ലണ്ടൻ ∙ ജയിലറകൾ ‘മണിയറ’യാക്കിയ 18 വനിതാ ജീവനക്കാരെ ബ്രിട്ടനിൽ ജോലിയിൽനിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. തടവുകാരുമായി ലൈംഗിക ബന്ധം പുലർത്തിയ വനിതാ ജീവനക്കാർ ഉൾപ്പെടെ 18 പേരെയാണ്, ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇതിൽ മൂന്നു പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറർ’ റിപ്പോർട്ട് ചെയ്തു. 2019...
ഫ്ലോറിഡ: കവര്‍ച്ചാക്കേസില്‍ 400 വര്‍ഷം ശിക്ഷ ലഭിച്ച് തടവിലിരിക്കെ 57കാരന് ജയില്‍ മോചനം. 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ നടന്ന പുനരന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജയില്‍ മോചനം. ഫ്ലോറിഡയിലാണ് സംഭവം. ആയുധം ധരിച്ച് കവര്‍ച്ച നടത്തിയെന്ന കുറ്റത്തിന് 400 വര്‍ഷത്തെ ശിക്ഷ ലഭിച്ച സിഡ്നി ഹോംസ് എന്ന 57 കാരനെ തിങ്കളാഴ്ചയാണ്...
മഹ്സൂസിന്‍റെ ആദ്യ "ഗ്യാരണ്ടീഡ്" മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്.
പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന...
ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ ഫുട്ബോളര്‍ മുഹമ്മദ് സലായുടെ വീട്ടില്‍ മോഷണം. സലായുടെ ഈജിപ്തിലെ കെയ്‌റോയിലുള്ള വില്ലയിലാണ് മോഷണം നടന്നത്. ഈജിപ്ത് പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.
മോഷണത്തില്‍ കാര്യമായ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. താരത്തിന്‍റെ വില്ലയില്‍ നിന്ന് കേബിള്‍ ടി.വി റിസീവറുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ക്ക് അപഹരിക്കാനായത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്.
ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ...
സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള...
ടോക്കിയോ : പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുമോ? തല്‍ക്കാലത്തേക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നായിരുക്കും ഉത്തരം. എന്നാല്‍ അതിനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. പുരുഷ കോശങ്ങളില്‍ സ്ത്രീയുടെ അണ്ഡം ഉത്പാദിപ്പിച്ച് ഇതിന് കഴിയുമെന്നാണ് എലികളില്‍ നടത്തിയ വിജയകരമായ പരീക്ഷണം തെളിയിക്കുന്നത്. പെണ്‍ എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍...
കോടികളുടെ ഭാഗ്യം കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും ഒരു രൂപ പോലും കിട്ടാത്തതിൽ ഹൃദയം തകർന്ന വേദനയിൽ 19 വയസുള്ള പെൺകുട്ടി. യുകെയിലെ ഹെർട്ട്‌ഫോർഡ്ഷയർ സ്വദേശിനിയായ റെയ്ച്ചൽ കെന്നഡിയ്ക്കാണ് 182 മില്യൺ പൗണ്ട് (1,765 കോടി രൂപ) യൂറോ മില്യൺ ജാക്ക്പോട്ട് അടിച്ചത്.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന റെയ്ച്ചൽ താനെടുത്ത നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം...
ചൈനയിൽ 'പുഴു മഴ?' സംഗതി സത്യമാണോ എന്ന് അറിയതെ അമ്പരന്ന് നിൽക്കുകയാണ് വാർത്ത കേട്ടവർ. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആണ് ആകാശത്ത് നിന്ന് പുഴുക്കൾ മഴ പോലെ പെയ്യുന്നുവെന്ന രീതിയിൽ നരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. ഏറെ വിചിത്രമായ ഈ വാർത്ത ശരിവെക്കുന്ന വിധം നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇവിടെ നിന്നും സോഷ്യൽ...
പെണ്ണ് എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായി സൃഷ്ടിച്ച് ശാസ്ത്രലോകം. ആണ്‍കോശങ്ങളില്‍ നിന്ന് തന്നെ അണ്ഡങ്ങള്‍ വികസിപ്പിച്ചുകൊണ്ടാണ് രണ്ട് പിതാക്കന്മാരില്‍ നിന്ന് പുതിയ തലമുറയെ സൃഷ്ടിച്ചെടുത്തത്. എലികളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം ഭാവിയില്‍ വന്ധ്യതാ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും മനുഷ്യന്റെ ലിംഗ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍.
ജപ്പാനിലെ ക്യുഷു...
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. അച്ചാര്‍, നെയ്യ്, കൊപ്ര തുടങ്ങിയവ പദാര്‍ത്ഥങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇ-സിഗരറ്റുകള്‍, മസാലപ്പൊടികള്‍...