Wednesday, January 22, 2025

World

പാക്ക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും തടവ്

പാകിസ്ഥാൻ (www.mediavisionnews.in) അഴിമതി കേസില്‍ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നവാസ് ഷെരീഫിനെതിരെ നിലവിലുള്ള നാല് അഴിമതി കേസുകളിൽ ഒന്നിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ്...

സാക്കിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍

പുത്രജയ (www.mediavisionnews.in): സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. സാകിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. നായിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു. സാകിര്‍ നായികിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് നീതി ലഭിക്കും എന്ന്...

സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ 1000 റിയാൽ പിഴ ഈടാക്കും

സൗദി (www.mediavisionnews.in): ഭക്ഷണം കഴിച്ചതിന് ശേഷം പാഴാക്കി കളഞ്ഞാല്‍ സൗദിയില്‍ ഇനി മുതല്‍ പിഴ. 1000 റിയാലാണ് പിഴ ചുമത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുന്ന രാജ്യമാണ് സൗദി. സൗദി ഫുഡ് ബാങ്കാണ് തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം സൗദി പാഴാക്കുന്ന ഭക്ഷണം...

മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കി യു.കെ ഹൈക്കോടതി

ലണ്ടന്‍ (www.mediavisionnews.in): കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍ നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പരിശോധിക്കുവാനും പിടിച്ചെടുക്കാനും അനുമതി നല്‍കിയിരിക്കുകയാണ് യുകെ ഹൈക്കോടതി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് അനുമതി നല്‍കിയത്. ലണ്ടനു സമീപമുള്ള ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ ആസ്തികളായിരിക്കും പരിശോധിക്കുക. ഹൈക്കോടതിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും...

ഉപരോധത്തിനെതിരെ പോരാടാന്‍ എണ്ണ ഇറക്കുമതിയില്‍ ഉദാര നിലപാടുകള്‍ സ്വീകരിക്കാനൊരുങ്ങി ഇറാന്‍

ഇറാന്‍ (www.mediavisionnews.in):  ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് ആഘ്വാനം ചെയ്ത അമേരിക്കയുടെ നടപടികളെ നേരിടാന്‍ ഒരുങ്ങി ഇറാന്‍. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ അവസരം ഒരുക്കാനൊരുങ്ങുകയാണ് ഇറാന്‍. സ്വകാര്യ...

മകളുടെ വിവാഹം കാണണമെന്ന ചികിത്സയില്‍ കഴിയുന്ന അച്ഛന്റെ ആഗ്രഹം; ഒടുവില്‍ ദുബൈ ആശുപത്രി വരാന്തയില്‍ വിവാഹപ്പന്തലൊരുക്കി

യുഎഇ (www.mediavisionnews.in): ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വീട്ടുകാരും ബന്ധുക്കളും വലഞ്ഞു ഒടുവില്‍ എന്തുകൊണ്ട് വിവാഹം ആശുപത്രിയില്‍വെച്ച്‌ നടത്തിക്കൂടായെന്ന് ചിന്തിച്ചു. കാരണ സഹിതം ആശുപത്രി അധികൃതരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. ഒടുവില്‍ ആശുപത്രിയുടെ...

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടു

ഇസ്ലാമാബാദ്(www.mediavisionnews.in): പാക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. പട്ടിക പ്രകാരം 417 ഇന്ത്യക്കാരാണ് പാക് ജയിലുകളിലുള്ളതെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയിലേറെപ്പേരും അതിര്‍ത്തിമാറി മീന്‍ പിടുത്തത്തിനെത്തിയതിനിടയില്‍ പിടിക്കപ്പെട്ടവരാണ്. വര്‍ഷത്തില്‍ രണ്ടുതവണ ഇന്ത്യയും പാകിസ്താനും തങ്ങളുടെ ജയിലില്‍ക്കഴിയുന്ന പൗരന്മാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന 2008ലെ ഇന്ത്യ-പാക് കരാര്‍ പ്രകാരമാണിപ്പോള്‍ രേഖകള്‍ കൈമാറിയത്. ഇന്ത്യയില്‍ തടവിലുള്ള...

കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് കോടതി കയറേണ്ട

കുവൈറ്റ് (www.mediavisionnews.in): കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് പരിഹാരം തേടി കോടതി കയേറണ്ട. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍...

യു എ ഇ വിമാനയാത്രകളില്‍ 15 സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ് ,എമിറേറ്റ്‌സ് എന്നീ വിമാനക്കമ്പനികളാണ് ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഇത്തരം സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ, ക്രിക്കറ്റ് ബാറ്റ്,ചൂണ്ട്,ഡ്രില്ലിങ്ങ് ഉപകരണങ്ങള്‍,സൂപ്പ് ,കെമിക്കല്‍സ്, റെന്റ്ബാഗ്‌സ്, ലൈറ്റര്‍, ബീച്ച്...

വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ചു; പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന് ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സമ്മാനം

യു.എ.ഇ (www.mediavisionnews.in): വാഹനം കേടായി പെരുവഴിയിലായ കുടുംബത്തെ സഹായിച്ച വ്യക്തിയ്ക്ക് ദുബായ് ഭരണാധികാരിയുടെ രാജകീയ സമ്മാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാസ്പോര്‍ട്ട് ഓഫീസറായ വ്യക്തിയെ അഭിനന്ദിക്കുകയും ഫസ്റ്റ് ഓഫിസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുകയായിരുന്നു. സാലിം അബ്ദുല്ല ബിന്‍ നബ്ഹാന്‍ അല്‍ ബദ്വാവി എന്ന ഉദ്യോഗസ്ഥനാണ് തന്റെ...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img