മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.
വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ...
ദില്ലി:ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക....
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഡി ശില്‍പ വീണ്ടുമെത്തും. പി ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചു. ഡി.ശില്‍പ നിലവില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലായാണ് ജോലി ചെയ്യുന്നത്. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായിരുന്നു ശില്‍പ. 2016 ഐ പി എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പയെ...
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സൂചിപ്പാറ-കാന്തന്‍പാറ പ്രദേശത്ത് നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൂന്ന് പൂര്‍ണ മൃതദേഹങ്ങളും ഒരു ശരീര അവശിഷ്ടവുമാണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹങ്ങള്‍ ഇവിടെ നിന്ന് പുറത്തെത്തിക്കാന്‍ ഏറെ പ്രതിസന്ധികളുണ്ട്. എട്ടംഗ സംഘം ഉള്‍പ്പെട്ട സന്നദ്ധ സംഘടനയാണ് സൂചിപ്പാറയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. അതേസമയം മുണ്ടക്കൈയില്‍ പതിനൊന്നാം ദിവസം...
മുംബൈ: സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്. എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു.
എസ്‌ബിഐ...
വ്യക്തമായ കാരണങ്ങളില്ലാതെ ലേലത്തില്‍ പങ്കെടുത്തതിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍. ഇ.എസ്.പി എന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങള്‍ പങ്കെടുക്കണമെന്നും മിനി ലേഗത്തില്‍ മാത്രം പങ്കെടുത്താല്‍ പോരെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത...
കാസര്‍കോട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രധാന നദികളായ ഷിറിയ, ഉപ്പള പുഴകള്‍ കരകവിഞ്ഞു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഉപ്പള പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഷിറിയ പുഴ...
നാനൂറിലധികം വീടുകളിലായി മനുഷ്യർ തിങ്ങിപാർത്തിരുന്ന ഒരു ഗ്രാമം. ഇപ്പോൾ അവശേഷിക്കുന്നത് മരങ്ങളും ചെളിയും നിറഞ്ഞ 30 വീടുകൾ മാത്രം. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകൾ മുണ്ടക്കൈയ്യിൽ ഉണ്ടായിരുന്നെന്നും ഇപ്പോഴുള്ളത് വെറും 30 വീടുകൾ മാത്രമാണെന്നും പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമം മുഴുവനായിട്ടാണ് കുത്തിയൊലിച്ചുവന്ന ദുരന്തത്തിൽ ഒഴുകിപ്പോയത്.
ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം...
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 73 മരണം സ്ഥിരീകരിച്ചു. വട്ടമല ,ചുരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ ദുരന്തത്തിൽപെട്ടവരിലേക്ക് 12 മണിക്കൂറിന് ശേഷമാണ് സൈന്യത്തിനും ഫയർഫോഴ്സിനും എത്താൻ കഴിഞ്ഞത്. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്.
മരിച്ചവരിൽ 36 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
ചൂരൽ മലയിൽ അൽപം മുമ്പാണ് ഫയർഫോഴ്സിന് എത്തിപെടാൻ പറ്റിയത്. സൈന്യം മുണ്ടക്കൈയിൽ...
സംസ്ഥാനത്ത് മൺസൂൺ പാത്തി സജീവമായി തുടരുന്നു. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്....
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...