മുഹമ്മദ് ലോകത്തിലെ ഏറ്റവും ജനകീയ ആദ്യ നാമമാണെന്ന് ഗ്ലോബൽ ഇൻഡക്‌സ്. എകണോമി, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവെക്കുന്ന ഗ്ലോബൽ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 133,349,300 പേരാണ് മുഹമ്മദെന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേർ ഉപയോഗിച്ച മരിയയാണ് രണ്ടാമത്....
വിമാനത്തിൽ കയറുമ്പോൾ കുറേ അധികം സുരക്ഷാ മാനദണ്ഡങ്ങളുണ്ട്, അത് പാലിച്ച് വേണം യാത്ര ചെയ്യാൻ. അത് എയർപോർട്ട് മുതൽ ആരംഭിച്ച് തുടങ്ങും. എന്നാൽ, അറിയാതെ ചില അപകടങ്ങളും വിമാനയാത്രകളിൽ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു അപകടം കഴിഞ്ഞ ദിവസം ബ്രസീലിലും ഉണ്ടായി. എന്നാൽ, ആളുകൾ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി.
ബ്രസീലിന് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. പെട്ടെന്നാണ്...
വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്ക് ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്പ അനുവദിച്ചു. ഈ അധിക ധനസഹായം തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വായ്പ അനുവദിച്ചുകൊണ്ട് ലോക ബാങ്ക് വ്യക്തമാക്കി....
ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെയാണ് ഇയാൾ വെടിവച്ചു കൊലപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രായപൂർത്തിയാകാത്ത...
സ്വപ്നം കാണാത്ത മനുഷ്യരുണ്ടാവില്ല. പലതരത്തിലുള്ള സ്വപ്നങ്ങളും നാം കാണാറുണ്ട്. രസകരമായവയും പേടിപ്പിക്കുന്നവയും ഒരർത്ഥവും പിടികിട്ടാത്തവയും ഒക്കെ. എന്നാൽ, ഇവിടെ ഒരാൾ സ്വപ്നം കണ്ടത് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫലമാണ് ഉണ്ടാക്കിയത്. അയാൾ തോക്കെടുത്ത് സ്വയം വെടിയുതിർത്തു. യുഎസ്സിലെ ഇല്ലിനോയിസിലുള്ള ഒരാളാണ് മോഷണത്തെ കുറിച്ച് സ്വപ്നം കണ്ടതിന്റെ ഇടയിൽ തോക്കെടുത്ത് സ്വന്തം കാലിലേക്ക് വെടിയുതിർത്തത്.
വിവരം കിട്ടി...
കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ സാധാരണയായി ഉന്നയിക്കുന്ന സംശയമാണ് കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്. പലരും ചോദ്യത്തിന് ഉത്തരം കിട്ടാതെ പകച്ചുനിന്നിട്ടേയുള്ളു. ശാസ്ത്രലോകം തിരഞ്ഞു നടന്ന ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉത്തരം ലഭിച്ചതായി അവകാശപ്പെടുന്നത്. ഇവരുടെ കണ്ടുപിടുത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിനേക്കാള്‍ മുമ്പ്...
ക്വീന്‍സ്ലാന്‍ഡ്: സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65 കാരനെയാണ് മീന്‍ പിടിക്കുന്നതിനിടെ കാണാതായത്. ഇയാളെ കാണാതായി രണ്ട് ദിവസത്തിന് ശേഷവും തെരച്ചിലില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താതെ വന്നതോടെയാണ് പ്രദേശത്ത് കണ്ടെത്തിയ അസാമാന്യ വലുപ്പമുള്ള രണ്ട് മുതലകളെ...
വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട നാല് കുട്ടികള്‍ 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവം. എങ്ങനെയാണ് 13ഉം 11ഉം 9ഉം 4ഉം വയസുള്ള കുഞ്ഞുങ്ങള്‍ ഇത്രയും നിബിഡമായ വനത്തിനുള്ളില്‍ ഇത്രയധികം ദിവസങ്ങള്‍ ജീവിച്ചതെന്ന അതിശയം തന്നെയാണ് ഏവരിലും ഉള്ളത്.
പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയാണ് ഇളയ സഹോദരങ്ങളെയും...
ബന്ധുക്കളോ കൂടെയുള്ളവരോ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശേഷം പിന്നീട് ജീവിതത്തിലേക്ക് വന്നിട്ടുള്ളവര്‍ ഏറെയാണ്. ഇത്തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുള്ള ഡോക്ടര്‍മാരുമുണ്ട്. ഡോക്ടര്‍മാര്‍ക്ക് ഇങ്ങനെയുള്ള പിഴവ് സംഭവിക്കുന്നത് പക്ഷേ അംഗീകരിക്കാനാകുന്നതല്ല. എങ്കില്‍പ്പോലും അപൂര്‍വം കേസുകളില്‍ ഈ തെറ്റ് പറ്റാം.
എന്തായാലും ഇപ്പോള്‍ സമാനമായൊരു കേസ് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതി. ശേഷം മക്കളും മറ്റ് ബന്ധുക്കളും...
ന്യൂയോര്‍ക്ക്: പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ ഇതിനോടകം വിജയകരമായി ആരംഭിച്ചു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിലുള്ള പുനരധിവാസ പദ്ധതികള്‍ക്കു പുറമെ കൊവിഡ് സമയത്ത് തൊഴില്‍...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...