ജപ്പാൻ (www.mediavisionnews.in): ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം മറ്റൊരു അപകടകരമായ ഗെയിം ചാലഞ്ച് കൂടി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തി. ‘മോമോ ചാലഞ്ച്’ എന്നാണ് ഇതിന്റെ പേര്.
കഴിഞ്ഞ ആഴ്ചകളിലാണ് മോമോ ചാലഞ്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വാട്സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്....
റിയാദ് (www.mediavisionnews.in): റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീര്‍, ഉമയനല്ലൂര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.
തൃശൂര്‍ സ്വദേശി പോള്‍സണ്‍ കായംകുളം സ്വദേശി നിഷാദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
ജിദ്ദ (www.mediavisionnews.in): സ്പോണ്സര് ഒളിച്ചോട്ട പരാതി കൊടുത്ത ആളുകളുടെ വിസ സ്റ്റാമ്പിങിന് കൊണ്ടു പോകുന്ന ഇന്ത്യയിലെ ഏജന്റുമാരുടെ കാര്‍ഡുകള്‍ സൗദി കോണ്‍സുലേറ്റ് പിടിച്ചു വെക്കുന്നു. റീ എന്‍ട്രി, ഫിംഗര്‍ പ്രശ്നങ്ങളുള്ളരുടെ വിസ സ്റ്റാമ്പിങ് നടത്താന്‍ ശ്രമിച്ചവരും വെട്ടിലായി. വിലക്ക് കാലാവധിക്ക് മുമ്പേ സ്റ്റാമ്പിങിന് കൊണ്ടു പോകുന്നതാണ് നിലവില്‍ കര്‍ശനമായി തടയുന്നത്.
വെക്കേഷന് വേണ്ടി റീ എന്‍ട്രിയില്‍ നാട്ടിലെത്തിയവരില്‍ ചിലര്‍ക്ക്...
ദമാം (www.mediavisionnews.in):രണ്ടരവര്‍ഷമായി ദമ്മാമിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ബന്ധുക്കള്‍ എത്തി. കൃത്യമായ മേല്‍വിലാസമില്ലാത്തതിനെ തുടര്‍ന്നായിരുന്നു കോയാമൂച്ചിയെന്നയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്. പാസ്പോര്‍ട്ടിലെ മേല്വിലാസപ്രകാരം ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് കോയാമൂച്ചിയുടെ ബന്ധുക്കളെത്തിയത്.
വ്യാജപാസ്പോര്‍ട്ടിലായിരുന്നു കോയാമൂച്ചി സൌദിയിലെത്തിയത്. മരണശേഷം പാസ്പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല....
സൈബീരിയ (www.mediavisionnews.in): പട്ടാപ്പകല്‍ നാടിനെ ഇരുട്ടിലാക്കി സൈബീരിയയില്‍ നിന്ന് സൂര്യന് അപ്രത്യക്ഷമായി. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണെന്ന് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി....
ദോഹ (www.mediavisionnews.in): വലിയ പെരുന്നാളിനോടനുബന്ധിച്ച് വന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷണക്കണക്കിന് ജനങ്ങള്‍ക്കായി ബലിമൃഗങ്ങളും വസ്ത്രങ്ങളും മറ്റ് സഹായങ്ങളുമെത്തിക്കും. വിവിധ സന്നദ്ധ സംഘടനകള്‍ മുഖേനയാണ് ഖത്തര്‍ ചാരിറ്റി ഈ സഹായ പദ്ധതിക്കൊരുങ്ങുന്നത്.
ബലി പെരുന്നാളിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന സന്ദേശവുമായാണ് ഖത്തര്‍ വന്‍തോതിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തികമായി...
ദുബൈ (www.mediavisionnews.in): പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്പ് ഡെസ്കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമ ങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്താന്‍.
കമ്പനികളുമായി കേസുള്ളവര്‍ ആദ്യം തഹസില്‍ കേന്ദ്രത്തില്‍ പോയി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു....
മ്യാന്മര് (www.mediavisionnews.in): മ്യാന്മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര് മരിച്ചു. ഏകദേശം 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണമടഞ്ഞവരില്‍ 3 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്മറിലെ ബാഗോ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നുണ്ട്. മഴയോടൊപ്പം, നാല്...
റിയാദ് (www.mediavisionnews.in): നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ നടത്തിയ പരിശോധനകളില്‍ മലയാളികള്‍ അടക്കം നിയമലംഘനം നടത്തിയ 14.8 ലക്ഷം പേര് അറസ്റ്റിലായതായി പൊതു സുരക്ഷാവിഭാഗം അറിയിച്ചു.
ഏഴു മാസമായി നിയമലംഘകരില്ലാത്ത രാജ്യം എന്ന സന്ദേശം മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് 14,83,009 പേര് പിടിയിലായത്. ഇതില്‍ 11.2...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...