Saturday, January 25, 2025

Uncategorized

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം, ദല്‍ഹി പൊലീസിന് മാത്രം ഒന്നുമറിയില്ല; രാജ്യസഭയില്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. ദല്‍ഹി കലാപം മനപ്പൂര്‍വം സംഘടിപ്പിച്ച ഒന്നായിരുന്നുവെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞു. ‘ഡൊണാള്‍ഡ് ട്രംപിന്റെ സ്വാഗത ചടങ്ങും മറ്റ് ആഘോഷങ്ങളും സംഘടിപ്പിച്ചതിന് സമാനമായി സംഘടിപ്പിച്ചതാണ് ദല്‍ഹി കലാപവും. നിങ്ങള്‍ പശുസംരക്ഷണത്തിനായി എല്ലാം ചെയ്യുന്നു. മനുഷ്യജീവന് വേണ്ടി...

കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ സാധ്യത; ഇന്‍റ‍ർനെറ്റ് സേവനങ്ങളുടെ നിലവാരമുറപ്പാക്കാൻ നടപടിയുമായി സർക്കാർ

തിരുവനന്തപുരം (www.mediavisionnews.in) : നോവൽ കോറോണ വൈറസ് ( കൊവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻകരുതൽ നടപടികളുടെയും ഭാഗമായി സംസ്ഥാനം ക‌ർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തവേ ഇൻ്റ‍‌ർനെറ്റ് ബാൻഡ് വിഡ്ത്ത് ലഭ്യത ഉറപ്പിക്കാൻ നടപടികളുമായി സർക്കാർ. കൂടുതൽ പേർ ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ ബാൻഡ് വിഡ്ത്ത് , കണക്ടിവിറ്റി...

മാസ്കുകൾ കിട്ടാനില്ല, സ്റ്റോക്കുള്ളവർ വിൽക്കുന്നത് ഇരട്ടിയിലധികം വിലയ്ക്ക്; ടവലുകൾക്കും വൻഡിമാൻഡ്

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് മാസ്കുകളും  ഹാന്‍ഡ് സാനിറ്റൈസറുകളും കിട്ടാനില്ലാത്ത അവസ്ഥ.  ഇതോടെ ടവൽ വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആവശ്യകതയനുസരിച്ച് ഉല്‍പാദനം നടക്കാത്തതാണ് മാസ്‌കുകളുടെ പ്രതിസന്ധിക്കു കാരണം. മുന്‍കൂര്‍ പണം അടച്ചിട്ടും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ആശുപത്രികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് എന്‍ 95, ത്രീ ലെയര്‍...

കൊറോണവൈറസ് അംബാനിയെയും ചതിച്ചു; സുപ്രധാന സ്ഥാനം നഷ്ടമായി

മുംബൈ: (www.mediavisionnews.in) ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടു. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടമാണ് മുകേഷ് അംബാനിക്ക് തിരിച്ചടിയായത്. ഒറ്റ ദിവസം 580 കോടി ഡോളറാണ്( 43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷ് അംബാനിക്ക് നഷ്ടമായത്. ആഗോള ഓഹരി വിപണിയിലെ...

മധ്യപ്രദേശില്‍ 22-ാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെച്ചു; കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടം

ഭോപ്പാല്‍: (www.mediavisionnews.in) ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശിലെ 22-ാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെച്ചു. ഹാട്പിപ്ല്യയിലെ മനോജ് ചൗധരി എന്ന എം.എല്‍.എയാണ് രാജിവെച്ചത്. തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംദ് രജ്പുത്, പ്രഭുറാം ചൗധരി, ഇമാര്‍തി ദേവി, പ്രദ്യുന്‍മ സിംഗ് ഥോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ, ഹര്‍ദീപ് സിംഗ് ദാംഗ്, ബജേന്ദ്രസിംദ് യാദവ്, ജസ്പാല്‍ ജാജി,...

ഖത്തറിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

ഖത്തർ: (www.mediavisionnews.in) ഖത്തറിൽ മൂന്ന് കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി. ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് അടച്ചിടുക. സർക്കാർ, സ്വകാര്യ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവക്കെല്ലാം...

മഞ്ചേശ്വരം കെ.എം.സി.സി സ്ഥാപക നേതാവിന് ആദരവ്

റിയാദ്: (www.mediavisionnews.in) കെ.എം.സി.സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സ്ഥാപക നേതാവായ മുഹമ്മദ് കുഞ്ഞി കരക്കണ്ടത്തെ  മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ധീൻ ആദരിച്ചു. ആധുനിക സംവിധാനങ്ങളോ സാമൂഹ്യ മാധ്യമങ്ങളോ സജീവമല്ലാത്ത രണ്ട് പതിറ്റാണ്ട് മുമ്പ് റിയാദിൽ ചിതറിക്കിടന്ന മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് പ്രവർത്തകരെ കണ്ടെത്തി സംഘടന സംവിധാനിക്കുന്നതിലുള്ള മുഹമ്മദ് കുഞ്ഞിയുടെ പങ്കിനെ...

മംഗളൂരു വെടിവെപ്പ്: പോലീസ് കമ്മിഷണർക്ക് തെളിവെടുപ്പിന് ഹാജരാകാൻ നോട്ടീസ്

മംഗളൂരു: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിക്കെതിരായി മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാവാൻ സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്‌ നോട്ടീസ്. സിറ്റി പോലീസ് കമ്മിഷണർ ഡോ. പി.എസ്.ഹർഷ ഈമാസം 12-നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുണാംശുഗിരി ഒമ്പതിനും ഹാജരാവാനാണ് ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ നോട്ടീസ് പുറപ്പെടുവിച്ചത്. വെടിവെപ്പുമായി...

സി.എ.എക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ യു.എന്‍ മനുഷ്യാവകാശ സംഘടന; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

ന്യൂദല്‍ഹി (www.mediavisionnews.in) :  പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷിചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍...

‘സി‌എ‌എയ്‌ക്ക് പിന്നാലെ മോദി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കും’: കേന്ദ്രമന്ത്രി

ലഖ്നൗ: (www.mediavisionnews.in) പൗരത്വ നിയമ ഭേദ​ഗതിക്ക് പിന്നാലെ കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇക്കാര്യം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ജ്യോതി അവകാശപ്പെട്ടു. വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിശ്വസിക്കുന്നതെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്നെ ചർച്ച ചെയ്തിട്ടുണ്ടെന്നും സാധ്വി നിരഞ്ജൻ ജ്യോതി...
- Advertisement -spot_img

Latest News

ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്‍' വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും...
- Advertisement -spot_img