കൊച്ചി: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തിൽ മലപ്പുറം...
മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ (30 ) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ എക്സൈസ് സർക്കിൾ...
കൊച്ചി: ഏതാണ് മുപ്പത്തയ്യായിരം കോടി രൂപയുടെ മദ്യമാണ് കേരളത്തില് കഴിഞ്ഞ രണ്ട് വര്ഷത്തിനിടെ വിറ്റഴിച്ചതെന്ന്. ബിവറേജസ് കോര്പറേഷന്റെ കണക്കാണിത്. വ്യാപകമായി മദ്യമൊഴുക്കാനുള്ള നടപടിയുമായി സര്ക്കാര് മുന്നോട്ടുപോകുന്നുവെന്ന വിമര്ശനം ഉയരുന്നതിനിടെയാണ് സംസ്ഥാനത്തെ മദ്യഉപഭോഗ കണക്ക് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്ഷത്തിനുള്ളില് സംസ്ഥാനത്ത് വിറ്റഴിച്ചത് 31,912 കോടിയുടെ വിദേശമദ്യമാണെന്ന് ബിവറേജസ് കോര്പറേഷന് വ്യക്തമാക്കുന്നു. ഈ കാലയളവില്തന്നെ 3050.44...
കാസര്കോട്: ഷാര്ജയില് നിന്ന് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധനകള്ക്ക് ശേഷം പുറത്തിറങ്ങിയ ബന്തടുക്ക സ്വദേശിയായ യാത്രക്കാരനില് നിന്ന് എയര്പോര്ട്ട് പൊലീസ് സ്വര്ണം പിടികൂടി. ബന്തടുക്കയിലെ അഹമ്മദ് കബീര് റിഫായ് (22) ആണ് അറസ്റ്റിലായത്. എയര്പോര്ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ റിഫായിയെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് 221.33 ഗ്രാം തൂക്കം വരുന്ന സ്വര്ണം...
ഉപ്പള ∙ മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായി. ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറിലേറെ കാറ്റാടി മരങ്ങൾ കടലെടുത്തു. പെരിങ്കടി–ബേരിക്ക റോഡും തകരാൻ തുടങ്ങി. ഒരാഴ്ച മുൻപ് വൈദ്യുതത്തൂണും കടലാക്രമണത്തിൽ തകർന്നിരുന്നു. കടൽക്ഷോഭം രൂക്ഷമായ പെരിങ്കടി, ഇസ്ലാം പുര, ബേരിക്ക പ്രദേശങ്ങൾ കലക്ടർ കെ.ഇമ്പശേഖർ സന്ദർശിച്ചു.
ജനങ്ങളിൽ നിന്നു കടലാക്രമണത്തെക്കുറിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. കടൽഭിത്തി സ്ഥാപിക്കണമെന്ന് നാട്ടുകാർ...
ന്യൂഡല്ഹി: കേന്ദ്രസര്ക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയില് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. കോണ്ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഇതിന് പുറമേ മണിപ്പൂര് വിഷയത്തില് ബിആര്എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്കിയിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ പാര്ട്ടികളുടെ അവിശ്വാസ പ്രമേയം ചര്ച്ചയ്ക്കെടുക്കാനുള്ള സാധ്യതയില്ല. എന്നാല്...
മോഷ്ടിക്കാന് കയറിയ വീട്ടില് നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള് കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്. ജൂലായ് 21 ന് രാത്രിയില് വിരമിച്ച എന്ജിനിയറുടെ വീട്ടില് മോഷ്ടാവ് എത്തിയത്.
ദില്ലിയിലെ രോഹിണിയിലെ സെക്ടര് എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള് ഒന്നുമില്ലായിരുന്നെന്നും അലമാരകള്ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്...
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമാരംഭിച്ച് നാലുമാസം പിന്നിടുമ്പോൾ ഒരു ശരാശരി മലയാളി കുടുംബത്തിെന്റ മാസച്ചെലവ് കൂടിയത് 5000 രൂപ മുതൽ 10,000 രൂപവരെ. പെട്രോൾ, ഡീസൽ വിലയും സെസുംമുതൽ വെള്ളക്കരവും വൈദ്യുതിനിരക്കുംവരെ വർധിച്ചതോടെ കുടുംബബജറ്റ് താളംതെറ്റി.
വർഷാവർഷം അടയ്ക്കുന്ന കെട്ടിടനികുതി കൂടിയതും കുടിശ്ശികത്തുകയുടെ പലിശനിരക്ക് കൂട്ടിയതും കൂടിച്ചേർന്നപ്പോൾ ജീവിതഭാരം പിന്നെയുമേറി. പച്ചക്കറി ഉൾപ്പെടെയുള്ളവയ്ക്കും തീവിലയായി.
ഇന്ധനവിലയിൽ ഏപ്രിൽമുതൽ അധികം...
മംഗളൂരു: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീണു മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടം. ശിവമോഗ സ്വദേശി ശരത് കുമാർ (23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....