ബേക്കല്‍: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്.
പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും,...
കണ്ണൂര്‍: കെ.പി.സി.സി അംഗവും കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി (54) നിര്യാതനായി. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്ത കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ. ശസ്ത്രക്രീയക്ക് വിധേയനാക്കിയിരുന്നെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ 11.30ഓടെ മരണപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും...
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തെ സാമ്പത്തിക നില മോശം അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി കെജരിവാള്‍ പറഞ്ഞു.
ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട്...
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നും ജന പ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഖദ്ദ : നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്. ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത് എന്നാണ് വിവരം. വീഡിയോയിൽ ഖദ്ദ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ നാല് മുസ്ലീംങ്ങള്‍ നിസ്കാരം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്.
ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നത്. താൻ സത്യാഗ്രഹ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും ദ്രാവകരൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു. വൃക്ക തകരാറുമൂലം രാജ്യത്ത് കുട്ടികളുടെ മരണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
കഫ് സിറപ്പുകള്‍ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങള്‍ കാരണം ഈ വര്‍ഷം രാജ്യത്ത് 99 കുട്ടികള്‍ മരണമടഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്...
ചെന്നൈ: നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഒക്ടോബർ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചത്. ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലെ വിവാദം തുടര്‍ന്ന് ഉയര്‍ന്ന് വന്നത്.
നിയമലംഘനം പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷം, വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.
"ഉടൻ തന്നെ...
ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.
ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു....
തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവെക്കണം, അത്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37880 രൂപയാണ്.
ഒരു ഗ്രാം...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...