Tuesday, November 26, 2024

Uncategorized

ഉപ്പളയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു കാർ കൂടി കണ്ടെടുത്തു; പ്രതികൾക്കായി തിരച്ചിൽ ഊർജിതം

കുമ്പള (www.mediavisionnews.in) :ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് ഷിറിയ ജമാഅത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ അബൂബക്കർ സിദ്ധീഖിനെ(34) തട്ടിക്കൊണ്ടുപോയ കേസിൽ ഒരു കാർ കൂടി പോലീസ് കണ്ടെടുത്തു. അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറാണ് കർണാടക മഞ്ഞനാടിയിൽ നിന്ന് പോലീസ് കണ്ടെടുത്തത്. സംഘം രണ്ട് കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ അബൂബക്കർ സിദ്ധീഖിനെ വിട്ടയക്കുകയായിരുന്നു....

വെസ്റ്റിന്‍ഡീസിനെ വഞ്ചിച്ച് ആന്ദ്രെ റസ്സല്‍, രോഷം കത്തുന്നു

ഫ്‌ലോറിഡ (www.mediavisionnews.in) :ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്മാറിയ ആന്ദ്രെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങിയത് വിവാദമാകുന്നു. പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുന്നതായി റസ്സല്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുടനെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങുകയായിരുന്നു....

മഴ കനിഞ്ഞില്ലെങ്കില്‍ 16-ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവര്‍ഷം കാര്യമായി കനിഞ്ഞില്ലെങ്കില്‍ ഈ മാസം 16-ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള അറിയിച്ചു.  നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്‍ദ്ധരുടെ പ്രവചനം. അതിനാലാണ് ആഗസ്റ്റ്...

സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയത് രണ്ട് കാറുകളിലെത്തിയ 12 അംഗ സംഘം; അന്വേഷണം ഊർജിതം

ബന്തിയോട് (www.mediavisionnews.in) : ബന്തിയോട്ട് വെച്ച് ഷിറിയ സ്വദേശിയായ അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപ്പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കുമ്പള പോലീസ്. സിദ്ധീഖിനെ തട്ടിക്കൊണ്ടുപോയ സംഘം എത്തിയത് കർണാടക രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിൽ. സ്വിഫ്റ്റ് ഡിസയർ കാർ പൈവളികെ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഉടമയെ ബന്ധപ്പെട്ടപ്പോൾ കല്യാണാവശ്യാർത്ഥം പച്ചമ്പള സ്വദേശിക്ക് രണ്ട് ദിവസം മുമ്പ് വാടകയ്ക്ക് നലകിയതായാണ്...

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

കൊല്ലം: (www.mediavisionnews.in) സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മില്‍മ ഫേഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മില്‍മയുടെ വിശദീകരണം. കാലിത്തീറ്റയടക്കമുള്ളവയുടെ വില ഗണ്യമായി വര്‍ധിച്ചതാണ് വില കൂട്ടുന്നതിന് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. കാലിത്തീറ്റയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ...

ദേശീയപാതാ വികസനം കാസർകോട്‌ ആറുവരിപ്പാത നിർമാണം ഉടൻ തുടങ്ങും

കാസർകോട്‌: (www.mediavisionnews.in) ദേശീയപാത വികസനത്തിനുള്ള തടസം മാറിയതോടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത കാസർകോട്‌ ജില്ലയിൽ റോഡ്‌ പ്രവൃത്തി മഴ കഴിഞ്ഞാൽ തുടങ്ങാനാകും. തലപ്പാടി–- ചെങ്കള, ചെങ്കള–- നിലേശ്വരം പള്ളിക്കര മേൽപ്പാലം വരെയുള്ള രണ്ട്‌ റീച്ചുകളിലാണ്‌ ആദ്യം ആരംഭിക്കുക. ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കം ആരംഭിച്ചു. 45 മീറ്റർ വീതിയിൽ ആറു വരിയായാണ്‌ ദേശീയപാത...

മാംസം കയറ്റിപ്പോയ ലോറി തട്ടിയെടുത്തു; എട്ടുലക്ഷം രൂപയുടെ മാംസഭാഗങ്ങള്‍ കൊള്ളയടിച്ചതായി പരാതി

കൊരട്ടി: (www.mediavisionnews.in) മാംസം കയറ്റിപ്പോയ ലോറി തട്ടിയെടുത്ത് എട്ടുലക്ഷം രൂപ വരുന്ന മാംസഭാഗങ്ങള്‍ കൊള്ളയടിച്ചതായി പരാതി.സംസ്‌കരിച്ച് കയറ്റിയയയ്ക്കാന്‍ കൊച്ചിയില്‍നിന്ന് ഹൈദ്രാബാദിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊങ്ങത്തുവച്ച് രാത്രി 10 മണിയോടെയാണിത് തട്ടിയെടുത്തത്. കാറിലെത്തിയ സംഘമാണ് ലോറി തട്ടിയെടുത്തത്. കാറിലെത്തിയ സംഘം പഞ്ചാബി ദാബക്ക് സമീപത്തുവച്ച് ലോറി തടയുകയായിരുന്നു. തുടര്‍ന്ന് ലോറിയിലുണ്ടായ രണ്ട് ഡ്രൈവര്‍മാരെ കാറിലേക്ക് ബലമായി കയറ്റുകയും കാറിലുണ്ടായിരുന്ന...

വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള...

ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു; ട്രാഫിക് സിഗ്നലും ഡിവൈഡറുകളും സ്ഥാപിക്കണമെന്ന് ആവശ്യം

മഞ്ചേശ്വരം:(www.mediavisionnews.in) താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഗതാഗതതടസ്സംമൂലം ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീർണമാക്കുന്നു. വാഹന പാർക്കിങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതുമെല്ലാം ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പൈവളിഗെ, മീഞ്ച, മംഗൽപ്പാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രംകൂടിയാണ് ഉപ്പള ടൗൺ. മഞ്ചേശ്വരം താലൂക്ക്...

Sale Maruti Suzuki alto 800

Brand: Maruti Suzuki Modal: ALTO 800 LXI COLOUR: WHITE Year: 2017 Fuel: PETROL Km Driven:70000 Price: 272000 Contact:9746 876 545
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img