Saturday, February 22, 2025

Uncategorized

ദേശീയ പാത വികസനം; മംഗൽപാടിയിൽ നടപ്പാത നിർമാണം വൈകുന്നു

ഉപ്പള: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മംഗൽപാടിയിൽ അനുവദിച്ച നടപ്പാത (എഫ്ഒ.ബി) വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിട്ടും പലയിടത്തും നടപ്പാത നിർമാണം ആരംഭിക്കാത്തത് വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡ് നിർമാണം പൂർത്തിയായതോടെ റിട്ടേണിങ് വാളും, ഡിവൈഡറും മറികടന്ന് വിദ്യാർഥികളും സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നത് നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കാണുന്നത്. കാൽ നടയാത്രക്കാർക്ക് ഇരുവശങ്ങളിലേക്കും കടന്നു...

ഉപ്പളയില്‍ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിന്റ സൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പളയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, ത്രിച്ചി, രാംജിനഗര്‍, ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണ(28)നെയാണ് ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ കണ്ടെത്തി...

അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ്, ജയിലിലേക്ക് മാറ്റുക ഹൈക്കോടതി തീരുമാനം അനുസരിച്ച്

ബംഗളൂരു: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന്...

‘അർജൻ്റീന ടീം വരുമെന്നാണല്ലോ പറയുന്നത്, റോഡുകളുടെ അവസ്ഥ ഇങ്ങനെയെങ്കിൽ ഇതൊക്കെ എങ്ങനെ നടക്കും?’; രൂക്ഷവിമർശനവുമായി ​ഹൈക്കോടതി

എറണാകുളം: കൊച്ചിയിൽ വിദേശ സഞ്ചാരി ഓടയിൽ വീണ് പരിക്കേറ്റ സംഭവത്തിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോഴും കോടതി വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തെപ്പറ്റി വിദേശ സഞ്ചാരികൾ എന്തു ചിന്തിക്കും എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലം എന്നല്ലേ ആളുകൾ ഈ നാടിനെ കുറിച്ച് വിചാരിക്കുക എന്ന...

ജി ഐ ഒ ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ

കുമ്പള."ഇസ്ലാം മോചന പോരാട്ടത്തിന്റെ നിത്യ പ്രചോദനം"എന്ന ശീർശകത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള(ജി.ഐ.ഒ) ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് നടക്കുന്ന റാലി സമ്മേളന നഗരിയിൽ സമാപിക്കും. ജി.ഐ.ഒ രൂപീകരത്തിൻ്റെ നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി ആചരിക്കുന്ന കാംപയിനോടനുബന്ധിച്ചാണ്...

ആലപ്പുഴ കലവൂരിൽ കഞ്ചാവും എം.ഡി.എം.എ.യുമായി ഉപ്പള സ്വദേശി പിടിയിൽ

ആലപ്പുഴ: കലവൂരിലെ ഏജന്റുമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവരുകയായിരുന്ന 1.417കിലോഗ്രാം കഞ്ചാവും 4.106 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി അബൂബക്കർ സിദ്ദിഖ് (37) ആണ് പിടിയിലായത്. ഇയാളിൽനിന്ന് ഒന്നര കിലോയോളം കഞ്ചാവും നാലു ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. കാസർകോട്ട് വൻതോതിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അബൂബക്കർ സിദ്ദിഖ് എന്ന് എക്സൈസ്...

രണ്ടരമാസം കൊണ്ട് കാസർകോട് ജില്ലയിൽ പനി ബാധിച്ചത് അരലക്ഷം പേർക്ക്

കാഞ്ഞങ്ങാട്: ജില്ലയിലെ ഒക്ടോബർമുതൽ കഴിഞ്ഞ ദിവസംവരെയുള്ള പനി ബാധിതരുടെ കണക്കെടുക്കുമ്പോൾ എണ്ണത്തിൽ നേരിയ കുറവ് മാത്രം. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകളിലാണ് പനി ബാധിച്ചവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നത്. ഒാഗസ്റ്റിൽ 21,636 പേരാണ് പനിക്ക് ചികിത്സതേടിയതെങ്കിൽ സെപ്റ്റംബറിൽ നേരിയ കുറവ് സംഭവിച്ച് എണ്ണം 20,101ൽ എത്തി. ഒക്ടോബർ ആദ്യ പകുതിയിൽ രോഗികളുടെ എണ്ണം 10,974ൽ...

ഈ കാറുകൾക്ക് ഇനി ഫ്രീയായി യാത്ര ചെയ്യാം, ഈ സംസ്ഥാനത്ത് ടോൾ വേണ്ട

മുംബൈയിൽ പ്രവേശിക്കുന്ന അഞ്ച് ടോൾ ബൂത്തുകളിലെയും ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ടോൾ ഫീ പൂർണമായും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മഹാരാഷ്ട്രയിലെ ഷിൻഡെ മന്ത്രിസഭ ഈ വലിയ പ്രഖ്യാപനം നടത്തി. ഈ നിയമം സംസ്ഥാനത്ത് നിലവിൽ വന്നു. ഈ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ അഞ്ച് ടോൾ ബൂത്തുകളിലും ചെറുവാഹനങ്ങൾക്ക് ഇനിമുതൽ ടോൾ...

നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ...

സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി ‘ദൃശ്യം 3’

മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രമാണ് ‘ദൃശ്യം’. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തിയ ചിത്രം അതുവരെ മലയാളികള്‍ കണ്ട് ശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നുവെങ്കിലും ദൃശ്യം 2വും സൂപ്പര്‍ ഹിറ്റ് ആയി മാറി. ദൃശ്യം 2വിന് ശേഷം ദൃശ്യം 3 എത്തുമെന്ന് ജീത്തു ജോസഫ് ആദ്യമേ...
- Advertisement -spot_img

Latest News

ചൈനയിൽ പുതിയ കൊറോണ വൈറസ് ! മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം

ബെയ്ജിങ്: വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തി. രാജ്യത്തെ വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം സെൽ...
- Advertisement -spot_img