ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയാണ് പിന്‍വലിച്ചത്. മിക്കയിടങ്ങളിലും കോവിഡ് ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നീക്കം. മൂന്ന് വര്‍ഷം മുന്‍പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇനി കോവിഡിന്റെ ചെറിയ തരംഗങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രോഗബാധയെ ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ...
മനുഷ്യന്‍റെ കാഴ്ചകളെ അതിശയിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലാകും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഇവ വിസ്മൃതിയിലേക്ക് നീങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ വീഡിയോകളും ചിത്രങ്ങളും വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് കടന്നുവരികയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്ന ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്.
2018-ൽ...
മെല്‍ബണ്‍: സ്വന്തം മരണം അനുഭവിച്ചറിയാൻ ഒരു അവസരം ഒരുക്കുകയാണ് ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്‌വെല്‍. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വന്തം മരണം അനുഭവിക്കാനുള്ള സാഹചര്യമൊരുക്കുന്നത്. ഈ സംവിധാനം വഴി ശരീരത്തിന് ജീവനില്ലാത്ത അവസ്ഥ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്.
മെഡിക്കൽ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാണ് ഇതിന്റെ പ്രവർത്തനമെന്നാണ് സംഘാടകർ പറയുന്നത്. മരണം അനുഭവിച്ചറിയാൻ എത്തുന്നവരെ ഒരേ സമയം...
ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ വിലക്കിനെ നെതര്‍ലന്‍ഡിലെ കോടതി. ജൊനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41-കാരനേയാണ് കോടതി വിലക്കിയത്. ഇയാള്‍ വിവിധ കാലങ്ങളിലായി ദാനം ചെയ്ത ബീജത്തില്‍ നിന്ന് ഇതുവരെ 550-ല്‍ അധികം കുട്ടികളാണ് ജനിച്ചത്. കോടതി വിലക്ക് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ (ഏകേശം 91...
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം പ്രയോജനപ്പെടുന്ന, പിന്നീട് എളുപ്പത്തില്‍ മറന്നുപോകുന്ന തരത്തിലുള്ളവയായിരിക്കും.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന ചില വീഡിയോകള്‍ പക്ഷേ കാഴ്ചയ്ക്കൊപ്പം തന്നെ നമ്മുടെ മനസും കവരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി...
ശാരീരികമായ പ്രത്യേകതകളുമായി കുട്ടികള്‍ ജനിക്കുന്നത് എല്ലാ ജനസമൂഹത്തിലും സാധാരണമാണ്. ചിലപ്പോള്‍ വളര്‍ച്ചയിലാകും ശാരീരികമായ അംഗവൈകല്യങ്ങള്‍ കൃത്യമായി മനസിലാകുക. ഇത്തരത്തില്‍ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ഒരു കുട്ടി പാകിസ്ഥാനിലെ ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് രണ്ട് ലിംഗങ്ങളാണ് ഉള്ളത്. അതേസമയം മലദ്വാരം ഇല്ല. കുട്ടിക്ക് രണ്ട് ലിംഗങ്ങളും ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡിഫാലിയ എന്ന അപൂർവ...
ലോകത്തെ ഞെട്ടിച്ച് കെനിയയിലെ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപം മൃതദേഹങ്ങളുടെ കൂട്ടം കണ്ടെത്തി. സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന മരിക്കാന്‍ പ്രേരിപ്പിച്ച പാസ്റ്ററുടെ തൊണ്ണൂറോളം അനുയായികളാണ് മരിച്ചതെന്നാണ് കെനിയന്‍ പൊലീസ് നല്‍കുന്ന വിവരം.(Dead bodies found in Kenya starvation cult case)
ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ വിവാദ പ്രാസംഗികനായ പാസ്റ്റര്‍ പോള്‍...
ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ എന്ന 46 -കാരനെ ബുധനാഴ്ചയാണ് സിംഗപ്പൂർ തൂക്കിലേറ്റിയത്. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. 2018 -ൽ ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ, യുഎൻ മനുഷ്യാവകാശ സംഘടനയും വിവിധ രാജ്യങ്ങളും സംഘടനകളും വധശിക്ഷ...
ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികള്‍ പലരും ഫോട്ടോയോ വീഡിയോയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവയ്ക്കുന്ന അനുഭവങ്ങളാകട്ടെ, വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്.
ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. പൊരിച്ച ചിക്കന്‍റെ അകത്ത് നുരയ്ക്കുന്ന ജീവനുള്ള പുഴുക്കളാണ് വീഡിയോയില്‍ കാണുന്നത്.
ഒരു മലേഷ്യൻ റെസ്റ്റോറന്‍റിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പൊരിച്ച ചിക്കൻ വാങ്ങി...
നമ്മൾ എല്ലാവരും പ്രഷർ കുക്കർ വീട്ടിൽ ഉപയോഗിക്കാറുണ്ട്. പ്രഷർ കുക്കർ ഉപയോഗിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്. ചില ചെറിയ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിയാൽ പ്രഷർ കുക്കർ മൂലമുള്ള അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. ആറ് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന കാനഡ സ്വദേശിയായ കാലേബ് ഫ്രീസെൺ ഒറ്റക്കൈ കൊണ്ട് നിസാരമായി കുക്കർ തുറന്നക്കുന്ന വീഡിയോ വെെറലായിരിക്കുകയാണ്.
'ആറ് വർഷത്തോളം...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...