Tuesday, November 26, 2024

World

ശീതളപാനീയങ്ങളിലെ കൃത്രിമമധുരം അര്‍ബുദ സാധ്യത വര്‍ധിപ്പിച്ചേക്കാം ; ലോകാരോ​ഗ്യ സംഘടന

ശീതളപാനീയങ്ങളിൽ മധുരം ലഭിക്കുന്നതിനായി ഉപയോഗിച്ച് വരുന്ന 'അസ്പാർട്ടേം' (aspartame) അർബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനം. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കൃത്രിമ മധുരപലഹാരമാണ് അസ്പാർട്ടേമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാനീയങ്ങൾ മാത്രമല്ല നിരവധി ദൈനംദിന ഉപയോഗ ഉൽപ്പന്നങ്ങളിൽ അസ്പാർട്ടേം ബദലായി ഉപയോഗിക്കുന്നു. ശീതളപാനീയങ്ങൾ മുതൽ ച്യൂയിങ്ഗമിൽ വരെ അസ്പാർട്ടേ‌മെന്ന കൃത്രിമ മധുരം ഉപയോഗിച്ച് വരുന്നതായി ലോകാരോ​ഗ്യ...

പള്ളിക്ക് പുറത്ത് ഖുർആൻ കത്തിക്കുന്ന പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡൻ

സ്റ്റോക്ഹോം: സ്റ്റോക്ക്‌ഹോം പള്ളിക്ക് പുറത്ത് ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകി സ്വീഡിഷ് അതോറിറ്റികള്‍. ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ചാണ് സംഘാടകര്‍ ഈ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം, നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ സാധ്യതകളെ ബാധിക്കുന്നതാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു പ്രകോപനപരമായ പ്രതിഷേധം അനുവദിക്കാനുള്ള തീരുമാനം സ്വീഡനോടുള്ള തുര്‍ക്കിയുടെ...

നിവർന്നിരിക്കാൻ പോലുമാകാത്ത പേടകത്തിൽ ജീവൻ കൈയിൽ പിടിച്ച് അഞ്ചുപേർ; ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര അവസാനിച്ചത് ഒരു പൊട്ടിത്തെറിയിൽ

സിഡ്‌നി: ലോകത്തെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷകൾ കെടുത്തിക്കൊണ്ടായിരുന്നു ആ വാർത്തെയെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ അന്തർവാഹിനിയിലെ അഞ്ചുയാത്രക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. പേടകത്തിന്റെ സ്ഥാപക കമ്പനി ഓഷ്യൻ ഗേറ്റാണ് ആ ദുഖവാർത്ത പുറത്ത് വിട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ടൈറ്റൻ ഞായറാഴ്ചയാണ് യാത്ര തിരിച്ചത്....

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പൽ കാണാൻ‌ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം....

‘കോഴിയില്ലാതെ കോഴിയിറച്ചി’ ; ലാബിൽ വളർത്തിയ കോഴിയിറച്ചിക്ക് വില്പനാനുമതി നൽകി യുഎസ്

കൃത്രിമമായി വളർത്തിയെടുക്കുന്ന കോഴിയിറച്ചിക്ക് അംഗീകാരം നൽകി അമേരിക്ക. മൃഗ കോശങ്ങൾ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന കോഴിയിറച്ചിയുടെ വില്പനയ്ക്കാണ് യുഎസ് റെഗുലേറ്റേഴ്‌സ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. മൃഗങ്ങളെ അറുത്തെടുക്കുന്ന മാംസം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ പടിയാണിത്. "സെൽ കൃഷി" എന്നറിയപ്പെടുന്ന ഈ കൃത്രിമ മാംസ നിർമ്മാതാക്കൾ യുഎസ് കമ്പനിയായ അപ്‌സൈഡ് ഫുഡ്‌സ് ആൻഡ് ഗുഡ് മീറ്റാണ്. ഗുഡ് മീറ്റുമായി ചേർന്ന്...

അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം, കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടി; പ്രതീക്ഷയോടെ ലോകം

വാഷിങ്ടൺ: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഓക്സിജൻ ഇന്ന് കൂടി. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് യുഎസ് കോസ്റ്റ്​ഗാർഡ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര...

ടൈറ്റാനിക് കാണാൻ പോയി കാണാതായ ടൈറ്റൻ അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ കടലിനടിയിൽ ശബ്ദതരംഗങ്ങൾ

ടൊറന്‍റോ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന...

കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും ധനികരിലൊരാളും മകനും, ഇനി ശേഷിക്കുന്നത് ഒരു ദിവസത്തെ ഓക്സിജൻ

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി സഞ്ചാരികളുമായി പോയി കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളും മകനും. ഞായറാഴ്ച കാണാതായ അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരിലാണ് ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവർ ഉൾപ്പെടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ബ്രിട്ടീഷ് കോടീശ്വരനും വ്യവസായിയും പൈലറ്റും ബഹിരാകാശ വിനോദസഞ്ചാരിയുമായ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധനും ടൈറ്റാനിക്...

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സഞ്ചാരികളെവിടെ? കാണാതായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജ്ജിതം

അറ്റ്‍ലാൻറ്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി. യാത്രക്കാരെ കണ്ടെത്താൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരെ ഉൾക്കൊള്ളുന്നതാണ് അന്തർവാഹിനി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തർവാഹിനി കാണാതായത്...

‘പറക്കുന്ന വിമാനത്തിന്‍റെ ചില്ല് തകര്‍ത്ത് പക്ഷി, രക്തത്തില്‍ കുളിച്ച് പൈലറ്റ്’; വൈറല്‍ വീഡിയോ

ആകാശചാരികളായ വിമാനങ്ങളും പക്ഷികളും തമ്മില്‍ ശത്രുതയൊന്നും ഇല്ലെങ്കിലും മനുഷ്യനിര്‍മ്മിത വിമാനങ്ങളെ ആകാശത്ത് വച്ച് തകര്‍ക്കാന്‍ പക്ഷികള്‍ക്ക് കഴിയും. എന്നാലിത് ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തിയല്ല. മറിച്ച് പറന്ന് പോകുമ്പോള്‍ വിമാനങ്ങളുടെ ചിറകില്‍ നിന്നുള്ള വായു പ്രവാഹത്തില്‍ അകപ്പെട്ട് അതിലേക്ക് പക്ഷികള്‍ വലിച്ച് അടുപ്പിക്കപ്പെടുകയും ഇത് വഴി വിമാനത്തിന്‍റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുള്ളത്,...
- Advertisement -spot_img

Latest News

വാട്സാപ്പിലെ ആ സെറ്റിംഗ് ഓൺ ആക്കി വയ്‌ക്കൂ, ഇല്ലെങ്കിൽ തട്ടിപ്പിൽ കുടുങ്ങുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...
- Advertisement -spot_img