മക്ക(www.mediavisionnews.in): ഈ വര്‍ഷത്തെ ഹജ്ജ് അനുഷ്ഠാനത്തിന് ഇന്നു സമാപനം. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങി തുടങ്ങി. കാല്‍ക്കോടിയോളം ഹാജിമാരാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 27ന് തുടങ്ങും.
പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു ഇന്ന് പുലര്‍ച്ചെ വരെ മിനാ താഴ്‌വര. ഇന്ത്യക്കാരുള്‍പ്പെടെ ഹാജിമാരെല്ലാം രാവിലെ...
ദുബൈ(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു.
അതേസമയം, ദുരിതാബാധിതർക്കായുള്ള 175 ടൺ ആവശ്യവസ്തുക്കള്‍...
മക്ക(www.mediavisionnews.in): ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്.
പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്‍ലാമിക സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്. പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി സജ്ജമായി.
നാട്ടിലെ പ്രളയകെടുതികളുടെ നൊമ്പരങ്ങള്‍ക്കിടയിലാണ്...
ദോഹ(www.mediavisionnews.in):പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് താങ്ങായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ കേരളത്തിന് ധനസഹായമായി നല്‍കും. ഇക്കാര്യം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് അറിയിച്ചത്.
ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്റെ (ഏകദേശം...
ജനീവ(www.mediavisionnews.in): ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നോബേല്‍ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.
സിറിയയിലെ യു.എന്‍ പത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക്...
ദുബൈ(www.mediavisionnews.in): മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു.എ.ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ട്വിറ്ററില്‍ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഷേക്ക് അഭ്യര്‍ത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കേരളം പ്രളയത്തിലൂടെ കടന്നുപോകുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ദുരിതബാധിതരെ...
ദുബായ്:(www.mediavisionnews.in) പുത്തിഗെ കളത്തൂർ ഖാസി ടികെഎം ബാവാ മുസ്‌ലിയാർ ഇസ്ലാമിക് അക്കാദമിയുടെ ദുബായ് ഘടകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യഅ്‌ഖൂബ് മൗലവി പുത്തിഗെയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുൽ ഹകീം തങ്ങൾ അൽബുഖാരി യോഗം ഉദ്ഘാടനം ചെയ്തു. ഖാസി അക്കാദമി ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഫൈസി ചേരാൽ മുഖ്യ പ്രഭാഷണം നടത്തി. ഉസ്താദുൽ അസാത്തീദ് പയ്യക്കി ഉസ്താദ്...
ഉമ്മുല്‍ഖുവൈന്‍(www.mediavisionnews.in): വിദേശികളായ ജീവനക്കാര്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി യുഎഇ സിവില്‍ ഡിഫന്‍സ് വിഭാഗം. വിദേശികളായ ജീവനക്കാര്‍ക്ക് ബലി പെരുനാളാഘോഷിക്കാന്‍ സൗജന്യ വിമാന ടിക്കറ്റാണ് സമ്മാനമായി നല്‍കുന്നത്. അതുമാത്രവുമല്ല വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് സമ്മാനം എന്നിവയും നല്‍കും.
സിവില്‍ ഡിഫന്‍സ് നടപ്പിലാക്കുന്ന നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ എന്ന പരിപാടിയുടെ ഭാഗമായാണിത്. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും അവരെ...
ദോഹ(www.mediavisionnews.in):: പ്രവാസികളുടേ വോട്ടവകാശം ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും അവകാശമാണെന്നും അതിന് വേണ്ടി ലോകസഭയില്‍ ബില്‍ അവതരിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു, അതോടൊപ്പം വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ എല്ലാ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണമെന്ന് ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ഖത്തർ കെഎംസിസി. സംസ്ഥാന പ്രസിഡന്റ് സാം ബഷീർ...
റിയാദ് (www.mediavisionnews.in): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസം സൗദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സൗദിയിലെ റാബിഗ് പ്രവിശ്യയില്‍ നടന്ന കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലുകള്‍ തള്ളുകയും ബന്ധുക്കള്‍ മാപ്പ് നല്‍കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിയുടെ വധശിക്ഷ...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...