അബുദാബി(www.mediavisionnews.in): യുഎഇയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ചെറിയതോതില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം വരും ദിവസങ്ങളിലും അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
https://twitter.com/NCMS_media/status/1052843419662516224
കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ അതത് സമയങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും...
അബുദാബി(www.mediavisionnews.in): സന്ദർശക, ടൂറിസ്റ്റ് വീസയിൽ യുഎഇയിലെത്തിയവർക്ക് രാജ്യം വിടാതെ വീസ പുതുക്കാവുന്ന സംവിധാനം ഞായറാഴ്ച മുതൽ നിലവിൽ വരും. ഇതുൾപെടെ യുഎഇ വീസാ നിയമത്തിൽ വരുത്തിയ സമഗ്ര മാറ്റങ്ങളാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരിക.
ഒരു മാസത്തെ സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ എത്തിയവർക്ക് കാലാവധിക്ക് ശേഷം മറ്റൊരു വീസയെടുക്കുന്നതിന് രാജ്യം വിടേണ്ടതില്ലെന്നാണ് പ്രധാന നേട്ടം....
ദുബൈ (www.mediavisionnews.in):യുഎഇയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇതിനോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാര്‍ എത്രയും വേഗം മുന്നോട്ടുവന്ന് താമസം നിയമവിധേയമാക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.
പൊതുമാപ്പ്...
അബുദാബി(www.mediavisionnews.in): നാട്ടില്‍ നിന്ന് യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരാന്‍ ഇ-അപ്രൂവല്‍ നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കും ഇത് ബാധകമാണ്. മരുന്നുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.mohap.gov.ae) വഴി പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണം. ഫോം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.
വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. നിയന്ത്രണമില്ലാത്ത മരുന്നുകള്‍ മൂന്ന് മാസം...
ഖത്തർ (www.mediavisionnews.in): 2022ലെ ലോകകപ്പിനു വേണ്ടി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറിൽ ശീതീകരണ ശേഷിയുള്ള സ്റ്റേഡിയങ്ങൾ അടക്കം ഒരുക്കിയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നത്. എന്നാൽ ലോകകപ്പിനു വേണ്ടി ഒരുങ്ങുന്ന ഖത്തറിന്റെ മറ്റൊരു ഞെട്ടിക്കുന്ന വശം അടുത്തിടെ നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ നേതൃത്വം വെളിപ്പെടുത്തുകയുണ്ടായി.
ആയിരക്കണക്കിനാളുകളാണ് ഖത്തറിലെ...
റിയാദ്(www.mediavisionnews.in):സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പരിഷ്കരണത്തെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിഗ്നല്‍ കട്ടിനും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതിനും 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ. വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന വേളയില്‍ സ്കൂള്‍ ബസിനെ മറികടക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും.
വാഹനാപകടത്തെ തുടർന്ന് മരണം സംഭവിച്ചാല്‍ നാല് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ചുമത്തും....
ബഹറിന്‍ (www.mediavisionnews.in): ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന ഒരു അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. ചില പ്രാദേശിക മാധ്യമങ്ങളും ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പറക്കുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്. കസേരയില്‍...
ദുബായ് (www.mediavisionnews.in): ഖുറാന്‍ കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവ് നല്‍കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക മാനവികതാ മന്ത്രാലയം പരീക്ഷകള്‍ നടത്തിയത്. 124 തടവുകാരാണ് വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.
ഹൃദിസ്ഥതമാക്കിയ ഖുറാന്‍ ഭാഗങ്ങളെ അനുസരിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ്...
ദുബൈ(www.mediavisionnews.in): ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു പ്രസിഡന്റായി അയ്യുബ് ഉറുമിയേയും, ജനറൽ സെക്രട്ടറിയായി ഡോ: ഇസ്മായിലിനേയും മൊഗ്രാലിനേയും ട്രഷററായി ഇബ്രാഹിം ബേരിക്കയേയും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റ്: മൻസൂർ മർത്ത്യ, സുബൈർ കുബണൂർ, അഷ്റഫ് ബയാർ, സലാം പടലടുക്ക, അലി സാഗ്
സെക്രട്ടറി: സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക്ക,...
വാഷിംങ്ടണ്‍(www.mediavisionnews.in): കുളികഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞുവാവയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന സംഗതി.
അമ്മയുടെ അസാന്നിദ്ധ്യത്തില്‍, അച്ഛനും കുഞ്ഞാവയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. പ്രശസ്ത സംഗീത ബാന്‍ഡായ മറൂണ്‍ 5ന്റെ ഗേള്‍സ് ലൈക്ക് യൂ...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...