കൊച്ചി: കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ റോഡിന്‍റെ പേരിൽ യാത്രക്കാർ ടോൾ നൽകുന്നതെന്തിനെന്ന് ഹൈകോടതി. ദേശീയപാതയിൽ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ആഗസ്റ്റ് അഞ്ചിന് നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് കരാർ കമ്പനിക്ക് ബാധ്യത ചുമത്തി നിയമപരമായി ശിക്ഷിക്കാൻ സ്വീകരിച്ച...
രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ...
ദില്ലി: പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. 519 രൂപ, 779 രൂപയുടെ പുതിയ പ്ലാനുകളോടൊപ്പം ആനുകൂല്യങ്ങളുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. 779 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. 519 രൂപയുടെ പ്ലാൻ 60 ദിവസത്തേക്കും. രണ്ട് പ്ലാനുകളിൽ ഏത് ചെയ്താലും വരിക്കാർക്ക് പ്രതിദിനം 1.5 ജിബി 4 ജി ഡാറ്റയും ഇന്ത്യയിൽ...
കാസറഗോഡ് : സെപ്റ്റംബർ 3,4,5 തീയതികളിൽ എം.പി ഇന്റർനാഷണൽ സ്കൂളിന്റെയും കേരള ത്രോബോൾ അസോസിയേഷന്റെയും കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.പി ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു .
സംഘാടക സമിതിയുടെ ചീഫ് പാറ്റേൺസായി കെഎം ബലാൾ (...
ന്യൂദല്‍ഹി: ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ.
പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കാനും ഗാര്‍ഹിക കന്നുകാലി മേഖലയെ മെച്ചപ്പെടുത്താനും വേണ്ടിയായിരുന്നു ഇന്ത്യയില്‍ നിന്ന് എരുമ മാംസം ഉള്‍പ്പെടെയുള്ള ശീതീകരിച്ച മാംസം ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിയത്.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി ഫിഷറീസ്, കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാണിജ്യ...
മഞ്ചേശ്വരം: മഞ്ചേശ്വരം കോളജിലെ ജീവനക്കാർക്കെതിരെ സദാചാര ആക്രമണമെന്ന് പരാതി. മൂന്നംഗ സംഘമാണ് സദാചാര ഗുണ്ടായിസം നടത്തിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുകയാണ്. മുസ്ത്വഫ (43), വിജിത് (28) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂടി...
പാരീസ്: കോർട്വാ(Thibaut Courtois), ഇത് അയാളുടെ വിജയമാണ്, അയാളുടെ മാത്രം കിരീടമാണ്...ഗോള്‍ബാറിന് കീഴെ കൈവല കെട്ടി കോർട്വാ ലിവർപൂളിനെ(Liverpool FC) വരച്ചുനിർത്തിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു....
പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന്...
ഫേസ്ബുക്ക് (Face book) സ്ഥാപകൻ മാർക്ക് സക്കര്‍ബര്‍ഗിനെതിരെ (Mark Zuckerberg) വീണ്ടും കോപ്പിയടി ആരോപണം. ഫേസ് ബുക്ക് പേരുമാറ്റി മെറ്റ (Meta) ആയപ്പോൾ കൂടെ ലോഗോയും സക്കര്‍ബര്‍ഗ് മാറ്റിയിരുന്നു. ഈ ലോഗോയ്ക്കെതിരെയാണ് ഇപ്പോൾ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. മെറ്റ ഉപയോഗിക്കുന്ന ഇന്‍ഫിനിറ്റി ലോഗോ കോപ്പിയടി ആണെന്ന് സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്ചെയിന്‍ കമ്പനി ഡിഫിനിറ്റി...
കൊല്ലം: മലബാർ എക്സ്പ്രസിന്റെ കോച്ചിനുള്ളില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആരാണ് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ എത്തിയപ്പോഴാണ് ഒരാളെ കോച്ചിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഡിസേബിള്‍ഡ് കോച്ചിലാണ് സംഭവം. യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്.
പിന്നാലെ ട്രെയിന്‍ കൊല്ലത്ത് ഏറെ നേരം പിടിച്ചിട്ടു. തൂങ്ങിയ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു....
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...