Tuesday, November 26, 2024

ABDUL NASAR MADANI

മഅ്ദനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോസംബന്ധമായ വിശദമായ പരിശോധനയ്‍ക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. ന്യൂറോളജിസ്റ്റ് ഡോ. അബ്ദുസ്സലാമാണ് പരിശോധനയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്.

വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധം; ഏത് നിമിഷവും വീണുപോകാമെന്ന സ്ഥിതിയാണ്- മഅ്ദനി

ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്‍റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും...

നിബന്ധനകളില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. Also Read:ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി...

കൊയമ്പത്തൂര്‍ സ്‌ഫോടനക്കേസ്- മഅ്ദനിയടക്കം നാല് പേരെ വെറുതെ വിട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി

കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്‌റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്. Also Read-മെസേജുകള്‍ മറ്റുള്ളവര്‍ കാണുമെന്ന ഭയം വേണ്ട; ഇനി ചാറ്റ് ലോക്ക് ചെയ്യാം,പുതിയ ഫീച്ചറുമായി വാട്സാപ്പ് കോഴിക്കോട്ട് രജിസ്റ്റർ...

‘ഈ ചെലവ് താങ്ങാവുന്നതിലധികം’; നാട്ടിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ മദനിയുടെ തീരുമാനം

ബെംഗലൂരു: സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി നിലപാടെടുത്തു. ഇത്ര തുക നാട്ടിലേക്ക് പോകുന്നതിന് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മദനിയുടെ കുടുംബം പറഞ്ഞു. മദനിയുടെ അച്ഛന്റെ ആരോഗ്യ നില അനുദിനം വഷളാകുന്ന സാഹചര്യമാണ്യ മദനിയേയും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. എങ്കിലും ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന്...

‘കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണം’; മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡെൽഹി: കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. മഅ്ദനിയുടെ സുരക്ഷക്കായി വരുന്നത് ആറ് ഉദ്യോഗസ്ഥരെന്ന് കർണാടക സുപ്രിംകോടതിയെ അറിയിച്ചു. 20 ഉദ്യോസ്ഥരെന്ന മഅ്ദനിയുടെ വാദം തെറ്റ് 10 സ്ഥലങ്ങളുടെ വിവരം മഅ്ദനി നൽകിയിട്ടുണ്ട്. ഈ...

മദനിയുടെ കേരളയാത്ര; കൊല്ലത്ത് കർണാടക പൊലീസിന്റെ പരിശോധന

അബ്ദുൾ നാസർ മദനിയുടെ കേരളയാത്രയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിന്റെ പരിശോധന. കൊല്ലം അൻവാറശ്ശേരിയിൽ കർണാടകയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. അൻവാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. സംഘം മദനി താമസിക്കുന്ന എറണാകുളത്തെ വീടും സന്ദർശിക്കും .ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പരിശോധന.

ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് കോടതി; മഅ്ദനിയുടെ ഹരജി ഏപ്രിൽ പതിമൂന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമർപ്പിച്ച ഹരജി സുപ്രിംകോടതി ഏപ്രിൽ 13ലേക്ക് മാറ്റി. അന്തിമ വാദം മാത്രം ബാക്കി നിൽക്കെ മഅ്ദനി ജയിലിൽ തുടരണോയെന്ന് കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കർണാടക സർക്കാർ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് അജയ്...

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍

ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. മഅദനിയെ കണ്ടെന്നും കണ്ണുനിറഞ്ഞെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അന്തിമ വിധി പറയുംമുന്‍പേ പ്രതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെന്ന് എഴുതി ഫയല്‍ ക്ലോസ് ചെയ്യലായിരിക്കുമോ മഅദനിയുടെ കാര്യത്തില്‍ സംഭവിക്കുകയെന്നും കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഒരു മനുഷ്യനോട് ഇത്രവലിയ അനീതി ചെയ്യാന്‍...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img