുവതി പാളത്തിൽ, പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി റെയിൽവെ ജീവനക്കാരൻ, എന്നിട്ടും..!

ലക്നൗ : റെയിൽവെ അപകടങ്ങൾ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിൽഷ പലതും അശ്രദ്ധ കാരണമാകും സംഭവിക്കുന്നത്. റെയിൽവെ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ഇത്തരത്തിലൊരു അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയതിന്റെ ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്‌റ്റേഷനിൽ റെയിൽവേ പാളം മുറിച്ചുകടക്കുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയാണ്  റെയിൽവേ ജീവനക്കാരൻ രക്ഷപ്പെടുത്തിയത്. സ്റ്റേഷനിൽ...

രാജ്യത്ത് പ്രതിദിനം റോഡിൽ പൊലിയുന്നത് 426 ജീവനുകൾ; മണിക്കൂറിൽ 18 പേർ

ലോകത്തിലെ വാഹനങ്ങളിൽ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാൽ ലോകത്തിലെ റോഡപകട മരണങ്ങളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ രാജ്യത്ത് റോഡപകടങ്ങളിൽ 1.55 ലക്ഷം പേരാണ് മരിച്ചത്. ശരാശരിയെടുത്താൽ പ്രതിദിനം 426 പേരും ഓരോ മണിക്കൂറിൽ 18 പേരും. ഒരു കലണ്ടർ വർഷം...
- Advertisement -spot_img

Latest News

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി രണ്ടുകുട്ടികളുള്‍പ്പെടെ 5 പേര്‍ മരിച്ചു

നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍...
- Advertisement -spot_img