കാസർകോട്: (www.mediavisionnews.in) ദേശീയപാത വികസനത്തിനുള്ള തടസം മാറിയതോടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത കാസർകോട് ജില്ലയിൽ റോഡ് പ്രവൃത്തി മഴ കഴിഞ്ഞാൽ തുടങ്ങാനാകും. തലപ്പാടി–- ചെങ്കള, ചെങ്കള–- നിലേശ്വരം പള്ളിക്കര മേൽപ്പാലം വരെയുള്ള രണ്ട് റീച്ചുകളിലാണ് ആദ്യം ആരംഭിക്കുക. ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കം ആരംഭിച്ചു.
45 മീറ്റർ വീതിയിൽ ആറു വരിയായാണ് ദേശീയപാത...
ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി.
പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള...
മഞ്ചേശ്വരം:(www.mediavisionnews.in) താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഗതാഗതതടസ്സംമൂലം ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീർണമാക്കുന്നു.
വാഹന പാർക്കിങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതുമെല്ലാം ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പൈവളിഗെ, മീഞ്ച, മംഗൽപ്പാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രംകൂടിയാണ് ഉപ്പള ടൗൺ.
മഞ്ചേശ്വരം താലൂക്ക്...
മാഞ്ചസ്റ്റര്‍ (www.mediavisionnews.in): ‘നിങ്ങൾ എന്താണ് എന്നതല്ല, ജീവിതത്തിൽ നിങ്ങൾ എന്താണു ചെയ്യുന്നത് എന്നതാണ് നിങ്ങളുടെ സ്വഭാവത്തെ നിർണയിക്കുന്നത്. പാക്കിസ്ഥാൻ സെമിയിൽ കടക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. പക്ഷേ ഒന്നുണ്ട്. ചില ചാംപ്യൻമാരുടെ സ്പോർട്സ്മാൻ സ്പിരിറ്റാണ് പരീക്ഷിക്കപ്പെട്ടത്. അവർ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരിക്കുന്നു..’
ഇന്ത്യ–ഇംഗ്ലണ്ട് മൽസരത്തിന്റെ ഹാഷ്ടാഗോടു കൂടി മൽസരത്തിനു പിന്നാലെ മുൻ പാക്കിസ്ഥാൻ താരം...
യുഎഇ (www.mediavisionnews.in): ഫ്രണ്ട്സ് ദുബായ് സംഘടിപ്പിച്ച ഈദ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് അണ്ടർആം ക്രിക്കറ്റ്റ് ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനങ്ങൾ ബി.എസ്.സി ബപ്പായിത്തൊട്ടി സ്വന്തമാക്കി. ദെയ്‌റ അബു ഹൈൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ബി.എസ്.സി ബപ്പായിത്തൊട്ടിയുടെ രണ്ട് ടീമുകൾ തമ്മിൽ...
ന്യൂയോര്‍ക്ക്: ലോക മനസാക്ഷിയെ ഞെട്ടിച്ച് അമേരിക്കയിലേക്കുള്ള ജീവന്‍ പണയംവെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെ ചിത്രം. മെക്‌സിക്കന്‍ അതിര്‍ത്തുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമായിരുന്നു ഈ അച്ഛന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍...
ഉപ്പള (www.mediavisionnews.in):ഭാര്യാപിതാവിനെ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ഉപ്പള ബേക്കുർ സ്വദേശി മരിച്ചു.ബേക്കൂർ പുളികുത്തിയിലെ അൽത്താഫ് 47 ആണ് മരിച്ചത്.ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
അൽത്താഫിനെ കഴിഞ്ഞ ദിവസം മകളുടെ ഭര്‍ത്താവ് മൊയ്തീന്‍ ഷബീര്‍ കാറിൽ തട്ടികൊണ്ടു പോയി കൈ ഞരമ്പ് മുറിച്ച് ആശുപത്രി...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...