Saturday, March 29, 2025

World

ഫുട്ബാൾ മത്സരത്തിനിടെ മിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്…

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റു. മിന്നലേൽക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞാ‍യറാഴ്ച ഹുവാങ്കയോ നഗരത്തിൽ യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. 39കാരനായ...

മസ്തിഷ്ക മരണം സംഭവിച്ചു, അവയവദാന ശസ്ത്രക്രിയ്ക്കിടെ ഉണർന്ന് 36 കാരൻ, ഞെട്ടിത്തരിച്ച് ഡോക്ടർമാർ, സംഭവം ഇങ്ങനെ

യുഎസില്‍ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ രോഗിയെ, അവയവദാനത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കവെ ഉണര്‍ന്നു. ഇതിന് പിന്നാലെ അവയവദാന നടപടിക്രമങ്ങള്‍ ആശുപത്രി അധികൃതര്‍ റദ്ദാക്കിയെങ്കിലും മരണം സ്ഥിരീക്കുന്നതിനെ സംബന്ധിച്ച് യുഎസ് ആശുപത്രികളും അവയവദാന ശൃംഖലകളും പിന്തുടരുന്ന പ്രോട്ടോക്കോളുകളെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തി. ഹൃദയാഘാതത്തെ തുടർന്ന് കെന്‍റക്കിയിലെ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക...

നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം

തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇസ്രായേലിലെ വടക്കൻ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെയാണ് ആക്രമണം. ഇക്കാര്യം പ്രധാനമന്ത്രിയുടെ വക്താവ് സ്ഥിരീകരിച്ചു. ആളപായം റി​പ്പോർട്ട് ചെയ്തിട്ടില്ല. https://twitter.com/IRIran_Military/status/1847530598690066724?ref_src=twsrc^tfw ശനിയാഴ്ച നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോൺ വീണു പൊട്ടിത്തെറിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ്...

ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണം: ഇമ്മാനുവല്‍ മാക്രോണ്‍

പാരിസ്: യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ഗസ്സയില്‍ ഇസ്രായേലിന്‍റെ നരനായാട്ടിന് അറുതിയായിട്ടില്ല. നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ട് അധിനിവേശ രാഷ്ട്രം ക്രൂരത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ എന്ന ആവശ്യം ലോകം മുഴുവന്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന് ആയുധം നൽകുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഒരു രാഷ്‌ട്രീയ പരിഹാരത്തിനാണ് ഇപ്പോള്‍ നാം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു....

ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്

പാരീസ്: യുദ്ധ നിയമങ്ങളൊക്കെ ലംഘിച്ച് അക്രമണം ശക്തമാക്കാനൊരുങ്ങുന്ന ഇസ്രയേലിനെ ലോകരാജ്യങ്ങളെല്ലാം കൈവിടുകയാണ്. ഇപ്പോഴിതാ ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തി വെച്ചിരിക്കുകയാണ് ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്. ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെ മാക്രോൺ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാൽ ഗാസയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കി....

തീ കാറ്റായി ‘ഫതഹ്’ മിസൈല്‍, ഇസ്രയേലിൽ ഒറ്റ രാത്രി പതിച്ചത് 181 എണ്ണം; ശബ്ദത്തേക്കൾ 3 ഇരട്ടി വേഗം, പ്രത്യേകതകൾ

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഇസ്രയേലി ജനത. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2 എന്ന് പേരിട്ട് ഇസ്രയേലിന് മേൽ ഇറാൻ തീക്കാറ്റ് പോലെ ഉപയോഗിച്ചത് മാരക ശേഷിയുള്ള 'ഫതഹ്' മിസൈൽ ആണ്. അപായ സൈറണുകൾക്ക് പിന്നാലെ ഒറ്റ രാത്രികൊണ്ട് വന്നുപതിച്ചത് 181 ബാലിസ്റ്റിക്ക് മിസൈലുകളാണ്. ഗദ്ദര്‍,...

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു; മരിച്ചവരില്‍ 35 പേര്‍ കുഞ്ഞുങ്ങള്‍

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍...

ഒഴുകി നടന്ന ബോട്ടിൽ നിന്ന് ദുർഗന്ധം, കണ്ടെത്തിയത് 30ലേറെ മൃതദേഹം, മിക്കവയും തിരിച്ചറിയാനാവാത്ത നിലയിൽ

ഡാകർ(സെനഗൽ): തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡാകറിൽ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. മരം കൊണ്ട് നിർമ്മിച്ച ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്. മൃതദേഹങ്ങൾ...

‘ഉടൻ ഇസ്രായേൽ വിടണം’; പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈന

ജറുസലേം: ഹിസ്ബുല്ല- ഇസ്രായേൽ വ്യോമാക്രമണം കനത്തതോടെ ഇസ്രായേലിലെ ചൈനീസ് പൗരന്മാരോട് ഉടൻ രാജ്യത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ചൈന. 'എത്രയും വേഗം' ഇസ്രായേൽ വിടണമെന്നാണ് ചൈനീസ് എംബസിയുടെ അറിയിപ്പിലുള്ളത്. പൗരന്മാർ തൽക്കാലം ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്നും ചൈനീസ് എംബസി കൂട്ടിച്ചേർത്തു. നിലവിൽ, ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ സ്ഥിതി വളരെ സംഘർഷഭരിതമാണ്. ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും പ്രവചനാതീതവുമാണ്....

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്‌ത്രജ്ഞർ. എംഎഎൽ (MAL) എന്നാണ് ഈ രക്തഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്. അമേരിക്കൻ സൊസെെറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച പിയർ - റിവ്യൂഡ് മെഡിക്കൽ...
- Advertisement -spot_img

Latest News

വീണു കിട്ടിയ കാൽ ലക്ഷം രൂപ തിരിച്ചേൽപ്പിച്ചു വിദ്യാർഥികൾ മാതൃകയായി. മുഹമ്മദ്‌ ആഷിഖിനെയും നിഖിലിനെയും പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു

പൈക്ക : പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോകവേ വഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ കാൽ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏൽപ്പിച്ച പൈക്ക സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ്...
- Advertisement -spot_img