Thursday, January 23, 2025

Tech & Auto

പുതിയ വാഹന ഇൻഷുറൻസ് ഏപ്രിൽ മുതൽ; നിരക്ക് കമ്പനികൾ നിശ്ചയിക്കും

വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ഐ.ആര്‍.ഡി.എ.ഐ. ഇന്‍ഷുറന്‍സ് നിരക്കു നിശ്ചയിച്ചിരുന്നത്. ഓരോ തരം വാഹനമുണ്ടാക്കുന്ന അപകടനിരക്കും താരിഫ് നിശ്ചയിക്കാന്‍...

7-സീറ്റർ എസ്‌യുവിയുമായി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, പുതിയ മോഡലുകളുടെ നിരയുമായി തങ്ങളുടെ എസ്‌യുവി വിപണി സാന്നിധ്യം തന്ത്രപരമായി വികസിപ്പിക്കുന്നു. കമ്പനിയുടെ പ്ലാനിൽ eVX ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി, ഒരു പ്രീമിയം 7-സീറ്റർ എസ്‌യുവി, മൂന്ന്-വരി ഇലക്ട്രിക് MPV, ഒരു മൈക്രോ MPV എന്നിവ ഉൾപ്പെടുന്നു . വരാനിരിക്കുന്ന...

വീഡിയോ സ്റ്റാറ്റസിൽ വമ്പൻ മാറ്റം, അധികം കാത്തിരിക്കേണ്ട, സന്തോഷിക്കാൻ വകയുള്ള പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

ദേ വീണ്ടും അപ്ഡേഷനുമായി വാട്ട്സാപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാനാകും. നിലവിൽ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സാപ്പ് ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റർമാർക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളിൽ ഇത്...

വിവരങ്ങൾ ചോർന്നേക്കാം; ആപ്പിൾ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്

ദില്ലി: ഐ ഫോൺ ഉപയോ​ക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(സിഇആർടി ഇൻ) ആണ് ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസ് എന്നിവ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 15-നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റിൽ...

വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി അധികം വൈകാതെ സ്റ്റാറ്റസായി ഇടാൻ സാധിച്ചേക്കും. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടിലാണ്. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം തന്നെ ഇത് ലഭ്യമായിട്ടുണ്ട്. നിലവിൽ പരമാവധി 30 സെക്കന്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് ഒരു സ്റ്റാറ്റസിൽ...

ആരെങ്കിലും വാട്സ് അപ് ഡിപി സ്ക്രീൻ ഷോട്ട് എടുക്കുമെന്ന് ഭയമുണ്ടോ, എങ്കിൽ വഴിയുണ്ട്

വാട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. ഉടനെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ. ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ വാട്ട്സാപ്പ് നൽകുമെന്നാണ്...

ഒറ്റ ചാ‍ർജ്ജിൽ കാസർകോട് നിന്നും തിരുവനന്തപുരം! അതും സകുടുംബം, ഇലക്ട്രിക്ക് എംപിവിയുമായി മാരുതി സുസുക്കി!

നിലവിലുള്ള ഉൽപ്പന്ന പോർട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്യുമ്പോൾ പുതിയ മോഡലുകളുടെ ഒരു ശ്രേണി അവതരിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ട്, വരും വർഷങ്ങളിൽ മാരുതി സുസുക്കിക്ക് മികച്ച ഉൽപ്പന്ന തന്ത്രമുണ്ട്. പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയും ഈ വർഷത്തെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയും കൊണ്ടുവരുന്നതിനൊപ്പം, കമ്പനിയുടെ ഭാവി പദധതിയിൽ ഒന്നിലധികം എസ്‌യുവികളും എംപിവികളും ഇവികളും ഉൾപ്പെടുന്നു. വരാനിരിക്കുന്ന മാരുതി...

ഗ്രൂപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ?… പരിഹാരമുണ്ട്‌, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാ വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫില്‍ട്ടര്‍ ടാബുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റുകള്‍ക്കായി മൂന്ന് സെഗ്‌മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍. ഓള്‍, അണ്‍വീഡ്, ഗ്രൂപ്പ് മെസേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചാറ്റുകള്‍ ക്രമീകരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡിന്റെ...

മറ്റ് ആപ്പുകള്‍ വേണ്ടിവരില്ല; ഇനി വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ കാണും

ട്രൂകോളര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെയായിരുന്നു പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ ഇനി മറ്റ് ആപ്പുകളൊന്നും വേണ്ട. സേവ് ചെയ്യാത്ത് നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ക്കൊപ്പം വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാര്‍ശയോട് അനുകൂല സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഫോണ്‍ കോള്‍ ലഭിക്കുന്ന വ്യക്തിക്ക് വിളിക്കുന്നയാളുടെ പേരുവിവരം അറിയാന്‍ അവകാശമുണ്ടെന്ന്...

ഇനി ട്രൂകോളർ വേണ്ടാ…! അജ്ഞാത നമ്പറുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ട്രായ്

ഫോണിലേക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ആരുടേതാണെന്ന് കണ്ടെത്താൻ ഒരു സഹായിക്കുന്ന ആപ്പാണ് ട്രൂകോളർ. സമാന സേവനം നൽകുന്ന മറ്റ് ആപ്പുകൾ വളരെ കുറവായതിനാൽ കോടിക്കണക്കിന് യൂസർമാരാണ് ഇന്ത്യയിൽ ട്രൂകോളറിനുള്ളത്. മാത്രമല്ല, ജങ്ക് കോളുകളും മാർക്കറ്റിങ് കോളുകളുമൊക്കെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനും ആപ്പിന് കഴിയും. എന്നാൽ, ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് പ്രവേശനം നൽകിയാൽ മാത്രമാണ്...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img