Tuesday, March 18, 2025

Uncategorized

യുവജന കമ്മീഷൻ ഇടപെടലിനെ തുടർന്ന് നാല് വയസ്സുകാരിയുടെ ചികിത്സക്കായി ആംബുലൻസ് ചെന്നൈയിലേക്ക്

കാസർകോട് (www.mediavisionnews.in): കാസര്‍കോട് ധര്‍മ്മത്തടുക്കയിലെ അബ്ദുള്‍ ഹമീദിന്റെയും ആയിഷത്ത് മിസ്‌റയുടെയും മകളായ 4 വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിലെ അര്‍ബുദ ചികിത്സയ്ക്ക് ചെന്നൈയിലെത്തിക്കാന്‍ യുവജന കമ്മീഷൻറെ ഇടപെടല്‍. ഫാത്തിമത്ത് ഷഹലയ്ക്ക് തമിഴ്‌നാട്ടില്‍ ചെന്നൈയിലെ ശങ്കര നേത്രാലയയില്‍ മുടങ്ങാതെ കീമോതെറാപ്പിയും അടിയന്തര ഓപ്പറേഷനും ചെയ്യേണ്ട നിലയിലായിരുന്നു. ലോക്ക്ഡൌണില്‍ മകളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയില്‍ കഴിയുന്ന കുടുംബത്തിന് സഹായമെത്തിക്കാന്‍ ആവശ്യമായ...

കോവിഡ് ബാധിച്ച് ദുബായില്‍ വോർക്കാടി സ്വദേശി മരിച്ചു

കാസര്‍കോഡ്: (www.mediavisionnews.in) കോവിഡ് ബാധിച്ചു ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് വോർക്കാടി മജിർപള്ള സ്വദേശി മുഹമ്മദിന്റെ മകന്‍ ഹമീദ് ബാവാരിക്കല്ല് ആണ് ദുബായിലെ ആശുപത്രിയില്‍ മരിച്ചത്. മുപ്പത്തെട്ടുവയസായിരുന്നു. ദുബായ് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. ഷാക്കിറയാണ് ഭാര്യ. മക്കൾ അമീൻ, അമ്‌റൂൻ, ഫാത്തിമ ദുബായിൽ ആറും ഗൾഫിൽ പതിനാലും മലയാളികളാണ് ഇതുവരെ...

മംഗൽപ്പാടി ജനകീയവേദി പൊലീസുകാർക്ക് സൺ പ്രൊട്ടക്ഷൻ ഗ്ലാസുകൾ നൽകി

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ജനകീയവേദിയുടെ നേതൃത്വത്തിൽ പൊലീസുകാർക്ക് സൺഗ്ലാസുകൾ നൽകി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച സേവനം നൽകി മാതൃകാ പ്രവർത്തനം നടത്തിയ മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഡ്യൂട്ടിയിലുള്ള 120 ഓളം വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് സൺ പ്രൊട്ടക്ഷൻ ഗ്ലാസ്സ് നൽകി മംഗൽപാടി ജനകീയവേദി മാതൃകയായത്. സി ഐ അനുപിന്റെ...

കര്‍ണാടകയില്‍ നിന്ന് പുഴ നീന്തിക്കടന്ന് കേരളത്തിലേക്ക്; പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി

കല്‍പ്പറ്റ: (www.mediavisionnews.in) ജോലിക്കായി കര്‍ണാടകത്തിലേക്ക് പോയ യുവാക്കള്‍ പുഴ നീന്തിക്കടന്ന് കേരളത്തിലെത്തി. പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് ഇവരെ നീരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുല്‍പ്പള്ളിയിലാണ് സംഭവം. മൂന്നു യുവാക്കളെയാണ് പുല്‍പ്പള്ളി ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.  വ്യാഴാഴ്ച വൈകുന്നേരമാണ് രണ്ടുപേരെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരാളുമെത്തി. വെള്ളിയാഴ്ച രാവിലെ കബനിപ്പുഴ നീന്തിക്കടന്ന് എത്തിയ...

