Tuesday, November 26, 2024

World

പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണ; പ്രഖ്യാപനം ഉടന്‍

യുഎഇ (www.mediavisionnews.in): നിബന്ധനക്കള്‍ക്ക് വിധേയമായി പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണയായി. വന്‍കിട നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ തീരുമാനത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത മേഖലകളിലെ വിദ്ഗധര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വന്‍കിട നിക്ഷേപകര്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍ വിസ അനുവദിക്കുക. തീരുമാനം ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നിലവിലെ ധാരണ ഏതാനും നാളുകളായി രാജ്യത്ത്...

യുഎഇയില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 33,000 കോടി രൂപ

അബുദാബി(www.mediavisionnews.in): യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ അടക്കം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പണം അയക്കുന്നത് കൂടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. യുഎഇ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. 2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍...

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

അബൂദബി (www.mediavisionnews.in):ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക്...

അവിഹിത ബന്ധം കണ്ടുപിടിച്ചതിന് ഭാര്യയെ മർദിച്ചു; കേസായപ്പോള്‍ മാപ്പ് ചോദിച്ച് ഭര്‍ത്താവ്

ഷാര്‍ജ(www.mediavisionnews.in): ഭാര്യയെ കടിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറബ് പൗരനെതിരെ ഷാര്‍ജ പൊലീസ് കേസെടുത്തു. എന്നാല്‍ താന്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഭാര്യയെ ഉപദ്രവിച്ചതാണെന്ന് സമ്മതിച്ച ഭര്‍ത്താവ് മാപ്പ് പറഞ്ഞെങ്കിലും ഭാര്യ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പെട്ടെന്നുണ്ടായ ഉപദ്രവമല്ലെന്നും തന്നെ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യ കോടതിയെ അറിയിച്ചു. പല തവണ കടിക്കുകയും ചവിട്ടുകയും...

സോഷ്യല്‍ മീഡിയയില്‍ പ്രവാചകനെ നിന്ദിച്ചു; മലയാളിക്ക് സൗദിയില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ

റിയാദ്(www.mediavisionnews.in): സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ നടത്തിയതിന് സൗദിയില്‍ മലയാളിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷക്ക് പുറമേ ഒന്നര ലക്ഷം റിയാല്‍ പിഴയായും ഒടുക്കണം. പ്രവാചകനെ നിന്ദിക്കുന്നത് സൗദി നിയമപ്രകാരം കുറ്റകരമാണ്. ഇതിനാലാണ് ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യാ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. സൗദി അരംകോയില്‍ കോണ്‍ ട്രാക്ടിങ്ങ്...

ഫിഷ് സ്പാ ചെയ്ത യുവതിക്ക് കാല്‍വിരലുകള്‍ നഷ്ടമായതിങ്ങനെ

തായ് ലൻഡ് (www.mediavisionnews.in):മാളുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഫിഷ് സ്പാ. കാലുകളെ വൃത്തിയാക്കി സുന്ദരമാക്കാന്‍ ഈ സ്പായിലൂടെ കഴിയും. പ്രത്യേക തരം മീനുകളെ ഉപയോഗിച്ചാണ് ഫിഷ് സ്പാ ചെയ്യുന്നത്. ഗറ റുഫ അഥവാ ഡോക്ടര്‍ ഫിഷ് ആണ് പ്രധാനമായും ഫിഷ് സ്പായ്ക്ക് ഉപയോഗിക്കുന്നത്. ഈ മീനുകള്‍ കാലുകളിലെ മൃതകോശങ്ങള്‍ ഭക്ഷിച്ചാണ് കാലുകള്‍ വൃത്തിയാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും...

ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഫോണിലെ രഹസ്യം ചോര്‍ത്തി;ഭാര്യക്കെതിരെ കേസ്

റാസല്‍ഖൈമ (www.mediavisionnews.in): മൊബൈല്‍ ഫോണിലെ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചതിനും അത് സ്വന്തം ഫോണിലേക്ക് പകര്‍ത്തിയതിനും ഭാര്യക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. കേസ് ചൊവ്വാഴ്ചയാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ എഴുനേറ്റ് ഫോണിലെ ലോക്ക് തുറന്ന ശേഷം എല്ലാ വിവരങ്ങളും പരിശോധിക്കുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. ഇതില്‍ നിന്നും തന്റെ ചാറ്റും ചില...

സൗദിയില്‍ ട്രോളുകള്‍ക്ക് കര്‍ശന നിയന്ത്രണം; സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് പ്രവാസി മലയാളികള്‍ അപ്രത്യക്ഷമായി തുടങ്ങി

റിയാദ്(www.mediavisionnews.in): സൗദിയില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കിയതോടെ സൗദിയില്‍ ജോലിയെടുക്കുന്ന മലയാളികളും അവരുടെ കുടുംബങ്ങളും അതീവ ശ്രദ്ധയോടെയാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ആറു കോടി രൂപ പിഴയും ആണ് ഇപ്പോള്‍ ഏവരെയും സമൂഹമാധ്യമങ്ങളില്‍ നിന്ന് അകറ്റുന്നത്. ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും...

വഴിയേ പോകുന്നവര്‍ക്കെല്ലാം ആയിരം ദിര്‍ഹം; അറബ് യുവാക്കളെ പൊലീസ് തിരയുന്നു

ദുബൈ (www.mediavisionnews.in) :റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം. വീഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു. പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച...

പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചു

യുഎഇ(www.mediavisionnews.in) പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കി. രാജ്യത്ത് ജോലിയില്‍നിന്ന് വിരമിച്ച ശേഷവും തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രത്യേക വിസയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനായി സാധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
- Advertisement -spot_img

Latest News

വാട്സാപ്പിലെ ആ സെറ്റിംഗ് ഓൺ ആക്കി വയ്‌ക്കൂ, ഇല്ലെങ്കിൽ തട്ടിപ്പിൽ കുടുങ്ങുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...
- Advertisement -spot_img