സൻആ: ആഭ്യന്തര യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിൽ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ ഒരു സർക്കാർ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം. റമദാനിന്റെ അവസാനദിനങ്ങളിലുള്ള ധനസഹായ വിതരണത്തിനിടെയാണ് വൻദുരന്തമുണ്ടായത്.
ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രർക്ക് ധനസഹായം വിതരണം ചെയ്തത്. ഇതു സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ഹൂതി സൈന്യം...
ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ...
ലണ്ടന്‍: സാധാരണ ജീവിതത്തെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്സ് സ്ഥാപനം എയര്‍ഫിനിറ്റി . മറ്റൊരു മഹാമാരിയുടെ കടന്നുവരവിന് ഏകദേശം 27.5 ശതമാനം സാധ്യതയുണ്ടെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.
ഭാവിയിൽ ഇത്തരം രോഗങ്ങള്‍ പല തീവ്രതയിൽ ഉണ്ടാകാനുള്ള...
ചില കലാസൃഷ്ടികള്‍ നമ്മളെ അത്രയേറെ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ 'അതില്‍പ്പെട്ട് പോയെന്ന്' നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു യുവാവ് ഒരു ഇന്‍സ്റ്റലേഷനുള്ളില്‍പ്പെട്ട് പോയി. ഒടുവില്‍ ഇയാളെ പുറത്തെത്തിക്കാന്‍ അഗ്നിശമനാ സേനാ വകുപ്പ് തന്നെ വേണ്ടിവന്നു. കാനഡയിലെ എഡ്മണ്ടണിലെ ഒരു പൊതു കലാസൃഷ്ടിയിലാണ് 26 കാരനായ ഒരു യുവാവ് കുടുങ്ങിപ്പോയത്. ഒടുവില്‍ ആ...
നെയ്റോബി: 'യേശുവിനെ കാണാൻ' കാട്ടിൽ പോയി പട്ടിണി കിടന്നാൽ മതിയെന്ന സുവിശേഷകന്റെ വാക്ക് കേട്ട് പോയ സംഘത്തിലെ നാല് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലാണ് സംഭവം. വിവാദമായ അനാചാരത്തിന്റെ ഭാഗമായി ജീവൻ നഷ്ടമായ നാല് പേരെ വനത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ...
വളരെ അപകടകാരികളായ നായ ഇനമാണ് പിറ്റ്ബുൾ. ലോകത്തിന്റെ പല ഭാഗത്ത് നിന്നുമായി പിറ്റ്ബുൾ അക്രമത്തിൽ ജീവൻ നഷ്‌ടപ്പെട്ടതടക്കം അനേകം വാർത്തകളാണ് വരുന്നത്. അതിനാൽ തന്നെ പലർക്കും പിറ്റ്ബുള്ളിനോട് ഭയവും ഉണ്ട്. ഏത് സമയത്താണ് അവ അക്രമകാരിയാകുന്നത് എന്ന് പറയാൻ സാധിക്കില്ല. അതുപോലെ ഒരാളുടെ സ്വകാര്യഭാഗത്ത് പിറ്റ്ബുൾ കടിച്ചു. പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊന്നു.
ഹരിയാനയിലെ കർണാൽ...
ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിലേക്ക് ബോംബെറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു അജ്ഞാതൻ എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ശനിയാഴ്ച വഖയാമയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായിയാണ് റിപ്പോർട്ട്. ആർക്കും സംഭവത്തിൽ പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ...
ജറൂസലം: റമദാൻ കഴിയുന്നതുവരെ അൽഅഖ്‌സ പള്ളിയിലേക്ക് മുസ്‌ലിംകളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ദിവസങ്ങളായി പള്ളിയുടെ പരിസരത്ത് നടക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂതന്മാർക്കടക്കം വിലക്കുണ്ട്.
ളുടെ വിഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് പള്ളിയുടെ കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തിയത്. മുതിർന്ന ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടി. പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഇസ്രായേൽ പൊലീസ്...
സാഹസികതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരിക്കലെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണ് സ്‌കൈ ഡൈവിംഗ്. ഒരുപക്ഷേ ഇത്രയേറെ ത്രില്ലടിപ്പിക്കുന്നതും ആവേശഭരിതമാക്കുന്നതുമായ മറ്റൊരു സാഹസിക വിനോദം ഉണ്ടാകില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൈ ഡൈവിംഗ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കണോ വേണ്ടയോ എന്ന് രണ്ടാമതൊന്നു കൂടി ചിന്തിച്ചേക്കാം. കാരണം...
കാനഡയില്‍ മുസ്ലിം പള്ളിയിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജന്‍ ശരണ്‍ കരുണാകരന്‍ അറസ്റ്റില്‍. പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാനെത്തിയവരെ വാഹനമിടിപ്പിച്ച് ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കാനഡയിലെ ഒന്റാരിയോയിലെ മാര്‍ഖാമിലാണ് സംഭവം നടന്നത്. വിശ്വാസികള്‍ക്ക് നേരെ ശരണ്‍ വംശീയ അധിക്ഷേപം നടത്തിയെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.
മുസ്ലീം പള്ളിയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ...
കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...