പെർള(www.mediavisionnews.in): കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ കന്നഡ ഡിഗ്രി പരീക്ഷെയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പെർള അമേഖലയിലെ ഫാത്തിമത്ത് ഫർസീനയെ എംഎസ്എഫ് എൻമകജെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം എംഎസ്എഫ് സെക്രട്ടറി സുൽത്താൻ പെർള ഉപഹാരം നൽകി. ഖത്തർ കെഎംസിസി ജില്ല കമ്മിറ്റിക് വേണ്ടി പഞ്ചായത്ത് മെമ്പർ ആയിഷ എഎ...
നെടുമ്പാശേരി(www.mediavisionnews.in): കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം വസ്തു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.
സ്പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർഗോഡ് സ്വദേശിയായ മുഹമ്മദ് യാസർ അറാഫത്തിനെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് സംഭവം. കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ...
പത്തനംതിട്ട(www.mediavisionnews.in) ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതം. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും 3 ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്. പാലക്കാടും രണ്ടാംസ്ഥാനമായിരിക്കും. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍...
കണ്ണൂര്‍(www.mediavisionnews.in): കള്ളവോട്ട് ആരോപണവുമായി വീണ്ടും കോൺഗ്രസ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി സിപിഎം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഈ സമയത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍, 172-ാം നമ്പർ ബൂത്തിൽ 25 കള്ളവോട്ടുകൾ ചെയ്തു എന്നാണ് ആരോപണം.
കാസർകോട്...
ന്യൂദൽഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അമേരിക്കൻ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോം‘. ലോക്സഭയിൽ കേവലഭൂരിപക്ഷത്തിന് 282 സീറ്റുകളാണ് ആവശ്യം. 543 സീറ്റുകളുള്ള ലോക്സഭയിൽ ബി.ജെ.പി 170 സീറ്റുകൾ മാത്രമേ നേടുകയുള്ളൂ എന്നും സൈറ്റ് പറയുന്നു. കോൺഗ്രസ് സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി കണക്കിലെടുത്താണ് ഈ നിഗമനം.
39 ശതമാനം വോട്ടുകളാണ് കോൺഗ്രസ്...
വാരാണസി(www.mediavisionnews.in): ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എൻഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിൾ ക്ലബിലാണ് പത്രികാ സമര്‍പ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
ചൗക്കിദാര്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രികയിൽ പേരു...
തൃശൂര്‍(www.mediavisionnews.in): മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ...
ന്യൂദല്‍ഹി(www.mediavisionnews.in): താന്‍ രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി. എന്നാല്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി മാത്രമല്ല,ഹിന്ദുക്കള്‍ക്ക് വേണ്ടിയും താന്‍ ഒന്നും ചെയ്തില്ലെന്നും, 2022 ല്‍ ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.
‘ഹിന്ദു ആയിക്കോട്ടെ, മുസ്‌ലിം ആയിക്കോട്ടെ, 2022ഓടെ...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...