സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ലെബനാന്‍ വംശജനായ ജിഹാദ് ദിബ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ മന്ത്രിയായാണ് ദിബ് ചുമതലയേറ്റത്. ബാങ്ക്സ്റ്റൗണില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിഹാദ് ദിബ് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ബിസ് ലി മുമ്പാകെയാണ് വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് സത്യവാചകം ചൊല്ലിയത്.
ഏപ്രില്‍ 6 വ്യാഴാഴ്ച്ചയാണ്...
ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ റമദാന്‍ ആഘോഷിക്കുകയാണ്. ഇസ്ലാം വിശ്വാസ പ്രകാരം ഖുര്‍ആന്‍ എഴുതപ്പെട്ട മാസമാണ് റമദാന്‍ മാസം. അതിനാല്‍ ഈ മാസം ഏറ്റവും അനുഗ്രഹീതവും പുണ്യവുമുള്ള മാസമാണെന്ന് വിശ്വാസികള്‍ കരുതുന്നു. അതിനാല്‍ പകല്‍ സമയത്ത് നോമ്പ് നോറ്റ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ ഇത് പിന്തുടരുന്നു.
അള്‍ജീരിയയിലെ ബോർഡ്ജ് ബൗ അറെറിഡ്ജിൽ ഇമാം...
ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ബുധനാഴ്ച പുലർച്ചെ റംസാൻ പ്രാർത്ഥനയ്ക്കിടെയുണ്ടായ ഇസ്രയേൽ പോലീസിന്റെ ആക്രമണത്തിൽ വൻ പ്രതിഷേധം. പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഭവത്തില്‍ നിരവധി പലസ്തീനികൾ ആക്രമണത്തിനിരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു. അധിനിവേശ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും മാസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ ബാക്കിയായിരുന്നു അൽ അഖ്‌സ പള്ളിയിലെ ആക്രമണം.
എന്താണ് അൽ അഖ്‌സ പള്ളിയുടെ ചരിത്രം?
ജൂതന്മാർക്ക്...
സൗത്ത് കരോലെന: വൃക്കയില്‍ കല്ലാണെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗത്ത് കരോലെന സ്വദേശിനിയായ 18കാരി പ്രസവിച്ചു. ബ്രയാന ബ്ലാന്‍റണ്‍ എന്ന യുവതിയാണ് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.
പ്രസവത്തിനു തൊട്ടുമുന്‍പു വരെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ യുവതി പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളിലൊന്നും ചെറിയ വയര്‍ പോലമുണ്ടായിരുന്നില്ല. മാത്രമല്ല മാസമുറ കൃത്യമായിരുന്നുവെന്നും ബ്രയാന പറയുന്നു....
ജറൂസലം: മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്‌റാഈല്‍ പൊലിസിന്റെ തേര്‍വാഴ്ച. നിസ്‌ക്കരിക്കാനെത്തിയ ഫലസ്തീനികളെ പൊലിസ് തല്ലിച്ചതച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
‘ഞാനൊരു കസേരയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. അവര്‍ മസ്ജിദിനകത്തേക്ക് സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞു. അതിലൊന്ന് എന്റെ നെഞ്ചിലാണ് തട്ടിയത്’ ഒരു വയോധിക മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു അവര്‍....
ഇസ്തംബുൾ∙ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടിയുടെ അമ്മയെ രണ്ടു മാസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിൻ ബെഗ്ദാസിനെ കണ്ടെത്തിയത്.
രക്ഷിച്ചെടുത്തപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് കുട്ടിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. ആശുപത്രിൽ വച്ചാണ് അമ്മ യാസെമിന് 54 ദിവസത്തിനുശേഷം...
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് മൂന്ന് കോടിയോളം...
ബെയ്ജിങ്: രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. പ്രതിസന്ധി മറികടക്കാൻ നിരവധി നിർദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകർ ചൈനീസ് സർക്കാരിന് മുമ്പിൽ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോൾ സർക്കാരിനൊപ്പം നിന്ന് ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനായി ചൈനയിലെ ചില കോളേജുകളിൽ വിദ്യർഥികൾക്ക് പ്രണയിക്കാൻ വേണ്ടി അവധി നൽകിയിരിക്കുകയാണെന്ന് എൻ.ബി.സി. ന്യൂസ്...
കോബാള്‍ട്ട് ഖനികള്‍ക്ക് ഏറെ പേരുകേട്ട രാജ്യമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് ലോകം മാറിത്തുടങ്ങിയപ്പോള്‍ കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍ സജീവമായി. ഇന്ന് ഏറ്റവും തുച്ഛമായ കൂലിക്ക് തൊഴിലിടങ്ങളിലുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ് കോംഗോയിലെ കോബാള്‍ട്ട് ഖനികള്‍. സുരക്ഷിതത്വം ഏറ്റവും കുറവുള്ള തൊഴിലിടം. കഴിഞ്ഞ ദിവസം ഇത്തരമൊരു കോബാള്‍ട്ട് ഖനി അപകടത്തില്‍പ്പെട്ട ഒമ്പത് തൊഴിലാളികളെ...
കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...