Tuesday, November 26, 2024

Accident

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മംഗലാപുരത്തേക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, ഒരു കുട്ടിയടക്കം കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

ബംഗ്ലൂരു : കർണാടകയിലെ ഹാസനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകൻ രവികുമാർ, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകൻ ചേതൻ എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന...

17 കാരൻ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പിതാവ്‍ അറസ്റ്റിൽ

മുംബൈ: പുനെ കല്യാണിന​ഗറിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത, 77 കുട്ടിക്ക് ലഹരിമരുന്ന് അല്ലെങ്കിൽ...

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും...

ഉപ്പള ഗേറ്റിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

ഉപ്പള: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന...

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കാസര്‍കോട്:ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോന്‍, സൗരവ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസര്‍കോടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇടിയുടെ...

നടന്‍ സൂരജ് മെഹര്‍ വിവാഹനിശ്ചയ ദിവസം കാറപകടത്തില്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡ് നടന്‍ സൂരജ് മെഹര്‍ (40) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്നു സൂരജിന്‍റെ കാര്‍ റായ്പൂരില്‍ വച്ച് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒഡിഷയില്‍ വച്ച് സൂരജിന്‍റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം. പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്‍റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന്...

ഫാത്തിമ മിൻസിയയുടെ മരണം കാറിടിച്ചല്ല, നിർണായക വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്:കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനടുത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്.എതിർ ദിശയിലെത്തിയ വാഹനം തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു.ഒപ്പം സഞ്ചരിച്ചിരുന്ന...

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം 2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ...

റോഡപകടങ്ങളില്‍ പ്രധാന വില്ലന്‍ അതിവേഗം; അപകടങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര്‍ കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മറ്റ്...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img