കോഴിക്കോട്ട് 35കാരന് രോഗം സ്ഥിരീകരിച്ചത് 27ാം ദിവസം; 14 ദിവസം ക്വാറന്റൈന്‍ മതിയാവില്ലെന്ന് കണക്കുകള്‍

തിരുവനന്തപുരം: (www.mediavisionnews.in) കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27ാം ദിവസം. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശത്തിന് വെല്ലുവിളിയാണ് ഈ സംഭവം. കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച നിര്‍ദേശം. അതേസമയം കേരളം 28 ദിവസത്തെ ക്വാറന്റൈന്‍ ആണ് പാലിച്ച്...

മംഗൽപാടി താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം; പനിക്ക് നൽകുന്ന പാരസെറ്റമോൾ വരെ ഇവിടെയില്ല

ഉപ്പള (www.mediavisionnews.in): പനിക്കുള്ള മരുന്നു പോലും കിട്ടാതെ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിൽ. കൊവിഡ് ഭീതിയിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നൽകാൻ യാതൊരു മരുന്നുകളും ഇവിടെയില്ല. സാധാരണ പനിക്ക് നൽകുന്ന പാരസെറ്റമോൾ മരുന്നുകളുടെയടക്കം സ്റ്റോക്ക് തീർന്ന് ദിവസങ്ങളായി. പനിയുമായി പരിശോധനയ്ക്ക് ചെല്ലുന്ന ചെറിയ കുട്ടികളടക്കമുള്ളവർക്ക് ഡോക്ടർ പരിശോധനാ കുറിപ്പടിയിൽ...

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി, കാസർകോടും കണ്ണൂരും ഇനി കളി മാറും

കണ്ണൂർ (www.mediavisionnews.in): കൊവിഡ് 19 വ്യാപനം തടയാൻ കർശന നിയന്ത്രണവുമായി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് എത്തിയതിന് പിന്നാലെയാണ് കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊലീസ് നിയന്ത്രണം കർശമാക്കുന്നത്. കാസർകോട് ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പേരിൽ ഇന്നുമുതൽ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോൾ പുറത്തിറങ്ങേണ്ട സാഹചര്യം ഇല്ല....

കോവിഡ് -19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് ഷുഹൈബ് അക്തർ

ന്യുദല്‍ഹി (www.mediavisionnews.in):  കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ പേസർ ഷുഹൈബ് അക്തർ. ആഗോള തലത്തിലെന്ന പോലെ ഇരു രാജ്യങ്ങളേയും ബാധിച്ച കോവിഡിനെ പ്രതിരോധിക്കാന്‍ പണം കണ്ടെത്തേണ്ട ആവശ്യകതയുണ്ട്. ഇതിനായി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് ടെലിവിഷന്‍ ഏകദിന മത്സരങ്ങള്‍ നടത്താനാണ് അകതര്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 4 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. പള്ളിക്കര, മൊഗ്രാൽ, ഉദുമ ,മധുർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ദുബായിൽ നിന്നും വന്നതും, രണ്ടുപേർ സമ്പർക്കം മൂലം പകർന്നവരുമാണ്. ജില്ലയില്‍ ഇതുവരെ 11087 പേരാണ് നീരീക്ഷണത്തിലുള്ളത്. വീടുകളില്‍ 10856 പേരും ആശുപത്രികളില്‍ 231...

രാജ്യത്ത് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനങ്ങൾ ഇവയാണ്

ദില്ലി (www.mediavisionnews.in): രാജ്യമാകെ ഭീതി പടര്‍ത്തി പടരുന്ന കൊവിഡ് 19 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മാത്രം. 2020 ജനുവരിയിലാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ 3000ന് മുകളിലേക്ക് ആ സംഖ്യ ഉയര്‍ന്നു കഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും...
- Advertisement -spot_img

Latest News

കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; നീണ്ടകര സ്വദേശിയായ പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട...
- Advertisement -spot_img