Wednesday, January 22, 2025

Uncategorized

സൈബർ ആക്രമണക്കേസിൽനിന്ന് മനാഫിനെ ഒഴിവാക്കും, അർജുന്റെ കുടുംബത്തിന്റെ മൊഴിയിൽ മനാഫിന്റെ പേരില്ല

കോഴിക്കോട്: സൈബർ ആക്രമണക്കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും. ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണമടഞ്ഞ അർജുന്റെ കുടുംബം ചേവായൂർ പോലീസിന് നൽകിയ മൊഴിയിൽ മനാഫിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഇതോടെയാണ് എഫ്.ഐ.ആറിൽനിന്ന് മനാഫിന്റെ പേര് നീക്കംചെയ്യാനൊരുങ്ങുന്നത്. രണ്ടുദിവസം മുൻപാണ് അർജുന്റെ കുടുംബം സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മനാഫിനെതിരെ ചേവായൂർ...

പി.വി അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് ശക്തമായ വിയോജിപ്പ്; സിപിഎം സഹയാത്രികനായി തുടരും: കെ.ടി ജലീൽ

മലപ്പുറം: പി.വി അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി കെ.ടി ജലീൽ എംഎൽഎ. അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു. അൻവറിന്റെ പുതിയ രാഷ്ട്രീയ...

ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടും: അബൂദബി ഇന്ത്യൻ എംബസി

അബൂദബി: പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക്...

കൊവിഡിന്റെ പുതിയ വകഭേദം പടരുന്നു ; എന്താണ് ‘എക്‌സ്ഇസി’? ലക്ഷണങ്ങൾ അറിയാം

വേരിയൻ്റിൻ്റെ ശക്തമായ വളർച്ച വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്‌സിനുകൾ കേസുകൾ ഗുരുതരമാകുന്നത് തടയാൻ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 'മറ്റ് സമീപകാല കൊവിഡ് വേരിയൻ്റുകളെ അപേക്ഷിച്ച് എക്സ്ഇസിക്ക് കൂടുതൽ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിനുകളിലാണ് പ്രതീക്ഷ. ശൈത്യകാലത്ത് എക്‌സ്ഇസി ശക്തമായ സബ് വേരിയന്റായി മാറിയേക്കാം...' - ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ ഫ്രാങ്കോയിസ് ബലൂക്സ് ബിബിസിയോട്...

‘ബിജെപിക്ക് മുൻപിൽ വിനീതദാസനായി നില്‍ക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന്‌ അപമാനം’; പിണറായി വിജയന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിജെപിക്ക് മുന്നിൽ വിനീതദാസനായി നിൽക്കുന്ന ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല സംസ്ഥനത്തിന് അപമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 2014 ലെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയെന്ന ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് നിലവിലെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്റെ പോസ്റ്റ്...

അർജൻ്റീന ഫുട്ബോൾ കേരളത്തിലേക്ക്? ഔദ്യോഗികമായി ക്ഷണിക്കാൻ കായിക മന്ത്രി നാളെ സ്പെയിനിലേക്ക്

തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകും. നാളെ പുലർച്ചെയാണ് യാത്ര. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. അർജൻ്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ...

കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജ്യസഭാ സീറ്റില്‍ ബി.ജെ.പിക്ക് എതിരില്ലാത്ത ജയം; പാര്‍ട്ടിക്ക് പുതിയ 11 അംഗങ്ങള്‍

ജയ്പൂര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റില്‍ നിന്ന് ബി.ജെ.പിക്ക് എതിരില്ലാത്ത വിജയം. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് ഈ സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.  രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ഈ സീറ്റില്‍ ബിട്ടുവടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ...

ഷിരൂർ ദൗത്യം; പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാൽ തെരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും കൂടെയുണ്ടാകും. ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക. തെരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദ്ദേശം നേരത്തെ മുന്നോട്ടു...

ഐഫോണ്‍ 16 സീരീസുകള്‍ സെപ്തംബറില്‍ വിപണിയിലേക്ക്

കാലിഫോര്‍ണിയ: ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഫീച്ചറുമായി എത്തുന്ന ഐഫോണ്‍ 16 സീരീസ് സെപ്തംബറില്‍ വിപണിയില്‍ എത്തും. ഐഫോണ്‍ 16, 16പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും മോഡലുകള്‍. അടുത്ത മാസം പകുതിയോടെയായിരിക്കും അനാവരണ ചടങ്ങ്. പ്രീ-ബുക്കിംഗ് സെപ്റ്റംബര്‍ 13ന് തുടങ്ങുകയും വില്‍പന 20ന് ആരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഐഫോണ്‍ 16 സിരീസിന്റെ...

ടോൾ ബൂത്തുകൾ ഇല്ലാതാകും; ടോൾ പിരിക്കാൻ ജി.എന്‍.എന്‍.എസ് വരുന്നു

ന്യൂഡൽഹി: ടോൾ പിരിവിനായി ഫാസ്ടാഗിന് പകരം അത്യാധുനിക സംവിധാനമായ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എന്‍.എസ്) അവതരിപ്പിക്കുന്നു. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. ജി.എന്‍.എസ്.എസില്‍ സ്ഥിരം ടോള്‍ ബൂത്തുകള്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്തോ അതിനുള്ള തുക മാത്രം നല്‍കിയാല്‍ മതിയാവും. ഈ സംവിധാനത്തില്‍ സാറ്റലൈറ്റ് സംവിധാനങ്ങളുടെ...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img