ജറൂസലേം: ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ. അതേ സമയം നടപടിയിൽ ഔദ്യോഗിക പ്രഖ്യാപന വന്നിട്ടില്ല. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000...
2019ന്റെ അവസാനമാണ് ലോകത്ത് കൊവിഡ് എന്ന മഹാമാരി കടന്നുവരുന്നത്, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ സമയത്ത് മരിച്ചത്. ലോകം വീടുകളിലേക്ക് മാത്രം ഒതുങ്ങി കൂടുകയും ചെയ്ത സമയം ആർക്കും അത്രവേഗം മറക്കാൻ കഴിയില്ല. ഇപ്പോഴും കൊവിഡിന്റെ പല പരിണിത ഫലവും നാം അനുഭവിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള മഹാമാരികൾ വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തത്...
മോസ്കോ: കാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്തപുറത്തുവിട്ടത്. കാൻസറിനെതിതെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനത്തിൽ പറയുന്നത്.
അടുത്ത കൊല്ലം വാക്സിന്റെ സൗജന്യവിതരണം ആരംഭിക്കുമെന്ന് റഷ്യ അവകാശപ്പെട്ടു. വാക്സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്സ്ബർഗ്...
ലണ്ടൻ: യുകെയിലെ നവജാത ശിശുക്കൾക്ക് ഇടുന്ന പേരുകളിൽ ‘മുഹമ്മദ്’ ഒന്നാം സ്ഥാനത്ത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎൻഎസ്) പുറത്തുവിട്ട പുതിയ കണക്കുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ‘ദ ഗാർഡിയൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2016 മുതൽ ആൺകുട്ടികളുടെ ആദ്യ 10 പേരുകളിൽ പ്രവാചകൻ മുഹമ്മദിന്റെ നാമം ഉണ്ടായിരുന്നു. 2022ൽ രണ്ടാംസ്ഥാനത്തായിരുന്നു. ‘നോഹ’...
ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് അസ്വസ്ഥാജനകമായ വീഡിയോകളും ചിത്രങ്ങളും കാണാറുണ്ട്. നമ്മുടെ ഒരു ദിവസത്തെ സന്തോഷത്തെ തന്നെ കൊന്നുകളയാൻ കെല്പുള്ളതരം വീഡിയോകൾ. എന്നാൽ, നേരെ തിരിച്ചും സംഭവിക്കാറുണ്ട് നമ്മിൽ സന്തോഷം നിറക്കുന്നതരം വീഡിയോകളാണവ.
ലോകത്തിന്റെ ക്രൂരത നാൾക്കുനാൾ വർധിച്ചു വരികയാണോ എന്ന് നമുക്ക് തോന്നും. സഹജീവികളോട് കരുണ കാണിക്കുമ്പോഴാണ് നമ്മൾ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനായി മാറുന്നത്...
കൊണെക്രി: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി വരാന്തകളും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ്...
മെൽബൺ: കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽവരുമെന്നും ആൽബനീസ് പറഞ്ഞു.
16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ...
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റു. മിന്നലേൽക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഹുവാങ്കയോ നഗരത്തിൽ യുവന്റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. 39കാരനായ...
യുഎസില് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്മാര് വിധി എഴുതിയ രോഗിയെ, അവയവദാനത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കവെ ഉണര്ന്നു. ഇതിന് പിന്നാലെ അവയവദാന നടപടിക്രമങ്ങള് ആശുപത്രി അധികൃതര് റദ്ദാക്കിയെങ്കിലും മരണം സ്ഥിരീക്കുന്നതിനെ സംബന്ധിച്ച് യുഎസ് ആശുപത്രികളും അവയവദാന ശൃംഖലകളും പിന്തുടരുന്ന പ്രോട്ടോക്കോളുകളെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തി. ഹൃദയാഘാതത്തെ തുടർന്ന് കെന്റക്കിയിലെ ആശുപത്രിയില് വച്ച് മസ്തിഷ്ക...
തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇസ്രായേലിലെ വടക്കൻ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെയാണ് ആക്രമണം. ഇക്കാര്യം പ്രധാനമന്ത്രിയുടെ വക്താവ് സ്ഥിരീകരിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
https://twitter.com/IRIran_Military/status/1847530598690066724?ref_src=twsrc^tfw
ശനിയാഴ്ച നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോൺ വീണു പൊട്ടിത്തെറിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ്...
കുമ്പള : ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കെ.കെ.മാഹിൻ മുസ്ലിയാർ...