Tuesday, November 26, 2024

2024 LOKSABHA ELECTION

സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട അടക്കം അടിതെറ്റിയത് ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജിന്‍ മുണ്ടയുമടക്കം ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്. lok. അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേര്‍ക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്ട്രോണിക് - ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍...

ബി.ജെ.പിക്കൊപ്പം ഇടിഞ്ഞ് സെൻസെക്സും അദാനി ഓഹരികളും

ന്യൂഡൽഹി: പ്രീപോൾ പ്രവചനങ്ങളുടെയും എക്സിറ്റ്പോളുകളെയും വിശ്വസിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് ആദ്യ ഫല സൂചനകളിൽ തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയിലും അമ്പേ താഴേക്ക് പോയി. 11 മണിയോടെ 3,700​ ലേറെ പോയന്റ് തകർച്ചയാണ് സെൻസെക്സിന് നേരിട്ടത്. തകർച്ചയിൽ നിക്ഷേപകർക്ക് 18 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായതാണ് വിലയിരുത്തുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ്, ലാർസൻ ആൻഡ്...

കോൺഗ്രസ് സ്ഥാനാർഥിയുടെ കൂറുമാറ്റം; ഇൻഡോറിൽ ഒന്നര ലക്ഷം കടന്ന് നോട്ട

ഭോപ്പാൽ: മധ്യപ്രദേശ് ബി.ജെ.പി തൂത്തുവാരുമ്പോഴും ഇൻഡോർ 'നോട്ട' പ്രതിഷേധം കൊണ്ട് കൗതുകമാകുകയാണ്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്കുമുൻപ് കോൺഗ്രസ് സ്ഥാനാർഥി മത്സരത്തിൽനിന്നു പിന്മാറി ബി.ജെ.പിയിൽ ചേർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു ഇൻഡോർ. പിന്നാലെ വോട്ട് 'നോട്ട'യ്ക്ക് രേഖപ്പെടുത്താൻ കോൺഗ്രസ് ആഹ്വാനവും വന്നിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 1,71,309 വോട്ടാണ് നോട്ടയ്ക്കു ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി ശങ്കർ ലാൽവാനി ഇവിടെ ഏഴു...

യുപിയില്‍ ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ മതില്‍ തുരന്ന നിലയില്‍; പരാതിയുമായി എസ്.പി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ മതില്‍ തുരന്ന നിലയിലെന്ന് സമാജ്വാദി പാര്‍ട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മിര്‍സാപൂരിലാണു സംഭവം. എക്സിലൂടെയാണ് എസ്.പി ആരോപണമുന്നയിച്ചത്. മിര്‍സാപൂരിലെ പോളിടെക്നിക് കോളജിലെ മതില്‍ തകര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്ട്രോങ് റൂമില്‍ കയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എസ്.പി ആരോപിച്ചു. മിര്‍സാപൂര്‍ ജില്ലാ മജിസ്ട്രേറ്റ്...

വോട്ടെണ്ണല്‍ ഇങ്ങനെ

4 AM അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 5.30 AM സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നു. വന്‍ സുരക്ഷയോടെ വേട്ടെണ്ണല്‍ ഹാളിലേക്ക്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. 8 AM ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് തപാല്‍ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകള്‍ ക്രമീകരിച്ചിരിക്കുന്ന നാലു മേശകളില്‍ എണ്ണിത്തുടങ്ങും. മൊത്തം ലഭിച്ച ബാലറ്റുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കില്‍...

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്നു; ആദ്യ ഫല സൂചന ഒമ്പതോടെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറന്നു. രാവിലെ അഞ്ചരയോടെ റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂമുകൾ തുറന്നത്. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെയാണ് ലോക്ക് തുറന്നത്. എട്ടു...

Lok Sabha Election 2024 Live Results

പിണറായിയുടെ മണ്ഡലത്തില്‍ സുധാകരന് ലീഡ് കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ ലീഡ് പതിനായിരം കവിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ലീഡ് നിലനിര്‍ത്തിയ സുധാകരന്‍ ഏറെക്കുറേ വിജയം ഉറപ്പിച്ച മട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തു പോലും ആയിരത്തിലേറെ വോട്ടുകളുടെ ലീഡാണ് സുധാരകന് ലഭിച്ചത്.   മെഹ്‌വ മൊയ്ത്ര മുന്നില്‍ ബംഗാളിലെ കൃണ്ഷനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...

ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് പറഞ്ഞത് 10 ശതമാനം പേർ; വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസമില്ല – സർവേ ഫലം

തിരുവനന്തപുരം: എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോൾ സർവേയിൽ 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ്...

ഫണ്ടില്ല, കൂപ്പൺ അടിച്ച് പണ പിരിവ് നടത്താൻ കെപിസിസി; സാമ്പത്തിക പ്രതിസന്ധിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെയാണ് കൂപ്പൺ പിരിവ് നടത്തി തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതരായത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ പ്രതിസന്ധിയിലാകുന്നുവെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും എഐസിസി...

വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍; റാഫേൽ യുദ്ധവിമാന കരാറിലെ പ്രധാനി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍ ചേർന്നു. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ, പാർട്ടി ജനറല്‍ വിനോദ് താവ്‌ഡെ എന്നിവരിൽ നിന്നാണ് ബദൗരിയ അംഗത്വം സ്വീകരിച്ചത്. ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറിലെ പ്രധാനിയാണ് ബദൗരിയ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് യുപിയിൽ നിന്ന് ബദൗരിയ...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img