Monday, November 25, 2024

World

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് സൗദിയിലും വിലക്ക്

റിയാദ് (www.mediavisionnews.in): നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദിയിലും വിലക്ക്. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ.യും ബഹ്‌റൈനും നിരോധനം തുടങ്ങിയത്. കേരളത്തില്‍ നിപ വൈറസ് ബാധിച്ച്‌ പതിനേഴ് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ്...

ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി (www.mediavisionnews.in) :കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മ പിരിസപ്പാട് ഐത്തം റസ്റ്റോറന്റ് ഫർവാനിയയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലം നിവാസികൾക്ക് പുറമെ കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ച ചടങ്ങ് എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു. സദസ്സിനു റമദാൻ സന്ദേശം...

നിപ്പാ ഭീഷണിയില്‍ ഹജ്ജ് യാത്രയും; വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും

(www.mediavisionnews.in)നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിഞ്ഞാല്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാറായി. രണ്ടര മാസം മാത്രമേ ഇനി സൗദിയില്‍ നടക്കുന്ന ഹജ്ജിനുള്ളു. ഉടനെ തന്നെ നിപ്പാ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ചിലപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടമായേക്കുമന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നേരത്തെ ഗുജറാത്തില്‍...

റസാന്‍ അല്‍ നജര്‍: ഇസ്രയേല്‍ ക്രൂരതയില്‍ പൊലിഞ്ഞ മാലാഖ

ഗാസ (www.mediavisionnews.in) :  ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയാവുന്ന പലസ്തീന്‍ ദൈന്യതയ്ക്ക് ഇനി നജര്‍ എന്ന ഇരുപത്തിയൊന്നുകാരിയുടെ നിഷ്‌കളങ്കമായ മുഖമായിരിക്കും. ഗാസാ അതിര്‍ത്തിയില്‍ പരിക്കേറ്റ് പിടയുന്ന പലസ്തീന്‍ ജനതയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം അവള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഗാസ പട്ടണമായ ഖാന്‍ യൂനസില്‍ തിരക്കിട്ട പരിചരണത്തിലായിരുന്നു റസാന്‍ അല്‍ നജര്‍. മരുന്ന് എടുത്തുകൊണ്ടുവരാനുള്ള ഓട്ടത്തിനിടെയാണ് അവള്‍ വെടിയേറ്റ്...

കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ഥാടനം നിര്‍വഹിച്ചത് 1.9 കോടി പേര്‍

മക്ക(www.mediavisionnews.in): കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം 1.9 കോടി. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. 2017ല്‍ 19,079,306 തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാജ്യത്തെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉംറ തീര്‍ഥാടകാരില്‍ 12,547,232 പേര്‍ വിദേശ തീര്‍ഥാടകരും ബാക്കി 6,532,074 തീര്‍ഥാടകര്‍ സൗദിക്കകത്തു നിന്നുള്ളവരുമാണ്....
- Advertisement -spot_img

Latest News

കണ്ണൂരില്‍ വന്‍ കവര്‍ച്ച: വ്യാപാരിയുടെ വീട്ടില്‍ നിന്നും മോഷണം പോയത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ്...
- Advertisement -spot_img