Friday, November 29, 2024

Tech & Auto

കിടിലൻ എന്ന് പറഞ്ഞാൽ പോരാ, ഇത് വൻ പൊളി തന്നെ! വാട്സ് ആപ്പിൽ പുതിയ ഓപ്ഷൻ എത്തുന്നു

വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. വാബെറ്റ് ഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ...

അപകടസാധ്യത, ഈ ആറ് മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി, ഓടിക്കരുതെന്നും മുന്നറിയിപ്പ്!

സാങ്കേതിക തകരാറ് മൂലം ആറ് ജനപ്രിയ മോഡലുകളുടെ 17,362 യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ആൾട്ടോ കെ10, ബലേനോ, എസ്-പ്രസ്സോ, ഇക്കോ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെയുള്ളവയാണ് തിരികെ വിളിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഡിസംബർ 8 നും 2023 ജനുവരി 12നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ...

അരങ്ങേറി രണ്ട് ദിവസം കൊണ്ട് ബുക്കിംഗില്‍ ഞെട്ടിച്ച് ജിംനി

മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവി ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിരത്തിലെത്താൻ സാധ്യതയുണ്ട്. 11,000 രൂപ ടോക്കൺ തുകയിൽ ഇതിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മാരുതി ഓഫ്-റോഡ് എസ്‌യുവിക്ക്...

ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകൾക്ക് വില കൂടും?; കനത്ത പിഴ തിരിച്ചടിയാകും, മുന്നറിയിപ്പുമായി ഗൂഗിള്‍

ദില്ലി: രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറയുന്നു. 2022 ലാണ് വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം...

വെറും ഷോ അല്ല; കേന്ദ്രസര്‍ക്കാരിന് കയ്യടിച്ചുള്ള മാരുതിയുടെ ആ നീക്കം ദില്ലിയിലും!

മാരുതി സുസുക്കി വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. 2022 ഡിസംബറിൽ ദില്ലിയിൽ നടന്ന SIAM എത്തനോൾ ടെക്‌നോളജി എക്‌സിബിഷനിലാണ് ഈ മോഡൽ ആദ്യമായി അവതരിപ്പിച്ചത്. വാഗൺആർ ഫ്ലെക്‌സ് ഇന്ധന പതിപ്പിനെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ പ്രാദേശികമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‍തെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹാച്ച്ബാക്കിന്റെ...

അത് ബലേനോ ക്രോസ് അല്ല; പുത്തൻ ഫ്രോങ്ക്സ് ക്രാസോവർ അവതരിപ്പിച്ച് മാരുതി

ബലേനോ ക്രോസ് എന്ന പേരിൽ നേരത്തേ പ്രചരിച്ചിരുന്ന വാഹനം ഓട്ടോ എക്സ്​പോയിൽ അവതരിപ്പിച്ച് മാരുതി. ഫ്രോങ്ക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്രോസോവർ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫ്രോങ്ക്സിലൂടെ മാരുതിയുടെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ചുവരും. 2017ല്‍ മുന്‍തലമുറ ബലേനോയിലായിരുന്നു എഞ്ചിൻ അരങ്ങേറിയത്....

വാഹനമേളയില്‍ താരമായി കിടിലനൊരു സ്വിഫ്റ്റ്, 40 കിമീ മൈലേജുള്ള ആ മോഡലോ ഇത്?!

ദില്ലി ഓട്ടോഷോയുടെ 16-ാം പതിപ്പില്‍ സ്‍പോര്‍ട്ടിയര്‍ ലുക്കിലുള്ള പുത്തൻ സ്വിഫ്റ്റിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. സ്പോർട്ടിയർ ലുക്കിലുള്ള ഈ പുത്തൻ സ്വിഫ്റ്റ് വാഹനത്തിന്‍റെ 2023 പതിപ്പാണെന്നാണ് സൂചനകള്‍. മോഡൽ ഇരട്ട-ടോൺ കറുപ്പും ചുവപ്പും നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലെ സ്‌പോർട്ടിയർ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, ഫ്രണ്ട് ഗ്രില്ലിന് തൊട്ടുമുകളിലുള്ള വിശാലമായ കറുത്ത സ്ട്രിപ്പ്, കറുത്ത ചുറ്റുപാടുകളുള്ള...

ആപ്പിളിന് പിന്നാലെ ആന്‍ഡ്രോയിഡ് ഫോണുകളിലും സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ആപ്പിള്‍ 14ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഫീച്ചര്‍. ഇപ്പോഴിതാ ആന്‍ഡ്രോയിഡിലും സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. കാടുകളിലും മലയോര പര്‍വതമേഖലകളിലുമെല്ലാം സാഹസിക യാത്രകള്‍ക്കും മറ്റും പോവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ജീവന്‍രക്ഷാ സംവിധാനമായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാം. സാറ്റലൈറ്റ്...

വാട്‌സ്ആപ്പിലെ പുതിയ ഫീച്ചർ, എന്താണ് ‘കെപ്റ്റ് മെസേജ്’?

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് കൂടുതൽ ജനകീയമാവാൻ തുടങ്ങിയിട്ട് നാളേറെയായി. ആപ്പ് ലോകത്ത് തങ്ങളുടെ അപ്രമാധിത്യം തുടരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്. ഇപ്പോഴിതാ 'ഡിസപ്പിയറിങ് മെസ്സേജ്' ഫീച്ചറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. താൽക്കാലികമായി മാഞ്ഞ് പോവുന്ന മെസ്സേജുകൾ സേവ് ചെയ്ത് സൂക്ഷിക്കാനാവുന്നതാണിത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോം നിലവിൽ 'കെപ്റ്റ്...

ട്വിറ്ററില്‍ ഏറ്റവും വലിയ മാറ്റം വരുന്നു; പ്രഖ്യാപിച്ച് മസ്ക്, ഞെട്ടി സൈബര്‍ ലോകം.!

ദില്ലി: നിലവിലെ ട്വിറ്റര്‍ ഇന്‍റര്‍ഫേസ് അടിമുടി മാറുമെന്നും, കൂടുതല്‍ വലിയ ടെക്സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്നും അറിയിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും  ഫെബ്രുവരി ആദ്യത്തോടെയുമായി ലഭിക്കുമെന്നാണ് ട്വിറ്റര്‍ മേധാവി പറയുന്നത്. ഞായറാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഈ കാര്യം വ്യക്തമാക്കിയത്. ഫോളോചെയ്യുന്ന ട്വീറ്റുകളും, റെക്കമന്‍റ് ട്വീറ്റുകഴും വലത്തേക്ക്/ഇടത്തേക്ക് എളുപ്പത്തിൽ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img