Saturday, March 29, 2025

World

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി (www.mediavisionnews.in) :കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മ പിരിസപ്പാട് ഐത്തം റസ്റ്റോറന്റ് ഫർവാനിയയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലം നിവാസികൾക്ക് പുറമെ കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ച ചടങ്ങ് എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു. സദസ്സിനു റമദാൻ സന്ദേശം...

നിപ്പാ ഭീഷണിയില്‍ ഹജ്ജ് യാത്രയും; വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും

(www.mediavisionnews.in)നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിഞ്ഞാല്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാറായി. രണ്ടര മാസം മാത്രമേ ഇനി സൗദിയില്‍ നടക്കുന്ന ഹജ്ജിനുള്ളു. ഉടനെ തന്നെ നിപ്പാ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ചിലപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടമായേക്കുമന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നേരത്തെ ഗുജറാത്തില്‍...

റസാന്‍ അല്‍ നജര്‍: ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ മാലാഖ

ഗാസ (www.mediavisionnews.in) :  ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയാവുന്ന പലസ്തീന്‍ ദൈന്യതയ്ക്ക് ഇനി നജര്‍ എന്ന ഇരുപത്തിയൊന്നുകാരിയുടെ നിഷ്‌കളങ്കമായ മുഖമായിരിക്കും. ഗാസാ അതിര്‍ത്തിയില്‍ പരിക്കേറ്റ് പിടയുന്ന പലസ്തീന്‍ ജനതയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം അവള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഗാസ പട്ടണമായ ഖാന്‍ യൂനസില്‍ തിരക്കിട്ട പരിചരണത്തിലായിരുന്നു റസാന്‍ അല്‍ നജര്‍. മരുന്ന് എടുത്തുകൊണ്ടുവരാനുള്ള ഓട്ടത്തിനിടെയാണ് അവള്‍ വെടിയേറ്റ്...

കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ഥാടനം നിര്‍വഹിച്ചത് 1.9 കോടി പേര്‍

മക്ക(www.mediavisionnews.in): കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം 1.9 കോടി. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. 2017ല്‍ 19,079,306 തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാജ്യത്തെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉംറ തീര്‍ഥാടകാരില്‍ 12,547,232 പേര്‍ വിദേശ തീര്‍ഥാടകരും ബാക്കി 6,532,074 തീര്‍ഥാടകര്‍ സൗദിക്കകത്തു നിന്നുള്ളവരുമാണ്....
- Advertisement -spot_img

Latest News

വീണു കിട്ടിയ കാൽ ലക്ഷം രൂപ തിരിച്ചേൽപ്പിച്ചു വിദ്യാർഥികൾ മാതൃകയായി. മുഹമ്മദ്‌ ആഷിഖിനെയും നിഖിലിനെയും പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു

പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ്...
- Advertisement -spot_img